---
title: "വടകര സ്വദേശികളായ കുടുംബം സഞ്ചരിച്ച കാർ ഗുണ്ടൽപേട്ടയ്ക്ക് സമീപം മരത്തിലിടിച്ച് മറിഞ്ഞു; ഒമ്പതുവയസുകാരന് ദാരുണാന്ത്യം, ഏഴുപേർക്ക് പരിക്ക്"
english_title: "Car Crashes Into Tree Near Gundlupet; Nine-Year-Old Dies, Seven Injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387818/car-crashes-into-tree-near-gundlupet"
published_at: "2026-10-20T06:43:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad6c3d5c3e6c_car-crashes-into-tree-near-gundlupet.jpg"
keywords: ["RoadAccident", "KeralaNews", "MysuruReturn", "GundlupetAccident", "ChildFatality"]
---

# വടകര സ്വദേശികളായ കുടുംബം സഞ്ചരിച്ച കാർ ഗുണ്ടൽപേട്ടയ്ക്ക് സമീപം മരത്തിലിടിച്ച് മറിഞ്ഞു; ഒമ്പതുവയസുകാരന് ദാരുണാന്ത്യം, ഏഴുപേർക്ക് പരിക്ക്

> **Lead Summary:** മൈസൂരുവിൽ നിന്ന് നാട്ടിലേക്ക് മടങ്ങുകയായിരുന്ന വടകര ചോറോട് സ്വദേശികളായ കുടുംബം സഞ്ചരിച്ച കാർ ഗുണ്ടൽപേട്ടയ്ക്ക് സമീപം അപകടത്തിൽപ്പെട്ട് ഒമ്പതുവയസുകാരൻ മരിച്ചു. കാറിലുണ്ടായിരുന്ന ഏഴുപേർക്ക് പരിക്കേറ്റു. വൈക്കിലശ്ശേരി മീത്തലെ ചാലിൽ വീട്ടിൽ മിഥുൻലാലിന്റെ മകൻ ഈഥൻ മിഥുൻ ലാൽ ആണ് മരിച്ചത്.

## Article Content

മൈസൂരുവിൽ നിന്ന് നാട്ടിലേക്ക് മടങ്ങുകയായിരുന്ന വടകര ചോറോട് സ്വദേശികളായ കുടുംബം സഞ്ചരിച്ച കാർ ഗുണ്ടൽപേട്ടയ്ക്ക് സമീപം അപകടത്തിൽപ്പെട്ട് ഒമ്പതുവയസുകാരൻ മരിച്ചു. കാറിലുണ്ടായിരുന്ന ഏഴുപേർക്ക് പരിക്കേറ്റു. വൈക്കിലശ്ശേരി മീത്തലെ ചാലിൽ വീട്ടിൽ മിഥുൻലാലിന്റെ മകൻ ഈഥൻ മിഥുൻ ലാൽ ആണ് മരിച്ചത്.

തിങ്കളാഴ്ച വൈകീട്ട് ഗുണ്ടൽപേട്ടയ്ക്ക് സമീപത്തെ ദേശീയപാതയിലാണ് അപകടമുണ്ടായത്. കുടുംബം സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് റോഡരികിലെ മരത്തിലിടിച്ച് മറിയുകയായിരുന്നു. മൈസൂരുവിൽ നിന്ന് മടങ്ങുന്നതിനിടെയാണ് കുടുംബം അപകടത്തിൽപ്പെട്ടത്.

അപകടത്തിൽ ഈഥന്റെ പിതാവ് മിഥുൻലാൽ (37), മാതാവ് നവ്യ (34), മിഥുൻലാലിന്റെ സഹോദരൻ നിഥിൻ ലാൽ (34), ഭാര്യ സോനു (32), ഇഷ കല്യാണി (5), എസ്ത പാർവതി (4), നയന ലക്ഷ്മി (3) എന്നിവർക്കാണ് പരിക്കേറ്റത്.

പരിക്കേറ്റ നവ്യയെ കോഴിക്കോട് മെയ്ത്ര ആശുപത്രിയിലും മറ്റുള്ളവരെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവർ ചികിത്സയിൽ തുടരുകയാണ്.

അപകടത്തിൽ മരിച്ച ഈഥൻ മിഥുൻ ലാൽ വടകര ഗോകുലം പബ്ലിക് സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയാണ്. സിപിഎം നേതാവ് എം.സി. ബാലകൃഷ്ണന്റെ ചെറുമകനാണ് ഈഥൻ. ഈഥന്റെ മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

A family returning to Vadakara from Mysuru met with an accident near Gundlupet when their car lost control, hit a roadside tree and overturned. Nine-year-old Ethan Mithun Lal died, while seven others in the vehicle sustained injuries and are under treatment.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387818/car-crashes-into-tree-near-gundlupet)