---
title: "മകന്റെ വേർപാട് തളർത്തിയ അമ്മയും യാത്രയായി; വീട്ടമ്മയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Mother Dies After Son’s Loss Leaves Her Devastated; Homemaker Found Dead on Railway Track"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387856/mother-devastated-by-son-loss-found-dead"
published_at: "2026-10-20T10:28:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad6f593c6db9_mother-devastated-by-son-loss-found-dead.jpg"
keywords: ["KeralaNews", "Thiruvananthapuram", "RailwayAccident", "MentalHealth", "PoliceInvestigation"]
---

# മകന്റെ വേർപാട് തളർത്തിയ അമ്മയും യാത്രയായി; വീട്ടമ്മയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **തിരുവനന്തപുരം: **നരുവാമൂട് മൊട്ടമൂട്ടിൽ വീട്ടമ്മയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. മൊട്ടമൂട് വള്ളോട്ടുകോണം പുത്തൻവീട്ടിൽ മധുവിന്റെ ഭാര്യ മിനി ആണ് മരിച്ചത്. തിരുവനന്തപുരം - കന്യാകുമാരി റെയിൽപാതയിൽ ഉച്ചയോടെയായിരുന്നു സംഭവം. തിരുനെൽവേലിയിൽ നിന്ന് കൊല്ലത്തേക്ക് വന്ന ചരക്ക് തീവണ്ടിയാണ് മിനിയെ ഇടിച്ചത്.

## Article Content

**തിരുവനന്തപുരം: **നരുവാമൂട് മൊട്ടമൂട്ടിൽ വീട്ടമ്മയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. മൊട്ടമൂട് വള്ളോട്ടുകോണം പുത്തൻവീട്ടിൽ മധുവിന്റെ ഭാര്യ മിനി ആണ് മരിച്ചത്. തിരുവനന്തപുരം - കന്യാകുമാരി റെയിൽപാതയിൽ ഉച്ചയോടെയായിരുന്നു സംഭവം. തിരുനെൽവേലിയിൽ നിന്ന് കൊല്ലത്തേക്ക് വന്ന ചരക്ക് തീവണ്ടിയാണ് മിനിയെ ഇടിച്ചത്.

തൊഴിലുറപ്പ് തൊഴിലാളിയായ മിനിയുടെ മൂത്ത മകൻ ഒന്നര വർഷം മുമ്പ് ആഴിമലയിലെ പാറയിൽ നിന്ന് കാൽവഴുതി കടലിൽ വീണ് ദാരുണമായി മരിച്ചിരുന്നു. ഈ വിയോഗത്തിന്റെ മാനസിക വിഷമങ്ങളിൽ നിന്നും മുക്തയാകാതിരുന്ന മിനി ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ നരുവാമൂട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

A 49-year-old homemaker, Mini, was found dead after being hit by a train in Thiruvananthapuram. Police suspect she may have taken her own life, reportedly unable to cope with the death of her elder son 18 months ago.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387856/mother-devastated-by-son-loss-found-dead)