---
title: "ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് ചാടിയിറങ്ങാൻ ശ്രമം; ആലുവയിൽ യുവാവിന് ദാരുണാന്ത്യം"
english_title: "Youth Dies After Attempting to Jump from Moving Train in Aluva"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387859/moving-train-jump-attempt-aluva-death"
published_at: "2026-10-20T10:52:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad6fadf6f3f6_moving-train-jump-attempt-aluva-death.jpg"
keywords: ["TrainAccident", "Aluva", "RailwayPolice", "KeralaNews", "ExpressTrain"]
---

# ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് ചാടിയിറങ്ങാൻ ശ്രമം; ആലുവയിൽ യുവാവിന് ദാരുണാന്ത്യം

> **Lead Summary:** **കൊച്ചി: **എറണാകുളം ആലുവയിൽ ട്രെയിനിൽ നിന്ന് ചാടിയിറങ്ങാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട യുവാവ് മരിച്ചു. പോഞ്ഞാശ്ശേരി സ്വദേശി അൽത്താഫാണ് ദാരുണമായി മരിച്ചത്. ചെന്നൈ-തിരുവനന്തപുരം എക്സ്പ്രസ് ട്രെയിനിൽ നിന്നാണ് അൽത്താഫ് പ്ലാറ്റ്‌ഫോമിലേക്ക് ചാടിയിറങ്ങാൻ ശ്രമിച്ചത്. ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം.

## Article Content

**കൊച്ചി: **എറണാകുളം ആലുവയിൽ ട്രെയിനിൽ നിന്ന് ചാടിയിറങ്ങാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട യുവാവ് മരിച്ചു. പോഞ്ഞാശ്ശേരി സ്വദേശി അൽത്താഫാണ് ദാരുണമായി മരിച്ചത്. ചെന്നൈ-തിരുവനന്തപുരം എക്സ്പ്രസ് ട്രെയിനിൽ നിന്നാണ് അൽത്താഫ് പ്ലാറ്റ്‌ഫോമിലേക്ക് ചാടിയിറങ്ങാൻ ശ്രമിച്ചത്. ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം.

ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് ഇറങ്ങുന്നതിനിടെ കാൽവഴുതി വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഗുരുതരമായി പരിക്കേറ്റ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ റെയിൽവേ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

A young man from Ponjassery died after he tried to jump from the Chennai-Thiruvananthapuram Express at Aluva early this morning. He slipped while attempting to alight from the moving train, suffered serious injuries, and later died despite being rushed to hospital.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387859/moving-train-jump-attempt-aluva-death)