---
title: "സഹോദരസ്നേഹം മറന്ന് കത്തിയെടുത്തു...! ബഹളം വെച്ചത് ചോദ്യം ചെയ്തു; മദ്യപിച്ചെത്തിയ ജ്യേഷ്ഠന്റെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു"
english_title: "Brother Killed in Knife Attack by Drunken Elder Sibling in Palakkad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387823/palakkad-brother-killed-knife-attack"
published_at: "2026-10-20T07:32:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad6cc88f24c4_palakkad-brother-killed-knife-attack.jpg"
keywords: ["PalakkadNews", "KnifeAttack", "AlcoholViolence", "CrimeNews", "KeralaPolice"]
---

# സഹോദരസ്നേഹം മറന്ന് കത്തിയെടുത്തു...! ബഹളം വെച്ചത് ചോദ്യം ചെയ്തു; മദ്യപിച്ചെത്തിയ ജ്യേഷ്ഠന്റെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു

> **Lead Summary:** പാലക്കാട്:മദ്യപിച്ചെത്തിയ ജ്യേഷ്ഠന്റെ ആക്രമണത്തിൽ സഹോദരൻ കൊല്ലപ്പെട്ടു. പാലക്കാട് പിരായിരി കല്ലേക്കാട് സ്വദേശി രാജേന്ദ്രൻ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സഹോദരൻ ശെൽവനെ പാലക്കാട് നോർത്ത് പൊലിസ് കസ്റ്റഡിയിലെടുത്തു.

## Article Content

പാലക്കാട്:മദ്യപിച്ചെത്തിയ ജ്യേഷ്ഠന്റെ ആക്രമണത്തിൽ സഹോദരൻ കൊല്ലപ്പെട്ടു. പാലക്കാട് പിരായിരി കല്ലേക്കാട് സ്വദേശി രാജേന്ദ്രൻ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സഹോദരൻ ശെൽവനെ പാലക്കാട് നോർത്ത് പൊലിസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ രാത്രിയായിരുന്നു കൊലപാതകം നടന്നത്. മദ്യപിച്ചെത്തിയ ശെൽവൻ, അയൽവാസിയായ രാജേന്ദ്രന്റെ വീട്ടിലെത്തി വലിയ തോതിൽ ബഹളം വെയ്ക്കുകയായിരുന്നു. ഈ ബഹളം വെക്കുന്നത് രാജേന്ദ്രൻ ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണമായത്.

ചോദ്യം ചെയ്തതിലുള്ള വിരോധം കാരണം വീട്ടിൽ പോയി ആയുധം (കത്തി) എടുത്തു കൊണ്ടുവന്ന് ശെൽവൻ രാജേന്ദ്രനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ രാജേന്ദ്രനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലിസ് മേൽനടപടികൾ സ്വീകരിച്ചുവരികയാണ്.

A man was killed in Palakkad after his elder brother, allegedly intoxicated, attacked him with a knife. Police have taken the accused into custody and are continuing further proceedings.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387823/palakkad-brother-killed-knife-attack)