---
title: "നേതാവും കൂട്ടരും കുടുങ്ങി! റിക്രിയേഷൻ ക്ലബ്ബിന്റെ മറവിൽ പണം വെച്ച് ചീട്ടുകളി; സിപിഎം ഏരിയ കമ്മിറ്റി അംഗം ഉൾപ്പെടെ 11 പേർ പിടിയിൽ"
english_title: "Card Club Raid: CPM Area Committee Member Among 11 Held in Idukki"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387855/card-club-raid-cpm-member-held-idukki"
published_at: "2026-10-20T10:27:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad6f5293cd55_card-club-raid-cpm-member-held-idukki.jpg"
keywords: ["IdukkiRaid", "CardClub", "CPMLeader", "GamblingCase", "KeralaPolice"]
---

# നേതാവും കൂട്ടരും കുടുങ്ങി! റിക്രിയേഷൻ ക്ലബ്ബിന്റെ മറവിൽ പണം വെച്ച് ചീട്ടുകളി; സിപിഎം ഏരിയ കമ്മിറ്റി അംഗം ഉൾപ്പെടെ 11 പേർ പിടിയിൽ

> **Lead Summary:** **ഇടുക്കി: മു**ട്ടം വള്ളിപ്പാറയിൽ വർഷങ്ങളായി നടന്നുവന്നിരുന്ന ചീട്ടുകളി ക്ലബ്ബിൽ നിന്ന് സിപിഎം ഏരിയ കമ്മിറ്റി അംഗം ഉൾപ്പെടെ 11 പേർ പൊലീസിന്റെ പിടിയിലായി. സംഭവത്തിൽ ഒമ്പത് പേർക്കെതിരെ കേസെടുത്തു. അര ലക്ഷത്തോളം രൂപ ഇനത്തിൽ ഇവരിൽ നിന്ന് കണ്ടെടുത്തുവെങ്കിലും കേസ് ഒതുക്കിത്തീർക്കാൻ ശക്തമായ നീക്കങ്ങൾ നടക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നു.

## Article Content

**ഇടുക്കി: മു**ട്ടം വള്ളിപ്പാറയിൽ വർഷങ്ങളായി നടന്നുവന്നിരുന്ന ചീട്ടുകളി ക്ലബ്ബിൽ നിന്ന് സിപിഎം ഏരിയ കമ്മിറ്റി അംഗം ഉൾപ്പെടെ 11 പേർ പൊലീസിന്റെ പിടിയിലായി. സംഭവത്തിൽ ഒമ്പത് പേർക്കെതിരെ കേസെടുത്തു. അര ലക്ഷത്തോളം രൂപ ഇനത്തിൽ ഇവരിൽ നിന്ന് കണ്ടെടുത്തുവെങ്കിലും കേസ് ഒതുക്കിത്തീർക്കാൻ ശക്തമായ നീക്കങ്ങൾ നടക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നു.

വർഷങ്ങളായി റിക്രിയേഷൻ ക്ലബ്ബിന്റെ പേരിൽ പ്രവർത്തിച്ചുവന്നിരുന്ന കേന്ദ്രത്തിലാണ് വ്യാപകമായ പരാതികളെ തുടർന്ന് റെയ്ഡ് നടന്നത്. പൊതുജനങ്ങളുടെ ഭാഗത്തുനിന്നും കടുത്ത പ്രതിഷേധം ഉയർന്നതോടെയാണ് പൊലീസ് നടപടിക്ക് തയ്യാറായതെന്നാണ് നാട്ടുകാരുടെ പക്ഷം. സർക്കാർ ജീവനക്കാരനായ പ്രമുഖ ഇടതുപക്ഷ യൂണിയൻ നേതാവും പിടിയിലായവരുടെ കൂട്ടത്തിലുണ്ടെന്നാണ് വിവരം. ഇതോടെ പ്രതികളെ നിയമനടപടികളിൽ നിന്ന് രക്ഷിക്കാൻ പാർട്ടി നേതൃത്വം നേരിട്ട് ഇടപെടുന്നുണ്ടെന്നും ആക്ഷേപമുയരുന്നുണ്ട്.

**English Summary:**

In a raid at a long-running card club in Vallippara, Muttom, Idukki, police detained 11 people, including a CPM area committee member and a government employee linked to a left union. Around ₹50,000 was seized from the spot, while locals alleged attempts to suppress the case.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387855/card-club-raid-cpm-member-held-idukki)