---
title: "'എടാ നായേ....സ്റ്റാലിന്റെ അത്രയും അഴക് നിനക്കുണ്ടോ'; മുഖ്യമന്ത്രി വിജയിയെ പരസ്യമായി അധിക്ഷേപിച്ച് ഡി.എം.കെ നേതാവ്, വേദിയിലിരുന്ന് പൊട്ടിച്ചിരിച്ച് മേയർ"
english_title: "DMK Leader Publicly Abuses Vijay; Mayor Seen Laughing on Stage"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387774/dmk-leader-abuses-vijay-chennai-event"
published_at: "2026-10-19T16:36:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad5fd7001933_dmk-leader-abuses-vijay-chennai-event.jpg"
keywords: ["DMK", "Vijay", "TamilNaduPolitics", "ChennaiMayor", "TVK"]
---

# 'എടാ നായേ....സ്റ്റാലിന്റെ അത്രയും അഴക് നിനക്കുണ്ടോ'; മുഖ്യമന്ത്രി വിജയിയെ പരസ്യമായി അധിക്ഷേപിച്ച് ഡി.എം.കെ നേതാവ്, വേദിയിലിരുന്ന് പൊട്ടിച്ചിരിച്ച് മേയർ

> **Lead Summary:** **ചെന്നൈ: **തമിഴ്‌നാട് മുഖ്യമന്ത്രി വിജയിക്കെതിരെ അധിക്ഷേപ പരാമർശവുമായി ഡി.എം.കെ വനിതാ നേതാവ്. പൊതുപ്രസംഗത്തിനിടെ മുഖ്യമന്ത്രിയെ പലതവണ 'നായ' എന്ന് വിളിച്ചാണ് ഡി.എം.കെ നേതാവ് അധിക്ഷേപിച്ചത്. ചെന്നൈ മേയർ പ്രിയ രാജനും എം.പി കനിമൊഴിയും വേദിയിലിരിക്കെയായിരുന്നു സംഭവം. ഡി.എം.കെ സംഘടിപ്പിച്ച പൊതുപരിപാടിക്കിടെയാണ് ഇത്തരമൊരു വിവാദ പരാമർശമുണ്ടായത്. സംഭവത്തിന് പിന്നാലെ, അധിക്ഷേപ പരാമർശം നടത്തിയ നേതാവിനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ടി.വി.കെ (തമിഴക വെട്രി കഴകം) പ്രവർത്തകരും അനുഭാവികളും സൈബർ ഇടങ്ങളിൽ ശക്തമായ പ്രതിഷേധം ഉയർത്തുകയാണ്.

## Article Content

**ചെന്നൈ: **തമിഴ്‌നാട് മുഖ്യമന്ത്രി വിജയിക്കെതിരെ അധിക്ഷേപ പരാമർശവുമായി ഡി.എം.കെ വനിതാ നേതാവ്. പൊതുപ്രസംഗത്തിനിടെ മുഖ്യമന്ത്രിയെ പലതവണ 'നായ' എന്ന് വിളിച്ചാണ് ഡി.എം.കെ നേതാവ് അധിക്ഷേപിച്ചത്. ചെന്നൈ മേയർ പ്രിയ രാജനും എം.പി കനിമൊഴിയും വേദിയിലിരിക്കെയായിരുന്നു സംഭവം. ഡി.എം.കെ സംഘടിപ്പിച്ച പൊതുപരിപാടിക്കിടെയാണ് ഇത്തരമൊരു വിവാദ പരാമർശമുണ്ടായത്. സംഭവത്തിന് പിന്നാലെ, അധിക്ഷേപ പരാമർശം നടത്തിയ നേതാവിനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ടി.വി.കെ (തമിഴക വെട്രി കഴകം) പ്രവർത്തകരും അനുഭാവികളും സൈബർ ഇടങ്ങളിൽ ശക്തമായ പ്രതിഷേധം ഉയർത്തുകയാണ്.

> ടി.വി.കെ സർക്കാർ ജനങ്ങൾക്ക് നൽകിയിരുന്ന വാഗ്ദാനങ്ങളെല്ലാം ലംഘിച്ചെന്ന് ആരോപിച്ചുള്ള പ്രസംഗത്തിലാണ് ഡി.എം.കെ നേതാവ് അതിരുകടന്ന പരാമർശങ്ങൾ നടത്തിയത്. പ്രസംഗത്തിലുടനീളം ഇവർ പലതവണ മുഖ്യമന്ത്രി വിജയിയെ 'നായ്' എന്ന് വിശേഷിപ്പിക്കുന്നത് പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. "ഞങ്ങളുടെ സ്റ്റാലിന് 74 വയസ്സുണ്ട്, നിങ്ങളുടെ മുഖ്യമന്ത്രിക്ക് 54 വയസ്സ് മാത്രമല്ലേ ഉള്ളൂ, സ്റ്റാലിന്റെ അത്രയും അഴക് നിനക്കുണ്ടോ" എന്ന തരത്തിലായിരുന്നു പരാമർശങ്ങൾ. അധിക്ഷേപ പ്രസംഗം കേട്ട് വേദിയിലിരുന്ന ചെന്നൈ മേയർ പ്രിയ രാജൻ പൊട്ടിച്ചിരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

സംഭവം വൻ വിവാദമായതോടെ ഡി.എം.കെ നേതാവിനെതിരെയും കൂടെയുണ്ടായിരുന്ന ചെന്നൈ മേയർക്കെതിരെയും നിയമനടപടി സ്വീകരിക്കണമെന്ന് ടി.വി.കെ സൈബർ ഹാൻഡിലുകൾ ആവശ്യപ്പെടുന്നുണ്ട്. തമിഴ്‌നാട് മുഖ്യമന്ത്രിയെ പരസ്യമായി അധിക്ഷേപിക്കാൻ ആരാണ് അധികാരം നൽകിയതെന്നും, ഇത്തരം നിന്ദ്യമായ പരാമർശങ്ങൾ മാപ്പർഹിക്കാത്ത തെറ്റാണെന്നും കടുത്ത നടപടി വേണമെന്നും സമൂഹമാധ്യമങ്ങളിൽ ആവശ്യമുയരുന്നുണ്ട്.

**English Summary:**

A DMK woman leader sparked controversy in Chennai after using abusive language against Tamil Nadu Chief Minister Vijay during a public event. The incident, witnessed by Mayor Priya Rajan and MP Kanimozhi, has triggered strong protests from TVK supporters on social media, who are demanding legal action.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387774/dmk-leader-abuses-vijay-chennai-event)