---
title: "കോഴിക്കോട് വടകരയിൽ  യൂത്ത് ലീഗ് ദേശീയ നിർവാഹക സമിതി അംഗത്തിന് നേരെ സ്വന്തം പാർട്ടിക്കാരുടെ  മർദ്ദനം; എംപി അസീസിനും ഭാര്യയ്ക്കും പരിക്ക്"
english_title: "Youth League Leader and Wife Injured in Attack by Party Workers in Vadakara"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387843/vadakara-youth-league-attack-party-workers"
published_at: "2026-10-20T09:45:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad6eb00cd743_vadakara-youth-league-attack-party-workers.jpg"
keywords: ["YouthLeague", "Vadakara", "Kozhikode", "PoliticalViolence", "MPAzeez"]
---

# കോഴിക്കോട് വടകരയിൽ  യൂത്ത് ലീഗ് ദേശീയ നിർവാഹക സമിതി അംഗത്തിന് നേരെ സ്വന്തം പാർട്ടിക്കാരുടെ  മർദ്ദനം; എംപി അസീസിനും ഭാര്യയ്ക്കും പരിക്ക്

> **Lead Summary:** **കോഴിക്കോട്: **യൂത്ത് ലീഗ് ദേശീയ നിർവാഹക സമിതി അംഗം എംപി അസീസിനും ഭാര്യയ്ക്കും സ്വന്തം സംഘടനയിലെ പ്രവർത്തകരുടെ മർദ്ദനത്തിൽ പരിക്ക്. വടകര ചാനിയം കടവിലുള്ള ഇദ്ദേഹത്തിന്റെ വീടിന് മുന്നിൽ വെച്ചായിരുന്നു സംഘർഷം. പരിക്കേറ്റ ഇരുവരും പ്രദേശത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

## Article Content

**കോഴിക്കോട്: **യൂത്ത് ലീഗ് ദേശീയ നിർവാഹക സമിതി അംഗം എംപി അസീസിനും ഭാര്യയ്ക്കും സ്വന്തം സംഘടനയിലെ പ്രവർത്തകരുടെ മർദ്ദനത്തിൽ പരിക്ക്. വടകര ചാനിയം കടവിലുള്ള ഇദ്ദേഹത്തിന്റെ വീടിന് മുന്നിൽ വെച്ചായിരുന്നു സംഘർഷം. പരിക്കേറ്റ ഇരുവരും പ്രദേശത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

പ്രാദേശിക ശാഖാ സമ്മേളനവുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ആക്രമണത്തിന് കാരണമെന്ന് പരിക്കേറ്റ നേതാവ് പറഞ്ഞു. സംഘടനയ്ക്കുള്ളിലെ തുടരുന്ന തർക്കങ്ങൾക്ക് തന്നെ കുറ്റപ്പെടുത്തിയാണ് പാർട്ടി അനുഭാവികൾ അക്രമം അഴിച്ചുവിട്ടതെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തിൽ ഇരുവിഭാഗങ്ങൾക്കിടയിലുള്ള തർക്കങ്ങളുടെ യഥാർത്ഥ കാരണം സംബന്ധിച്ച് അന്വേഷണം തുടരുകയാണ്.

Youth League national executive member MP Azeez and his wife were injured in an attack allegedly carried out by workers from his own organization in Vadakara, Kozhikode. The clash reportedly broke out in front of his house amid disputes related to a local branch conference, and both sought treatment at a private hospital.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387843/vadakara-youth-league-attack-party-workers)