---
title: "സ്പാ പീഡനത്തിലെ ക്രൂരതകൾ തമിഴ്‌നാട്ടിലും! ചെങ്കൽപേട്ടിലെ സ്പായിൽ വെച്ചും പീഡിപ്പിച്ചു;  അന്വേഷണം തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിച്ച് കേരള പൊലീസ്"
english_title: "Kerala Police Expand Spa Abuse Probe to Tamil Nadu After New Victim Testimony"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387837/kerala-police-expand-spa-abuse-probe-tamil-nadu"
published_at: "2026-10-20T09:06:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad6e1dd7ea02_kovalam-spa-abuse-case-probe-chengalpattu.jpg"
keywords: ["KeralaPolice", "TamilNaduPolice", "SpaAbuse", "ZeroFIR", "KovalamCase"]
---

# സ്പാ പീഡനത്തിലെ ക്രൂരതകൾ തമിഴ്‌നാട്ടിലും! ചെങ്കൽപേട്ടിലെ സ്പായിൽ വെച്ചും പീഡിപ്പിച്ചു;  അന്വേഷണം തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിച്ച് കേരള പൊലീസ്

> **Lead Summary:** **തിരുവനന്തപുരം: **കോവളം സ്പാ പീഡനക്കേസിൽ അന്വേഷണം തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിച്ച് കേരള പൊലീസ്. തമിഴ്‌നാട്ടിലെ ചെങ്കൽപേട്ട് ജില്ലയിലുള്ള ഗുഡുവാഞ്ചേരിയിൽ വെച്ചും പീഡനം നടന്നതായി ഇരയായ പെൺകുട്ടി നിർണായക മൊഴി നൽകിയതിനെത്തുടർന്നാണ് നടപടികൾ വേഗത്തിലാക്കിയത്. അവിടെയുള്ള സ്പായിൽ എത്തിച്ചാണ് പീഡനം നടത്തിയതെന്നും, കഴിഞ്ഞ ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിലായിരുന്നു അതിക്രമം നടന്നതെന്നും മൊഴിയിൽ വ്യക്തമാക്കുന്നുണ്ട്.

## Article Content

**തിരുവനന്തപുരം: **കോവളം സ്പാ പീഡനക്കേസിൽ അന്വേഷണം തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിച്ച് കേരള പൊലീസ്. തമിഴ്‌നാട്ടിലെ ചെങ്കൽപേട്ട് ജില്ലയിലുള്ള ഗുഡുവാഞ്ചേരിയിൽ വെച്ചും പീഡനം നടന്നതായി ഇരയായ പെൺകുട്ടി നിർണായക മൊഴി നൽകിയതിനെത്തുടർന്നാണ് നടപടികൾ വേഗത്തിലാക്കിയത്. അവിടെയുള്ള സ്പായിൽ എത്തിച്ചാണ് പീഡനം നടത്തിയതെന്നും, കഴിഞ്ഞ ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിലായിരുന്നു അതിക്രമം നടന്നതെന്നും മൊഴിയിൽ വ്യക്തമാക്കുന്നുണ്ട്.

മൊഴിയുടെ അടിസ്ഥാനത്തിൽ കോവളം പൊലീസ് സ്റ്റേഷനിൽ സീറോ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസിന്റെ വിശദവിവരങ്ങൾ തമിഴ്‌നാട് പൊലീസിന് കൈമാറി. ഗുഡുവാഞ്ചേരിയിൽ നടന്നതായി പറയപ്പെടുന്ന സംഭവങ്ങളിൽ അടിയന്തരമായി അന്വേഷണം നടത്തണമെന്നും കേരള പൊലീസ് തമിഴ്‌നാട് പൊലീസിനോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, കേസുമായി ബന്ധപ്പെട്ട് നഗരസഭയിലെ ഹെൽത്ത് ഇൻസ്‌പെക്ടർക്കെതിരെ വിശദമായ അന്വേഷണം ആരംഭിച്ചു. കോവളത്തെ സ്പാ ഹെൽത്ത് ഇൻസ്‌പെക്ടറുടെ ബിനാമി ബിസിനസാണെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ ഇദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ട് രേഖകളടക്കം പൊലീസ് സാമ്പത്തിക വിദഗ്ധരുടെ സഹായത്തോടെ പരിശോധിച്ചുവരികയാണ്.

കേസിന്റെ അന്വേഷണവുമായി ഇരയുടെ ഇളയമ്മയും ഭർത്താവും തീരെ സഹകരിക്കുന്നില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. തുടർച്ചയായ ചോദ്യം ചെയ്യലിൽ ഇരുവരും കൃത്യമായ മറുപടികൾ നൽകാൻ തയ്യാറായിട്ടില്ല. നിലവിൽ റിമാൻഡിൽ ജയിലിൽ കഴിയുന്ന ഇരുവരെയും കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി വീണ്ടും പൊലീസ് കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ നൽകും.

Kerala Police have expanded their probe into the Kovalam spa abuse case after the survivor gave crucial testimony that the assault also took place in Guduvanchery, Chengalpattu district, Tamil Nadu. A zero FIR has been registered and details shared with Tamil Nadu Police for urgent investigation. The case has also triggered a financial probe into a municipal health inspector suspected of links to the spa business.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387837/kerala-police-expand-spa-abuse-probe-tamil-nadu)