---
title: "തീരങ്ങളിൽ ആഞ്ഞടിച്ച് തുലാവർഷം! 50 കിലോമീറ്റർ വേഗതയിൽ കാറ്റും ഇടിമിന്നലും; കേരളത്തിൽ മഴ കനക്കുന്നു, കടലിൽ ഇറങ്ങരുതെന്ന് കർശന മുന്നറിയിപ്പ്"
english_title: "Northeast Monsoon Intensifies: Strong Winds, Lightning and Heavy Rain Alert in Kerala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387848/kerala-monsoon-heavy-rain-alert-new"
published_at: "2026-10-20T10:05:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad6efd81f51d_kerala-monsoon-heavy-rain-alert-new.jpg"
keywords: ["KeralaWeather", "MonsoonAlert", "IMDWarning", "HeavyRain", "CoastalAlert"]
---

# തീരങ്ങളിൽ ആഞ്ഞടിച്ച് തുലാവർഷം! 50 കിലോമീറ്റർ വേഗതയിൽ കാറ്റും ഇടിമിന്നലും; കേരളത്തിൽ മഴ കനക്കുന്നു, കടലിൽ ഇറങ്ങരുതെന്ന് കർശന മുന്നറിയിപ്പ്

> **Lead Summary:** **തിരുവനന്തപുരം: **കേരളത്തിൽ തുലാവർഷം ശക്തമാകുന്നു. തെക്കൻ, മധ്യ കേരളത്തിലെ ജില്ലകളിൽ ഇന്ന് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ജാഗ്രതയുടെ ഭാഗമായി ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് നിലവിൽ യെല്ലോ അലർട്ട് നൽകിയിരിക്കുന്നത്.

## Article Content

**തിരുവനന്തപുരം: **കേരളത്തിൽ തുലാവർഷം ശക്തമാകുന്നു. തെക്കൻ, മധ്യ കേരളത്തിലെ ജില്ലകളിൽ ഇന്ന് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ജാഗ്രതയുടെ ഭാഗമായി ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് നിലവിൽ യെല്ലോ അലർട്ട് നൽകിയിരിക്കുന്നത്.

ഒറ്റപ്പെട്ട ഇടങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു.വരുന്ന ഞായറാഴ്ച വരെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ട്. തുലാവർഷം ശക്തമായ സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

അതേസമയം, 'കള്ളക്കടൽ' പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം തീരത്ത് പ്രത്യേക ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. കാപ്പിൽ മുതൽ പൊഴിയൂർ വരെയുള്ള തീരങ്ങളിൽ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം മുന്നറിയിപ്പ് നൽകി. തീരദേശവാസികളും മത്സ്യത്തൊഴിലാളികളും അതീവ ജാഗ്രത പാലിക്കണമെന്നും കടലിൽ ഇറങ്ങരുതെന്നും അധികൃതർ നിർദേശിച്ചു.

Kerala is witnessing a strong northeast monsoon, with the India Meteorological Department warning of heavy rain in several southern and central districts. Yellow alerts are in place in seven districts, and isolated areas may see winds reaching up to 50 kmph with thunder and lightning. A special warning has also been issued for the Thiruvananthapuram coast due to the ‘Kallakkadal’ phenomenon, with rough seas and possible coastal flooding expected.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387848/kerala-monsoon-heavy-rain-alert-new)