---
title: "ടെലഗ്രാമിലൂടെ ജോലി വാഗ്ദാനം, ബിഗ് ബോസ് മുൻ താരം ബ്ലെസ്‌ലി ഉൾപ്പെട്ട 23 ലക്ഷത്തിന്റെ ഓൺലൈൻ തട്ടിപ്പ് കേസ്; മുഖ്യകണ്ണി ബെംഗളൂരു വിമാനത്താവളത്തിൽ പിടിയിൽ"
english_title: "Telegram Job Scam Mastermind Held in ₹23 Lakh Fraud Case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387814/telegram-job-scam-mastermind-arrested"
published_at: "2026-10-20T06:02:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad6b78f4446e_telegram-job-scam-mastermind-arrested.jpg"
keywords: ["TelegramScam", "OnlineFraud", "CrimeBranch", "BengaluruAirport", "KeralaNews"]
---

# ടെലഗ്രാമിലൂടെ ജോലി വാഗ്ദാനം, ബിഗ് ബോസ് മുൻ താരം ബ്ലെസ്‌ലി ഉൾപ്പെട്ട 23 ലക്ഷത്തിന്റെ ഓൺലൈൻ തട്ടിപ്പ് കേസ്; മുഖ്യകണ്ണി ബെംഗളൂരു വിമാനത്താവളത്തിൽ പിടിയിൽ

> **Lead Summary:** കോഴിക്കോട്: ഓൺലൈൻ ജോലി വാഗ്ദ്ധാനം ചെയ്ത് തട്ടിപ്പ്. നരിക്കുനി സ്വദേശിയുടെ 23 ലക്ഷം കവർന്ന കേസിലെ മുഖ്യകണ്ണി പിടിയിൽ. കൊടുവള്ളി കിഴക്കോത്ത് സ്വദേശി അഷ്മിലാണ് പിടിയിലായിരിക്കുന്നത്.

## Article Content

കോഴിക്കോട്: ഓൺലൈൻ ജോലി വാഗ്ദ്ധാനം ചെയ്ത് തട്ടിപ്പ്. നരിക്കുനി സ്വദേശിയുടെ 23 ലക്ഷം കവർന്ന കേസിലെ മുഖ്യകണ്ണി പിടിയിൽ. കൊടുവള്ളി കിഴക്കോത്ത് സ്വദേശി അഷ്മിലാണ് പിടിയിലായിരിക്കുന്നത്.

കേസിൽ ബിഗ്ബോസ് മുൻ താരം ബ്ലെസി ഉൾപ്പെടെ അറസ്‌റ്റിലായിരുന്നു. കോഴിക്കോട് റൂറൽ ക്രൈംബ്രാഞ്ച് ആണ് ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് ഇയാളെ പിടികൂടിയത്. കേസിലെ പന്ത്രണ്ടാം പ്രതിയാണ് അഷ്മിൽ.

തട്ടിപ്പിലൂടെ കിട്ടുന്ന പണം ക്രിപ്റ്റോ കറൺസിയായി വിദേശത്തേക്ക് അയക്കുന്നതാണ് രീതി. കേസുമായി ബന്ധപ്പെട്ട് ഇനിയും പ്രതികൾ പിടിയിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു.

സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ടതിന് ശേഷം ഓൺലൈൻ ജോലി വാ​ഗ്ദാനം ചെയ്ത് നരിക്കുനി സ്വദേശിയായ യുവാവിൽ നിന്നും സുഹൃത്തിൽ നിന്നും പല ഘട്ടങ്ങളിലായി 23 ലക്ഷം രൂപ തട്ടിയെടുത്തു. കഴിഞ്ഞ വർഷം മെയ് ഒന്നാം തീയതി മുതൽ അഞ്ചാം തീയതി വരെയാണ് ഇത്തരത്തിൽ തട്ടിപ്പ് നടത്തിയത്. ടെലഗ്രാം വഴി ബന്ധം സ്ഥാപിച്ചതിന് ശേഷമായിരുന്നു തട്ടിപ്പ്.

The main accused in a ₹23 lakh online job scam case has been arrested at Bengaluru airport by the Kozhikode Rural Crime Branch. The fraud allegedly targeted a Narikuni resident and his friend after contact was established through Telegram and social media.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387814/telegram-job-scam-mastermind-arrested)