---
title: "കൊലപാതകമോ? കടയ്ക്കാവൂരില്‍ ക്രിമിനല്‍ കേസ് പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി, അന്വേഷണം"
english_title: "Criminal Case Accused Found Dead in Kadakkavoor; Police Suspect Murder"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387866/kadakkavoor-criminal-case-accused-dead-murder-suspected"
published_at: "2026-10-20T11:22:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad701cbb5a85_kadakkavoor-criminal-case-accused-dead-murder-suspected.jpg"
keywords: ["Kadakkavoor", "KeralaPolice", "MurderProbe", "CrimeNews", "Thiruvananthapuram"]
---

# കൊലപാതകമോ? കടയ്ക്കാവൂരില്‍ ക്രിമിനല്‍ കേസ് പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി, അന്വേഷണം

> **Lead Summary:** **തിരുവനന്തപുരം: **കടയ്ക്കാവൂരിൽ ക്രിമിനൽ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. കടകംപള്ളി ബിജുവാണ് മരിച്ചത്. കൊലപാതകമാണെന്നാണ് പോലീസ് സംശയിക്കുന്നത്.ഇന്ന് രാവിലെയാണ് ബിജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരം അറിഞ്ഞെത്തിയ കടയ്ക്കാവൂർ പോലീസ് സ്ഥലത്ത് പരിശോധന നടത്തി.

## Article Content

**തിരുവനന്തപുരം: **കടയ്ക്കാവൂരിൽ ക്രിമിനൽ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. കടകംപള്ളി ബിജുവാണ് മരിച്ചത്. കൊലപാതകമാണെന്നാണ് പോലീസ് സംശയിക്കുന്നത്.ഇന്ന് രാവിലെയാണ് ബിജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരം അറിഞ്ഞെത്തിയ കടയ്ക്കാവൂർ പോലീസ് സ്ഥലത്ത് പരിശോധന നടത്തി.

കൊലപാതകമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ബിജു. പ്രദേശത്ത് കുപ്രസിദ്ധനായ ഇയാൾക്കെതിരെ അടിപിടി ഉൾപ്പെടെ നിരവധി കേസുകൾ നിലവിലുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ കടയ്ക്കാവൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

A criminal case accused, identified as Kadakampally Biju, was found dead in Kadakkavoor on Thursday morning. Police suspect murder and have launched an investigation after shifting the body to Thiruvananthapuram Medical College for postmortem.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387866/kadakkavoor-criminal-case-accused-dead-murder-suspected)