---
title: "അടയാളമില്ലാത്ത ഹംപ് എടുത്തത് ഒരു ജീവൻ; കല്ലമ്പലത്തിൽ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം"
english_title: "Unmarked Speed Breaker Claims Life of Bike Rider in Kallambalam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387867/unmarked-speed-breaker-kallambalam-bike-death"
published_at: "2026-10-20T11:27:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad7035be03e7_unmarked-speed-breaker-kallambalam-bike-death.jpg"
keywords: ["KallambalamAccident", "BikeCrash", "RoadSafety", "KeralaNews", "PoliceInvestigation"]
---

# അടയാളമില്ലാത്ത ഹംപ് എടുത്തത് ഒരു ജീവൻ; കല്ലമ്പലത്തിൽ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം

> **Lead Summary:** **തിരുവനന്തപുരം: **കല്ലമ്പലത്ത് ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. അഞ്ചൽ സ്വദേശി അജയകൃഷ്ണനാണ് മരിച്ചത്. ബൈക്ക് റോഡിലെ ഹംപിൽ കയറി നിയന്ത്രണം തെറ്റിയാണ് അപകടം സംഭവിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.

## Article Content

**തിരുവനന്തപുരം: **കല്ലമ്പലത്ത് ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. അഞ്ചൽ സ്വദേശി അജയകൃഷ്ണനാണ് മരിച്ചത്. ബൈക്ക് റോഡിലെ ഹംപിൽ കയറി നിയന്ത്രണം തെറ്റിയാണ് അപകടം സംഭവിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.

പുലർച്ചെ ഈ വഴി കടന്നുപോയ കാൽനടയാത്രക്കാരാണ് യുവാവ് ഗുരുതര പരിക്കേറ്റ നിലയിൽ റോഡരികിൽ കിടക്കുന്നത് കണ്ടത്. തുടർന്ന് ഇവർ ഉടൻ തന്നെ കല്ലമ്പലം പോലീസിൽ വിവരമറിയിക്കുകയായിരുന്നു. എന്നാൽ രാത്രിസമയങ്ങളിൽ ഈ ഹംപ് തിരിച്ചറിയാൻ തക്കവണ്ണം യാതൊരുവിധ അടയാളങ്ങളോ റിഫ്ളക്ടറുകളോ സ്ഥാപിച്ചിരുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു. സംഭവത്തിൽ കല്ലമ്പലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

A young man from Anchal, Ajayakrishnan, died in a bike accident at Kallambalam after losing control when his motorcycle hit a speed breaker. Locals alleged that the hump had no warning signs or reflectors, and police have launched an investigation.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387867/unmarked-speed-breaker-kallambalam-bike-death)