---
title: "കോവളത്ത് പതിനാറുകാരിയെ സ്പായിൽ എത്തിച്ച് പീഡനം; ബാലാവകാശ കമ്മീഷൻ കേസെടുത്തു, അന്വേഷണത്തിന് പ്രത്യേക സംഘം"
english_title: "Kovalam Spa Abuse Case: SIT Probes as Child Rights Commission Steps In"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387764/kovalam-spa-abuse-sit-probe"
published_at: "2026-10-19T15:32:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad5eb1db8628_kovalam-spa-abuse-sit-probe.jpg"
keywords: ["KovalamCase", "ChildRightsCommission", "SpecialInvestigationTeam", "KeralaPolice", "SpaAbuse"]
---

# കോവളത്ത് പതിനാറുകാരിയെ സ്പായിൽ എത്തിച്ച് പീഡനം; ബാലാവകാശ കമ്മീഷൻ കേസെടുത്തു, അന്വേഷണത്തിന് പ്രത്യേക സംഘം

> **Lead Summary:** **തിരുവനന്തപുരം: **കോവളത്ത് പതിനാറുകാരിയായ പെൺകുട്ടിയെ സ്പായിലെത്തിച്ച് പീഡനത്തിനിരയാക്കിയ കേസിൽ സമഗ്രമായ അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. സംഭവത്തിൽ പെൺകുട്ടിയുടെ മാതൃസഹോദരിയുടെയും ഭർത്താവിന്റെയും അറസ്റ്റ് കോവളം പോലീസ് ഔദ്യോഗികമായി രേഖപ്പെടുത്തി. ഫോർട്ട്‌ എ.സി.പി പ്രദീപിന്റെ നേതൃത്വത്തിൽ കോവളം സർക്കിൾ ഇൻസ്‌പെക്ടർ അടങ്ങുന്ന ഒൻപതംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ആന്ധ്രാപ്രദേശിലെ ബാലസമുദ്രം ഗൊറില്ല പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് പ്രതികൾ പിടിയിലായത്.

## Article Content

**തിരുവനന്തപുരം: **കോവളത്ത് പതിനാറുകാരിയായ പെൺകുട്ടിയെ സ്പായിലെത്തിച്ച് പീഡനത്തിനിരയാക്കിയ കേസിൽ സമഗ്രമായ അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. സംഭവത്തിൽ പെൺകുട്ടിയുടെ മാതൃസഹോദരിയുടെയും ഭർത്താവിന്റെയും അറസ്റ്റ് കോവളം പോലീസ് ഔദ്യോഗികമായി രേഖപ്പെടുത്തി. ഫോർട്ട്‌ എ.സി.പി പ്രദീപിന്റെ നേതൃത്വത്തിൽ കോവളം സർക്കിൾ ഇൻസ്‌പെക്ടർ അടങ്ങുന്ന ഒൻപതംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ആന്ധ്രാപ്രദേശിലെ ബാലസമുദ്രം ഗൊറില്ല പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് പ്രതികൾ പിടിയിലായത്.

ആന്ധ്രാപ്രദേശ് സ്വദേശിനിയായ പെൺകുട്ടിയെ കോവളത്തെ സ്പാ കേന്ദ്രങ്ങളിൽ എത്തിച്ച് ഗുരുതരമായ ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയായിരുന്നു. ചെന്നൈയിലും പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കോവളം പോലീസ് മറ്റൊരു സീറോ എഫ്.ഐ.ആർ കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കേസ് തുടർനടപടികൾക്കായി ചെന്നൈ ഗുഡുവാഞ്ചേരി പോലീസിന് കൈമാറി. പെൺകുട്ടിയെ ചൂഷണത്തിന് ഉപയോഗിച്ച രണ്ട് സ്പാ കേന്ദ്രങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇവ വിശദമായി പരിശോധിച്ച് കൂടുതൽ ഇടപാടുകാരെ കണ്ടെത്താനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം.

അതിനിടെ, മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സംഭവത്തിൽ സ്വമേധയാ കേസെടുത്തു. തിരുവനന്തപുരം ജില്ലാ പോലീസ് മേധാവി, കോർപ്പറേഷൻ സെക്രട്ടറി, ജില്ലാ ശിശു സംരക്ഷണ ഓഫീസർ എന്നിവരോട് വിഷയം അന്വേഷിച്ച് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷനംഗം ഡോ. എഫ്. വിൽസൺ നിർദേശം നൽകി. സംഭവം രണ്ട് ആഴ്ച മുൻപ് തന്നെ സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്നും, ബന്ധപ്പെട്ട വകുപ്പുകൾക്ക് കർശന നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി ബിന്ദു കൃഷ്ണ വ്യക്തമാക്കി.

**English Summary:**

A Special Investigation Team has been formed to investigate the sexual abuse of a 16-year-old girl at a spa in Kovalam. Police have arrested the victim’s maternal aunt and her husband, while the Child Rights Commission has taken suo motu cognizance of the case and sought urgent reports from officials.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387764/kovalam-spa-abuse-sit-probe)