---
title: "കളി കാര്യമായല്ലോ ...! കളിക്കുന്നതിനിടെ കാൽതെറ്റിവീണ കുട്ടിയുടെ വായിൽ ഇരുമ്പുദണ്ഡ് തുളച്ചുകയറി, ജീവൻ രക്ഷിച്ചത് 40 മിനിറ്റ് നീണ്ട ശസ്ത്രക്രിയ"
english_title: "Boy’s Mouth Pierced by Iron Rod After Fall During Play; Life Saved in 40-Minute Surgery"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387766/boy-mouth-pierced-iron-rod-surgery"
published_at: "2026-10-19T15:48:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad5eefc32124_boy-mouth-pierced-iron-rod-surgery.jpg"
keywords: ["AccidentNews", "ChildSafety", "GujaratNews", "EmergencySurgery", "HospitalCare"]
---

# കളി കാര്യമായല്ലോ ...! കളിക്കുന്നതിനിടെ കാൽതെറ്റിവീണ കുട്ടിയുടെ വായിൽ ഇരുമ്പുദണ്ഡ് തുളച്ചുകയറി, ജീവൻ രക്ഷിച്ചത് 40 മിനിറ്റ് നീണ്ട ശസ്ത്രക്രിയ

> **Lead Summary:** **സൂററ്റ്: **കളിക്കുന്നതിനിടയിൽ കാൽതെറ്റിവീണ ഒമ്പതാം വയസ്സുകാരന്റെ വായിൽ ഇരുമ്പുദണ്ഡ് തുളച്ചുകയറി ഗുരുതര പരിക്കേറ്റ സംഭവം പുറത്തുവന്നു. ഗുജറാത്തിലെ പടാൻ ജില്ലയിലെ വേദ് ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന ഈ അപകടം നടന്നത്. കളിച്ചു കൊണ്ടിരിക്കെ കാൽവഴുതി വീണ ബാലന്റെ വായിലൂടെ ഇരുമ്പുദണ്ഡ് തുളച്ചുകയറുകയായിരുന്നു.

## Article Content

**സൂററ്റ്: **കളിക്കുന്നതിനിടയിൽ കാൽതെറ്റിവീണ ഒമ്പതാം വയസ്സുകാരന്റെ വായിൽ ഇരുമ്പുദണ്ഡ് തുളച്ചുകയറി ഗുരുതര പരിക്കേറ്റ സംഭവം പുറത്തുവന്നു. ഗുജറാത്തിലെ പടാൻ ജില്ലയിലെ വേദ് ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന ഈ അപകടം നടന്നത്. കളിച്ചു കൊണ്ടിരിക്കെ കാൽവഴുതി വീണ ബാലന്റെ വായിലൂടെ ഇരുമ്പുദണ്ഡ് തുളച്ചുകയറുകയായിരുന്നു.

അപകടം നടന്ന ഉടൻ തന്നെ കുട്ടിയെ ബന്ധുക്കൾ രാധൻപൂർ സർക്കാർ ആശുപത്രിയിൽ എത്തിച്ചു. ഡോക്ടർമാർ നടത്തിയ പരിശോധനയിൽ ഇരുമ്പുദണ്ഡ് കുട്ടിയുടെ പല്ലിനും താടിയെല്ലിനും സമീപത്തായി അപകടകരമായ രീതിയിൽ തറച്ചുനിൽക്കുന്നതായി കണ്ടെത്തുകയായിരുന്നു. തുടർന്ന് വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ അടിയന്തര ശസ്ത്രക്രിയയിലൂടെ ഇരുമ്പുദണ്ഡ് പുറത്തെടുക്കാൻ തീരുമാനിക്കുകയായിരുന്നു.

കുട്ടിയുടെ താടിയെല്ലിനും മറ്റ് ആന്തരിക അവയവങ്ങൾക്കും കാര്യമായ കേടുപാടുകൾ സംഭവിക്കാത്ത രീതിയിൽ 40 മിനിറ്റോളം നീണ്ട സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെയാണ് ദണ്ഡ് വിജയകരമായി പുറത്തെടുത്തത്. നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും അപകടനില തരണം ചെയ്തതായും ആശുപത്രി അധികൃതർ അറിയിച്ചു.

**English Summary:**

In a shocking incident in Gujarat’s Patan district, an iron rod pierced the mouth of a nine-year-old boy after he slipped and fell while playing. Doctors at Radhanpur Government Hospital removed the rod in a complex 40-minute surgery, and his condition is now stable.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387766/boy-mouth-pierced-iron-rod-surgery)