---
title: "കണ്ണൂരിൽ നിയന്ത്രണം വിട്ട പെട്രോൾ ടാങ്കർ ലോറി കടയിലേക്ക് ഇടിച്ചുകയറി; തലനാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തം"
english_title: "Petrol tanker rams shop in Kannur; major disaster narrowly averted"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387881/kannur-petrol-tanker-crash-shop"
published_at: "2026-10-20T12:39:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad713f726578_kannur-petrol-tanker-crash-shop.jpg"
keywords: ["KannurAccident", "PetrolTanker", "RoadSafety", "KeralaNews", "TruckCrash"]
---

# കണ്ണൂരിൽ നിയന്ത്രണം വിട്ട പെട്രോൾ ടാങ്കർ ലോറി കടയിലേക്ക് ഇടിച്ചുകയറി; തലനാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തം

> **Lead Summary:** **കണ്ണൂർ: **കണ്ണൂർ താണെയിൽ നിയന്ത്രണം വിട്ട പെട്രോൾ ടാങ്കർ ലോറി കടയുടെ ഷട്ടർ ഇടിച്ചു തകർത്ത് അകത്തേക്ക് കയറി. ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു നാടടിക്കുറച്ച സംഭവം. മാഹിയിലെ പമ്പിലേക്ക് ഇന്ധനവുമായി പോയി, അവിടം തിരിച്ച് മടങ്ങി വരുമ്പോഴായിരുന്നു അപകടം ഉണ്ടായത്. വാഹനം ഓടിക്കുന്നതിനിടെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരെന്നാണ് പ്രാഥമിക നിഗമനം.

## Article Content

**കണ്ണൂർ: **കണ്ണൂർ താണെയിൽ നിയന്ത്രണം വിട്ട പെട്രോൾ ടാങ്കർ ലോറി കടയുടെ ഷട്ടർ ഇടിച്ചു തകർത്ത് അകത്തേക്ക് കയറി. ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു നാടടിക്കുറച്ച സംഭവം. മാഹിയിലെ പമ്പിലേക്ക് ഇന്ധനവുമായി പോയി, അവിടം തിരിച്ച് മടങ്ങി വരുമ്പോഴായിരുന്നു അപകടം ഉണ്ടായത്. വാഹനം ഓടിക്കുന്നതിനിടെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരെന്നാണ് പ്രാഥമിക നിഗമനം.

ഡിവൈഡറും മറികടന്നാണ് ലോറി റോഡിന്റെ എതിർവശത്തുണ്ടായിരുന്ന ടയർ കടയിലേക്ക് ഇടിച്ചുകയറിയത്. അപകടത്തിൽ കടയുടെ ഷട്ടർ പൂർണ്ണമായും തകർന്നു. കടയ്ക്കുള്ളിലെ വസ്തുക്കൾക്കും കോൺക്രീറ്റ് പാളികൾ അടർന്നുവീണും വലിയ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ലോറിയുടെ ക്യാബിനും പൂർണ്ണമായി തകർന്നിട്ടുണ്ട്. അപകടസമയത്ത് ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേരാണ് ലോറിയിലുണ്ടായിരുന്നത്. എന്നാൽ ആർക്കും പരിക്കേറ്റിട്ടില്ല എന്നത് വലിയ ആശ്വാസമായി.

സംഭവസ്ഥലത്തിന് സമീപത്ത് മറ്റ് കടകളും പെട്രോൾ പമ്പുകളും പ്രവർത്തിക്കുന്നുണ്ട്. പുലർച്ചെ നടന്ന അപകടമായതിനാൽ റോഡിലും പരിസരത്തും ആളുകൾ ഇല്ലാതിരുന്നതും, കടകൾ അടഞ്ഞുകിടന്നതും മൂലം തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

**English Summary:**

A petrol tanker lorry lost control and crashed into a tire shop in Thana, Kannur, around 3 a.m. on Tuesday, after the driver reportedly dozed off while returning from Mahi. The shop and the lorry’s cabin were badly damaged, but no one was injured, and a major disaster was narrowly avoided because the area was deserted.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387881/kannur-petrol-tanker-crash-shop)