---
title: "ഇതൊക്കെ എന്ത് മനുഷ്യന്മാർ! മരണവീട്ടിൽ സ്ത്രീയുടെ മൃതദേഹത്തോട് ലൈംഗികാതിക്രമം; ബന്ധുക്കൾ കണ്ടതോടെ ശവപ്പെട്ടിയിൽനിന്ന് ചാടിയോടി, വയോധികൻ അറസ്റ്റിൽ"
english_title: "62-Year-Old Arrested for Sexual Assault on Deceased Woman in Yorkshire"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387889/deceased-woman-sexual-assault-yorkshire-arrest"
published_at: "2026-10-20T13:12:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad71ba5d5f44_deceased-woman-sexual-assault-yorkshire-arrest.jpg"
keywords: ["YorkshireNews", "PoliceArrest", "FuneralIncident", "CrimeReport", "UKNews"]
---

# ഇതൊക്കെ എന്ത് മനുഷ്യന്മാർ! മരണവീട്ടിൽ സ്ത്രീയുടെ മൃതദേഹത്തോട് ലൈംഗികാതിക്രമം; ബന്ധുക്കൾ കണ്ടതോടെ ശവപ്പെട്ടിയിൽനിന്ന് ചാടിയോടി, വയോധികൻ അറസ്റ്റിൽ

> **Lead Summary:** **ലണ്ടൻ: മ**രിച്ച സ്ത്രീയുടെ മൃതദേഹത്തോട് ക്രൂരമായ രീതിയിൽ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ 62കാരൻ അറസ്റ്റിൽ. ഇംഗ്ലണ്ടിലെ യോർക്ക്ഷയറിലാണ് മനഃസാക്ഷിയെ ഞെട്ടിച്ച ഈ സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് സ്റ്റീഫൻ സെല്ലേഴ്സ് എന്ന വയോധികനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. എട്ടാഴ്ച മുമ്പ് കാൻസർ സ്ഥിരീകരിച്ച് ചികിത്സയിലിരിക്കെ മരണപ്പെട്ട സ്ത്രീയുടെ മൃതദേഹത്തോടാണ് ഇയാൾ അതിക്രമം കാട്ടിയത്.

## Article Content

**ലണ്ടൻ: മ**രിച്ച സ്ത്രീയുടെ മൃതദേഹത്തോട് ക്രൂരമായ രീതിയിൽ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ 62കാരൻ അറസ്റ്റിൽ. ഇംഗ്ലണ്ടിലെ യോർക്ക്ഷയറിലാണ് മനഃസാക്ഷിയെ ഞെട്ടിച്ച ഈ സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് സ്റ്റീഫൻ സെല്ലേഴ്സ് എന്ന വയോധികനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. എട്ടാഴ്ച മുമ്പ് കാൻസർ സ്ഥിരീകരിച്ച് ചികിത്സയിലിരിക്കെ മരണപ്പെട്ട സ്ത്രീയുടെ മൃതദേഹത്തോടാണ് ഇയാൾ അതിക്രമം കാട്ടിയത്.

പൊലീസ് റിപ്പോർട്ടുകൾ പ്രകാരം മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാനായെത്തിയതായിരുന്നു പ്രതി. മരിച്ച സ്ത്രീയുമായി ഇയാൾക്കുള്ള ബന്ധം എന്താണെന്ന കാര്യം വ്യക്തമല്ല. വീട്ടിലുണ്ടായിരുന്ന സ്ത്രീയുടെ മകനും മറ്റ് ബന്ധുക്കളും പുറത്തുപോയ സമയം നോക്കിയായിരുന്നു ഇയാൾ ക്രൂരത കാട്ടിയത്. കുറച്ചുസമയത്തിന് ശേഷം മരിച്ച സ്ത്രീയുടെ മകനും സഹോദരിയുടെ മകനും തിരികെ വീട്ടിലെത്തിയപ്പോൾ പ്രതി ശവപ്പെട്ടിക്കു മുകളിൽ കിടക്കുന്നതാണ് കണ്ടത്. ഇരുവരെയും കണ്ടയുടൻ പ്രതി ശവപ്പെട്ടിയിൽ നിന്ന് ചാടിയിറങ്ങി ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.

ഒരിക്കലും മറക്കാനാകാത്ത ദാരുണമായ കാഴ്ചയായിരുന്നു അതെന്നും കണ്ടുനിൽക്കാൻ കഴിഞ്ഞില്ലെന്നും മരിച്ച സ്ത്രീയുടെ മകൻ പൊലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കി. പരാതി ലഭിച്ചതിന് പിന്നാലെ പൊലീസ് പ്രതിയെ തെരഞ്ഞുപിടിച്ച് അറസ്റ്റ് ചെയ്തു. അതേസമയം, താൻ നിരപരാധിയാണെന്നും അതിക്രമം നടത്തിയിട്ടില്ലെന്നുമാണ് പിടിയിലായ പ്രതിയുടെ അവകാശവാദം.

**English Summary:**

A 62-year-old man identified as Stephen Sellers has been arrested in Yorkshire, England, after allegedly sexually assaulting a deceased woman’s body during funeral arrangements. The victim’s family returned to find him lying on top of the coffin, after which police detained him following a complaint.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387889/deceased-woman-sexual-assault-yorkshire-arrest)