---
title: "പൊലീസേ ...ഇറങ്ങിക്കോ ! കണ്ണൂർ മാങ്ങാട്ടുപറമ്പ് പൊലീസ് ക്വാർട്ടേഴ്‌സിലെ പിറന്നാൾ മദ്യസൽക്കാരവും കയ്യാങ്കളിയും; ഉദ്യോഗസ്ഥർക്ക് ക്വാർട്ടേഴ്‌സ് ഒഴിയാൻ നോട്ടീസ്"
english_title: "Kannur Police Quarters Liquor Party Row: Officers Told to Vacate"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387864/kannur-police-quarters-liquor-party-notice"
published_at: "2026-10-20T11:19:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad7016e63880_kannur-police-quarters-liquor-party-notice.jpg"
keywords: ["KannurNews", "PoliceQuarters", "DisciplinaryAction", "LiquorParty", "KeralaPolice"]
---

# പൊലീസേ ...ഇറങ്ങിക്കോ ! കണ്ണൂർ മാങ്ങാട്ടുപറമ്പ് പൊലീസ് ക്വാർട്ടേഴ്‌സിലെ പിറന്നാൾ മദ്യസൽക്കാരവും കയ്യാങ്കളിയും; ഉദ്യോഗസ്ഥർക്ക് ക്വാർട്ടേഴ്‌സ് ഒഴിയാൻ നോട്ടീസ്

> **Lead Summary:** **കണ്ണൂർ: **മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയൻ പൊലീസ് ക്വാർട്ടേഴ്‌സിൽ പിറന്നാൾ ആഘോഷത്തിനിടെ നടന്ന മദ്യസൽക്കാരത്തിലും കയ്യാങ്കളിയിലും ഉൾപ്പെട്ട ഉദ്യോഗസ്ഥർക്ക് ക്വാർട്ടേഴ്‌സ് ഒഴിയാൻ നോട്ടീസ് നൽകി. സംഭവത്തിൽ കുടുംബസമേതം ക്വാർട്ടേഴ്‌സിൽ താമസിച്ചുവന്നിരുന്ന എസ്.ഐ, ഹവിൽദാർ എന്നിവർക്കാണ് കെ.എ.പി അസിസ്റ്റന്റ് കമാൻഡന്റ് നോട്ടീസ് അയച്ചത്. ഒരു മാസത്തിനകം നിലവിലെ ക്വാർട്ടേഴ്‌സ് ഒഴിയണമെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.

## Article Content

**കണ്ണൂർ: **മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയൻ പൊലീസ് ക്വാർട്ടേഴ്‌സിൽ പിറന്നാൾ ആഘോഷത്തിനിടെ നടന്ന മദ്യസൽക്കാരത്തിലും കയ്യാങ്കളിയിലും ഉൾപ്പെട്ട ഉദ്യോഗസ്ഥർക്ക് ക്വാർട്ടേഴ്‌സ് ഒഴിയാൻ നോട്ടീസ് നൽകി. സംഭവത്തിൽ കുടുംബസമേതം ക്വാർട്ടേഴ്‌സിൽ താമസിച്ചുവന്നിരുന്ന എസ്.ഐ, ഹവിൽദാർ എന്നിവർക്കാണ് കെ.എ.പി അസിസ്റ്റന്റ് കമാൻഡന്റ് നോട്ടീസ് അയച്ചത്. ഒരു മാസത്തിനകം നിലവിലെ ക്വാർട്ടേഴ്‌സ് ഒഴിയണമെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.

പൊലീസുകാരന്റെ മകന്റെ പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായാണ് ക്വാർട്ടേഴ്‌സിൽ മദ്യസൽക്കാരവും വിരുന്നും സംഘടിപ്പിച്ചിരുന്നത്. എന്നാൽ ആഘോഷം അതിരുവിടുകയും ഉദ്യോഗസ്ഥർ തമ്മിൽ പരസ്യമായ തർക്കത്തിലും കയ്യാങ്കളിയിലും കലാശിക്കുകയുമായിരുന്നു.

സംഭവത്തെ തുടർന്ന് എസ്.ഐയും എ.എസ്.ഐയും ഉൾപ്പെടെ ആകെ എട്ട് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടിയുടെ ഭാഗമായി നേരത്തെ വിശദീകരണം തേടിയിരുന്നു. ഉദ്യോഗസ്ഥർ നൽകിയ വിശദീകരണം വിശദമായി പരിശോധിച്ച ശേഷമാണ് കടുത്ത നടപടിയുടെ ഭാഗമായി ക്വാർട്ടേഴ്‌സ് ഒഴിയാൻ ഉത്തരവിറക്കിയത്. പകരം താമസസൗകര്യം കണ്ടെത്താൻ വേണ്ടിയാണ് ഉദ്യോഗസ്ഥർക്ക് ഒരു മാസത്തെ സാവകാശം അനുവദിച്ചിരിക്കുന്നത്.

**English Summary:**

Officers involved in a liquor party and brawl during a birthday celebration at the Mangattuparamba KAP 4th Battalion Police Quarters in Kannur have been asked to vacate their official quarters. The KAP Assistant Commandant issued the eviction notice to an SI and a Havildar, giving them one month to find alternative accommodation after departmental action was initiated against eight officers.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387864/kannur-police-quarters-liquor-party-notice)