---
title: "'ഭണ്ഡാരം സജീഷ്' കുടുങ്ങി കേട്ടോ...! അമ്പലങ്ങൾ ലക്ഷ്യമിട്ട് കോടികളുടെ കവർച്ച; മൈസൂരുവിൽ ഒളിവ് ജീവിതം നയിക്കുന്നതിനിടെ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ"
english_title: "Notorious Temple Theft Suspect ‘Bhandaram Sajeesh’ Arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387833/temple-theft-notorious-thief-arrested"
published_at: "2026-10-20T08:46:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad6ddad72db5_temple-theft-notorious-thief-arrested.jpg"
keywords: ["TempleTheft", "KeralaPolice", "CrimeSquad", "CCTVEvidence", "MysuruHideout"]
---

# 'ഭണ്ഡാരം സജീഷ്' കുടുങ്ങി കേട്ടോ...! അമ്പലങ്ങൾ ലക്ഷ്യമിട്ട് കോടികളുടെ കവർച്ച; മൈസൂരുവിൽ ഒളിവ് ജീവിതം നയിക്കുന്നതിനിടെ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

> **Lead Summary:** **കോഴിക്കോട്: **സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്ഷേത്രങ്ങളുടെ ഭണ്ഡാരങ്ങളും ഓഫീസ് മുറികളും കുത്തിത്തുറന്ന് മോഷണം നടത്തിവന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. എടപ്പാൾ കാലടി സ്വദേശി കൊട്ടാരപ്പാട്ട് സജീഷ് എന്ന 'ഭണ്ഡാരം സജീഷാണ്' പൊലീസിന്റെ പിടിയിലായത്.

## Article Content

**കോഴിക്കോട്: **സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്ഷേത്രങ്ങളുടെ ഭണ്ഡാരങ്ങളും ഓഫീസ് മുറികളും കുത്തിത്തുറന്ന് മോഷണം നടത്തിവന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. എടപ്പാൾ കാലടി സ്വദേശി കൊട്ടാരപ്പാട്ട് സജീഷ് എന്ന 'ഭണ്ഡാരം സജീഷാണ്' പൊലീസിന്റെ പിടിയിലായത്.

വയനാട് പോലീസിന്റെ സഹായത്തോടെ കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണർ എ.പി. ഷൗക്കത്തലിയുടെ കീഴിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും ടൗൺ സബ് ഡിവിഷൻ അസിസ്റ്റന്റ് പോലീസ് കമ്മിഷണർ അഷ്‌റഫ് തെങ്ങലിക്കണ്ടിയുടെ നേതൃത്വത്തിലുള്ള എലത്തൂർ പോലീസും ചേർന്നാണ് പ്രതിയെ വലയിലാക്കിയത്. ഞായറാഴ്ച പുലർച്ചെ കുണ്ടൂപ്പറമ്പ് കൊറ്റിയാടത്ത് ഭഗവതീക്ഷേത്രം, അങ്കക്കളരി ഭഗവതീക്ഷേത്രം എന്നിവിടങ്ങളിൽ മോഷണം നടന്നിരുന്നു.

കഴിഞ്ഞ 12-ന് പൂളാടിക്കുന്ന് കല്ലിടുക്കിൽ ഭഗവതീക്ഷേത്രം, മാട്ടുപ്പിലാവിൽ ഭഗവതീക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിൽ കവർച്ച നടത്തിയ ആൾതന്നെയാണ് ഇപ്പോഴും മോഷണം നടത്തിയതെന്ന് സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്ന് വ്യക്തമായി. തുടർന്ന് ശാസ്ത്രീയ തെളിവുകളുടെ കൂടി അടിസ്ഥാനത്തിലാണ് കവർച്ച നടത്തിയത് സജീഷാണെന്ന് പൊലീസ് ഉറപ്പിച്ചത്.

അന്വേഷണത്തിൽ പ്രതി മൈസൂരുവിലേക്ക് കടന്നതായി മനസ്സിലാക്കിയ ക്രൈം സ്‌ക്വാഡ് വിവരം ഉടൻതന്നെ വയനാട് പോലീസിന് കൈമാറുകയായിരുന്നു. തുടർന്ന് നടത്തിയ നീക്കത്തിനൊടുവിലാണ് ഇയാൾ പിടിയിലായത്. തൃശ്ശൂർ ജില്ലയിലെ കുന്നംകുളം, പേരമംഗലം, എരുമപ്പെട്ടി, വടക്കേക്കാട്, പാലക്കാട് ജില്ലയിലെ തൃത്താല, ചാലിശ്ശേരി, മലപ്പുറം ജില്ലയിലെ ചങ്ങരംകുളം, തേഞ്ഞിപ്പലം, തിരൂരങ്ങാടി, പൊന്നാനി, കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി, മെഡിക്കൽ കോളേജ്, നല്ലളം, ചേവായൂർ തുടങ്ങിയ വിവിധ പോലീസ് സ്റ്റേഷനുകളിൽ സജീഷിന്റെ പേരിൽ നിരവധി മോഷണ കേസുകൾ നിലവിലുണ്ട്.

A notorious thief known as ‘Bhandaram Sajeesh’ has been arrested for breaking into temple donation boxes and office rooms across Kerala. Police traced the suspect to Mysuru after CCTV footage and scientific evidence linked him to recent temple thefts in Kozhikode.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387833/temple-theft-notorious-thief-arrested)