---
title: "വേഷംമാറി പൊലീസ്, ഒടുവിൽ അബുക്ക വലയിൽ; ആൽത്തറ ബാർ വധശ്രമക്കേസിലെ ഒളിവിലായിരുന്ന പ്രതി ബെംഗളൂരുവിൽ പിടിയിൽ"
english_title: "Disguised Police Nab Absconding Suspect in Althara Bar Attempted Murder Case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387845/vadakkekad-police-arrest-althara-bar-case"
published_at: "2026-10-20T09:51:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad6ed2561579_vadakkekad-police-arrest-althara-bar-case.jpg"
keywords: ["VadakkekadPolice", "ThrissurCrime", "AttemptedMurder", "BengaluruArrest", "KAAPAAct"]
---

# വേഷംമാറി പൊലീസ്, ഒടുവിൽ അബുക്ക വലയിൽ; ആൽത്തറ ബാർ വധശ്രമക്കേസിലെ ഒളിവിലായിരുന്ന പ്രതി ബെംഗളൂരുവിൽ പിടിയിൽ

> **Lead Summary:** **തൃശ്ശൂർ: **ആൽത്തറയിലുള്ള ബാറിന് മുന്നിൽ വെച്ച് യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ രണ്ടാം പ്രതിയെ വടക്കേക്കാട് പോലീസ് ബെംഗളൂരുവിൽ നിന്നും അറസ്റ്റ് ചെയ്തു. വടക്കേക്കാട് കുഴിങ്ങര പൊന്തയിൽ സുബി എന്ന അബുക്ക ആണ് ഞായറാഴ്ച ബെംഗളൂരു റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും പിടിയിലായത്. കഴിഞ്ഞ ജൂലൈ എട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആൽത്തറ ദേവാസുര ബാറിന് മുന്നിൽ വെച്ച് വടക്കേക്കാട് കോതോട്ട് വിഷ്ണു യാദവിനെ കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഈ അറസ്റ്റോടെ കേസ് സംബന്ധിച്ച് മുഴുവൻ പ്രതികളെയും വടക്കേക്കാട് പോലീസ് പിടികൂടി.

## Article Content

**തൃശ്ശൂർ: **ആൽത്തറയിലുള്ള ബാറിന് മുന്നിൽ വെച്ച് യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ രണ്ടാം പ്രതിയെ വടക്കേക്കാട് പോലീസ് ബെംഗളൂരുവിൽ നിന്നും അറസ്റ്റ് ചെയ്തു. വടക്കേക്കാട് കുഴിങ്ങര പൊന്തയിൽ സുബി എന്ന അബുക്ക ആണ് ഞായറാഴ്ച ബെംഗളൂരു റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും പിടിയിലായത്. കഴിഞ്ഞ ജൂലൈ എട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആൽത്തറ ദേവാസുര ബാറിന് മുന്നിൽ വെച്ച് വടക്കേക്കാട് കോതോട്ട് വിഷ്ണു യാദവിനെ കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഈ അറസ്റ്റോടെ കേസ് സംബന്ധിച്ച് മുഴുവൻ പ്രതികളെയും വടക്കേക്കാട് പോലീസ് പിടികൂടി.

സംഭവത്തിനു ശേഷം ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിൽ ഒളിവിലായിരുന്നു പ്രതി. പ്രതിയെ പിടികൂടുന്നതിനായി ഗുരുവായൂർ എ.സി.പി എം. സുരേന്ദ്രന്റെ നിർദ്ദേശപ്രകാരം ചാവക്കാട് സർക്കിൾ ഇൻസ്പെക്ടർ എം.കെ. രമേഷിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. തുടർന്ന് അന്വേഷണ സംഘം വേഷംമാറിയെത്തിയാണ് ബെംഗളൂരുവിൽ വെച്ച് പ്രതിയെ പിടികൂടിയത്. മുൻപ് കാപ്പ ചുമത്തപ്പെട്ട പ്രതിയുടെ പേരിൽ വടക്കേക്കാട് പോലീസ് സ്റ്റേഷനിൽ മാത്രം കാൽ നൂറ്റാണ്ടോളം വരുന്ന ക്രിമിനൽ കേസുകൾ നിലവിലുണ്ട്.

വടക്കേക്കാട് എസ്.എച്ച്.ഒ ശരത് സോമൻ, എസ്.ഐ ബിന്ദു രാജ്, സി.പി.ഒമാരായ ബൈജു, ജിതിൻ, പ്രദീപ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ചാവക്കാട് സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു. കേസിൽ കൂടുതൽ തെളിവെടുപ്പിനായി പ്രതിയെ വരും ദിവസങ്ങളിൽ പോലീസ് കസ്റ്റഡിയിൽ വാങ്ങുമെന്ന് എസ്.എച്ച്.ഒ ശരത് സോമൻ വ്യക്തമാക്കി.

**English Summary:**

Vadakkekad police arrested Subi, alias Abukka, the second accused in the attempted murder case near a bar in Althara, Thrissur, from Bengaluru Railway Station area. A special team, acting in disguise, tracked down the absconding accused who had been hiding in Chennai and Bengaluru after the July 8 attack. With this arrest, all accused in the case have now been taken into custody.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387845/vadakkekad-police-arrest-althara-bar-case)