---
title: "കോഴിക്കോട് നടുവണ്ണൂരിൽ വാഹനാപകടം; പഴക്കുലകളുമായി വന്ന പിക്കപ്പ് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്"
english_title: "Pickup Carrying Bananas Overturns in Naduvannur; Driver Injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387857/naduvannur-pickup-overturns-driver-injured"
published_at: "2026-10-20T10:33:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad6f7d51ad35_naduvannur-pickup-overturns-driver-injured.jpg"
keywords: ["KozhikodeAccident", "PickupVan", "RoadAccident", "DriverInjured", "TrafficRestored"]
---

# കോഴിക്കോട് നടുവണ്ണൂരിൽ വാഹനാപകടം; പഴക്കുലകളുമായി വന്ന പിക്കപ്പ് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്

> **Lead Summary:** **കോഴിക്കോട്: **നടുവണ്ണൂർ വെള്ളാട്ടങ്ങാടിയിൽ പഴക്കുലകളുമായി വന്ന പിക്കപ്പ് വാൻ നിയന്ത്രണംവിട്ട് കൈവരിയിലിടിച്ച് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്. ചൊവ്വാഴ്ച രാവിലെയാണ് അപകടമുണ്ടായത്. വാഹനമോടിക്കുന്നതിനിടെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

## Article Content

**കോഴിക്കോട്: **നടുവണ്ണൂർ വെള്ളാട്ടങ്ങാടിയിൽ പഴക്കുലകളുമായി വന്ന പിക്കപ്പ് വാൻ നിയന്ത്രണംവിട്ട് കൈവരിയിലിടിച്ച് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്. ചൊവ്വാഴ്ച രാവിലെയാണ് അപകടമുണ്ടായത്. വാഹനമോടിക്കുന്നതിനിടെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

അപകടം നടന്നയുടൻ തന്നെ വെള്ളാട്ടങ്ങാടിയിലെ നാട്ടുകാർ ചേർന്ന് ഡ്രൈവറെ തകർന്ന വാഹനത്തിനുള്ളിൽ നിന്ന് പുറത്തെടുത്ത് ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ വാൻ റോഡിലേക്ക് മറിഞ്ഞതിനെ തുടർന്ന് മേഖലയിൽ അൽപ്പനേരം ഗതാഗതം തടസ്സപ്പെട്ടു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് നാട്ടുകാരുടെ സഹായത്തോടെ അപകടത്തിൽപ്പെട്ട വാഹനം റോഡിൽ നിന്ന് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.

**English Summary:**

A pickup van carrying plantains overturned after hitting a railing in Vellattangadi, Naduvannur, Kozhikode, leaving the driver injured. Police and locals rescued him, shifted him to hospital, and restored traffic after clearing the vehicle.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387857/naduvannur-pickup-overturns-driver-injured)