---
title: "ആക്രമിച്ചിട്ടില്ല, വീണ പറഞ്ഞിട്ടാണ് കള്ളമൊഴി നൽകിയത്; ഗൺമാന്റെ വെളിപ്പെടുത്തലിൽ വീണാ ജോർജിന് തിരിച്ചടി, വഞ്ചനാകുറ്റം ചുമത്തി കേസെടുക്കണമെന്ന്  കെഎസ്‌യു"
english_title: "KSU Seeks Fraud Case Against Veena George Over Alleged False Statement"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387883/veena-george-fraud-case-ksu-complaint"
published_at: "2026-10-20T12:45:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad715c04a455_veena-george-fraud-case-ksu-complaint.jpg"
keywords: ["KSU", "VeenaGeorge", "FraudCase", "SITProbe", "KeralaPolitics"]
---

# ആക്രമിച്ചിട്ടില്ല, വീണ പറഞ്ഞിട്ടാണ് കള്ളമൊഴി നൽകിയത്; ഗൺമാന്റെ വെളിപ്പെടുത്തലിൽ വീണാ ജോർജിന് തിരിച്ചടി, വഞ്ചനാകുറ്റം ചുമത്തി കേസെടുക്കണമെന്ന്  കെഎസ്‌യു

> **Lead Summary:** **തിരുവന്തപുരം: **മുൻ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ ഡിജിപിക്ക് പരാതി നൽകി കെഎസ്‌യു. കണ്ണൂരിൽ നടന്ന കെഎസ്‌യു പ്രതിഷേധത്തിൽ വ്യാജമൊഴി നൽകാൻ നിർബന്ധിച്ചെന്ന ഗൺമാന്റെ എസ്‌ഐടി മൊഴി പുറത്ത് വന്നതിന് പിന്നാലെയാണ് പരാതി. കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറാണ് ഡിജിപിയെ സമീപിച്ചത്.

## Article Content

**തിരുവന്തപുരം: **മുൻ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ ഡിജിപിക്ക് പരാതി നൽകി കെഎസ്‌യു. കണ്ണൂരിൽ നടന്ന കെഎസ്‌യു പ്രതിഷേധത്തിൽ വ്യാജമൊഴി നൽകാൻ നിർബന്ധിച്ചെന്ന ഗൺമാന്റെ എസ്‌ഐടി മൊഴി പുറത്ത് വന്നതിന് പിന്നാലെയാണ് പരാതി. കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറാണ് ഡിജിപിയെ സമീപിച്ചത്.

വീണാ ജോർജ് പൊതുസമൂഹത്തെയും നിയമവ്യവസ്ഥയെയും കബളിപ്പിച്ചുവെന്ന് പരാതിയിൽ ആരോപിക്കുന്നു. തന്നെ കെഎസ്‌യു പ്രവർത്തകർ മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചുവെന്ന് വ്യാജമൊഴി ഉണ്ടാക്കി ഗൺമാനെക്കൊണ്ട് കള്ളമൊഴി കൊടുപ്പിച്ചുവെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. വഞ്ചനാകുറ്റം ചുമത്തി കേസെടുക്കണമെന്നാണ് ആവശ്യം.

കെഎസ്‌യു പ്രവർത്തകർ ആയുധം ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചെന്ന് മൊഴി നൽകിയത് അന്നത്തെ മന്ത്രി വീണാ ജോർജ് പറഞ്ഞിട്ടാണെന്ന് ഗൺമാൻ അഭിലാഷ് എസ്‌ഐടിക്ക് നൽകിയ മൊഴിയിൽ വ്യക്തമാക്കി. കെഎസ്‌യു പ്രവർത്തകർ ആക്രമിക്കുന്നത് കണ്ടിട്ടില്ലെന്നും മന്ത്രിയുടെ നിർദേശപ്രകാരമാണ് റെയിൽവേ പൊലീസിന് മൊഴി നൽകിയതെന്നും അഭിലാഷ് വെളിപ്പെടുത്തി.

വ്യാജമൊഴി നൽകിയ ഗൺമാനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് എസ്‌ഐടി ഡിജിപിക്ക് റിപ്പോർട്ട് നൽകും.ഈ വർഷം ഫെബ്രുവരി 25-ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചായിരുന്നു സംഭവം. വീണാ ജോർജിനെതിരായ പ്രതിഷേധത്തിൽ കെഎസ്‌യു ജില്ലാ പ്രസിഡന്റ് അടക്കം അഞ്ച് പേർക്കെതിരെ വധശ്രമം ഉൾപ്പെടെ ചുമത്തി കേസെടുത്തിരുന്നു. സിസിടിവി പരിശോധനയിൽ മാരകായുധങ്ങൾ ഉപയോഗിച്ചിട്ടില്ലെന്ന് വ്യക്തമായതോടെ വധശ്രമ വകുപ്പ് ഒഴിവാക്കി. കണ്ണൂർ എംഎൽഎ ടി ഒ മോഹനന്റെ പരാതിയിലാണ് നിലവിൽ എസ്‌ഐടി അന്വേഷണം.

KSU has filed a complaint with the DGP against former Health Minister Veena George after the gunman’s statement to the SIT surfaced, alleging that he was forced to give a false statement. The gunman reportedly said he had not seen KSU workers attack and that he spoke to the railway police on the minister’s instructions.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387883/veena-george-fraud-case-ksu-complaint)