---
title: "സർക്കാർ ആശുപത്രികളിൽ രോഗികൾക്ക് തടസമില്ലാതെ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യവകുപ്പ്; മരുന്നുകളുടെ പുതുക്കിയ സ്റ്റോക്ക് പട്ടിക ഒ.പി. ഡോക്ടർമാർക്ക് നൽകണം"
english_title: "Health Department Issues Circular to Ensure Uninterrupted Treatment in Government Hospitals"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387741/health-department-government-hospitals-treatment-circular"
published_at: "2026-10-19T13:13:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad5ccb080dcc_health-department-government-hospitals-treatment-circular.jpg"
keywords: ["HealthDepartment", "GovernmentHospitals", "MedicineShortage", "KeralaHealth", "GenericMedicine"]
---

# സർക്കാർ ആശുപത്രികളിൽ രോഗികൾക്ക് തടസമില്ലാതെ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യവകുപ്പ്; മരുന്നുകളുടെ പുതുക്കിയ സ്റ്റോക്ക് പട്ടിക ഒ.പി. ഡോക്ടർമാർക്ക് നൽകണം

> **Lead Summary:** തിരുവനന്തപുരം: മരുന്നുകളുടെ പുതുക്കിയ സ്റ്റോക്ക് പട്ടിക ഒ പി ഡോക്ടർമാർക്ക് നല്‍കണമെന്നത് അടക്കമുള്ള നിര്‍ദേശങ്ങളുമായി ആരോഗ്യവകുപ്പ് സർക്കുലർ. മരുന്ന് ക്ഷാമത്തില്‍ ആരോഗ്യവകുപ്പിനെതിരെ വിമർശനം ഉയർന്നതിന് പിന്നാലെയാണ് നടപടി.

## Article Content

തിരുവനന്തപുരം: മരുന്നുകളുടെ പുതുക്കിയ സ്റ്റോക്ക് പട്ടിക ഒ പി ഡോക്ടർമാർക്ക് നല്‍കണമെന്നത് അടക്കമുള്ള നിര്‍ദേശങ്ങളുമായി ആരോഗ്യവകുപ്പ് സർക്കുലർ. മരുന്ന് ക്ഷാമത്തില്‍ ആരോഗ്യവകുപ്പിനെതിരെ വിമർശനം ഉയർന്നതിന് പിന്നാലെയാണ് നടപടി.

മരുന്ന് കുറിപ്പടികളില്‍ ജനറിക് പേരുകള്‍ നിർബന്ധമായി എഴുതണമെന്നും നിര്‍ദേശമുണ്ട്. ലാബ് പരിശോധനകള്‍ക്കുള്ള റീഏജന്‍റുകളുടെ ലഭ്യത ഉറപ്പാക്കണം. റീഏജന്‍റുകളുടെ സ്റ്റോക്ക് , ക്ഷാമം ആവശ്യകത എന്നിവ സംബന്ധിച്ച റിപ്പോർട്ട് രണ്ടാഴ്ച കൂടുമ്പോള്‍ നല്‍കണം.

റീഏജന്റുകള്‍ ഇല്ലെങ്കില്‍ ആശുപത്രി വികസന സമിതി ഫണ്ട് ഉപയോഗിച്ച് വാങ്ങാമെന്നും നിർദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യവകുപ്പ് ഡയറക്ടർക്കും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കുമടക്കം സർക്കുലർ നൽകിയിട്ടുണ്ട്.

മരുന്ന് ക്ഷാമം ഉൾപ്പെടെയുള്ള വിമർശനങ്ങൾക്കിടെയുള്ള നടപടി, സർക്കാർ ആശുപത്രികളിൽ രോഗികൾക്ക് തടസ്സമില്ലാതെ ചികിത്സ ഉറപ്പാക്കാനെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കിയത്.

അതേസമയം യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് മുഖ്യമന്ത്രി വി.ഡി സതീശനെതിരെ നിരന്തര വിമർശനം ഉന്നയിക്കുന്നതിലും ആരോഗ്യമന്ത്രി പ്രതികരിച്ചു. ഒരാൾ മുഖ്യമന്ത്രിക്കെതിരെ നിരന്തരം വിമർശനം ഉന്നയിക്കുന്നുണ്ടെങ്കിൽ കർട്ടന് പിന്നിൽ ആളുണ്ടെന്നാണ് മനസ്സിലാക്കേണ്ടത്. അത് ആരാണെന്ന് താൻ പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇഡിയുടെ കാര്യത്തിൽ കോൺഗ്രസിന് ഒരു നിലപാടുണ്ട്. അത് കേന്ദ്രത്തിലും കേരളത്തിലും ഒന്നാണ്. ഇഡി പറയുമ്പോഴേക്കും ചാടിക്കയറി കേസെടുക്കാൻ പറ്റില്ല. സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും ഖാർഗെയും പറയുന്ന നിലപാടാണ് കേരളത്തിലും സ്വീകരിക്കുന്നത്.

അതിന്റെ അടിസ്ഥാനത്തിലാണ് പിണറായിക്കെതിരെ തിരക്കിട്ട് എഫ്‌ഐആർ രജിസ്റ്റർ ചെയ്യേണ്ടെന്ന് തീരുമാനിച്ചത്. കോടതി നിർദേശിച്ചപ്പോൾ എഫ്‌ഐആർ ഇട്ടു. ഈ വിഷയത്തിൽ മന്ത്രിസഭ ഒറ്റക്കെട്ടായാണ് തീരുമാനമെടുത്തത് എന്നും മുരളീധരൻ പറഞ്ഞു.

ആണുങ്ങളുടെ സർക്കാറാണെങ്കിൽ കേസെടുക്കുമെന്ന കെ.സുധാകരന്റെ പരാമർശത്തോട് വേണമെങ്കിൽ വന്നു ടെസ്റ്റ് ചെയ്തുനോക്കാം എന്നായിരുന്നു മുരളീധരന്റെ പരിഹാസം. പാർട്ടി കാര്യങ്ങൾ അറിയുന്നില്ല എന്ന് താൻ പറഞ്ഞപ്പോൾ എല്ലാവരും തന്റെ മേക്കിട്ട് കയറിയിരുന്നു. അന്ന് ഇവരെല്ലാം ഒന്നായിരുന്നു എന്നും മന്ത്രി പറഞ്ഞു.

The Health Department has issued a circular directing government hospitals to ensure uninterrupted treatment for patients amid criticism over medicine shortages. The instructions include sharing updated medicine stock lists with OP doctors, writing generic names on prescriptions, and reporting reagent availability every two weeks.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387741/health-department-government-hospitals-treatment-circular)