---
title: "മുൻവൈരാഗ്യം തീർത്തത് കയ്യാങ്കളിയിൽ! ചവറയിൽ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച് ഇൻസ്റ്റാഗ്രാമിൽ പ്രചരിപ്പിച്ചു; അഞ്ച് പേർ പിടിയിൽ"
english_title: "Student Brutally Assaulted in Chavara; Video Circulated on Instagram, Five Held"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387878/chavara-student-assault-instagram-video-five-held"
published_at: "2026-10-20T12:26:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad713561927d_chavara-student-assault-instagram-video-five-held.jpg"
keywords: ["KeralaNews", "Chavara", "Kollam", "StudentAssault", "InstagramVideo"]
---

# മുൻവൈരാഗ്യം തീർത്തത് കയ്യാങ്കളിയിൽ! ചവറയിൽ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച് ഇൻസ്റ്റാഗ്രാമിൽ പ്രചരിപ്പിച്ചു; അഞ്ച് പേർ പിടിയിൽ

> **Lead Summary:** **കൊല്ലം: ച**വറയിൽ വിദ്യാർത്ഥിയെ ക്രൂരമായി മർദിക്കുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ അഞ്ച് പേർ പൊലീസിന്റെ പിടിയിലായി. ചവറ സ്വദേശി സ്റ്റീഫൻ ഷീൻ , ചെറുശ്ശേരിഭാഗം സ്വദേശി ഡാനിഷ് എന്നിവരാണ് അറസ്റ്റിലായത്. പിടിയിലായ മറ്റ് മൂന്ന് പേർ പ്രായപൂർത്തിയാകാത്തവരാണ്.

## Article Content

**കൊല്ലം: ച**വറയിൽ വിദ്യാർത്ഥിയെ ക്രൂരമായി മർദിക്കുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ അഞ്ച് പേർ പൊലീസിന്റെ പിടിയിലായി. ചവറ സ്വദേശി സ്റ്റീഫൻ ഷീൻ , ചെറുശ്ശേരിഭാഗം സ്വദേശി ഡാനിഷ് എന്നിവരാണ് അറസ്റ്റിലായത്. പിടിയിലായ മറ്റ് മൂന്ന് പേർ പ്രായപൂർത്തിയാകാത്തവരാണ്.

ഒക്ടോബർ 17-ന് രാത്രി പന്മന പോരൂക്കരയിലെ ദേശീയപാതയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കൊല്ലം തേവലക്കര പാലക്കൽ സ്വദേശിയായ 16കാരനാണ് ക്രൂര മർദനത്തിനിരയായത്. വിദ്യാർത്ഥികൾ തമ്മിലുണ്ടായിരുന്ന മുൻവൈരാഗ്യമാണ് ഈ ആക്രമണത്തിന് കാരണമായത്. വിദ്യാർത്ഥിയെ മർദിക്കുന്ന ദൃശ്യങ്ങൾ പ്രതികൾ മൊബൈലിൽ പകർത്തി ഇൻസ്റ്റാഗ്രാം വഴി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഈ ദൃശ്യങ്ങൾ വൈറലായതിനെ തുടർന്നാണ് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. സംഭവത്തിൽ ആകെ 12 പേർക്കെതിരെ ചവറ പൊലീസ് കേസെടുത്തിട്ടുണ്ട്. ഒളിവിൽ കഴിയുന്ന മറ്റ് പ്രതികൾക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.

**English Summary:**

Five individuals, including two adults and three minors, have been arrested in Chavara, Kollam, for brutally assaulting a student and uploading the video on Instagram. The incident occurred on the night of October 17 along the national highway at Panmana Porukkara, targeting a 16-year-old native of Thevalakkara over previous rivalry. Chavara police have registered a case against 12 people in connection with the incident.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387878/chavara-student-assault-instagram-video-five-held)