---
title: "ഹരിപ്പാട് രണ്ട് വയസുകാരൻ മരിച്ച സംഭവം; താമസം വൃത്തിഹീനമായ അന്തരീക്ഷത്തിൽ, ആറ് കുട്ടികൾക്കും മുലപ്പാൽ കൊടുത്തിരുന്നില്ലെന്ന് അയൽവാസികൾ"
english_title: "Haripad Two-Year-Old’s Death: Children Lived in Unhygienic Conditions, Neglect Alleged"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387706/haripad-two-year-old-death-neglect"
published_at: "2026-10-19T10:50:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad5a9f60d5cf_haripad-two-year-old-death-neglect.jpg"
keywords: ["HaripadNews", "ChildNeglect", "KeralaNews", "SocialIssues", "Child Death"]
---

# ഹരിപ്പാട് രണ്ട് വയസുകാരൻ മരിച്ച സംഭവം; താമസം വൃത്തിഹീനമായ അന്തരീക്ഷത്തിൽ, ആറ് കുട്ടികൾക്കും മുലപ്പാൽ കൊടുത്തിരുന്നില്ലെന്ന് അയൽവാസികൾ

> **Lead Summary:** ആലപ്പുഴ: ഹരിപ്പാട് കാർത്തികപ്പള്ളിയിൽ രണ്ട് വയസുകാരന്റെ മരണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. മരിച്ച രാഹുൽ ഉൾപ്പെടെ മറ്റ് നാല് കുട്ടികളും താമസിച്ചിരുന്നത് വൃത്തിഹീനമായ സാഹചര്യത്തിലാണ്.

## Article Content

ആലപ്പുഴ: ഹരിപ്പാട് കാർത്തികപ്പള്ളിയിൽ രണ്ട് വയസുകാരന്റെ മരണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. മരിച്ച രാഹുൽ ഉൾപ്പെടെ മറ്റ് നാല് കുട്ടികളും താമസിച്ചിരുന്നത് വൃത്തിഹീനമായ സാഹചര്യത്തിലാണ്.

വീടിന്റെ ഒരു ഭാഗത്ത് കിടക്കയിട്ട് അവിടെയാണ് കുട്ടികളെ താമസിപ്പിച്ചിരുന്നത്. അവിടെ നിന്നാണ് പൊതുപ്രവർത്തകർ ഗാന്ധിഭവനിലേക്ക് ഇവരെ മാറ്റിയത്. എന്നാൽ കുറച്ചു ദിവസം കഴിഞ്ഞയുടൻ തന്നെ ഇവർ അതേ സ്ഥലത്തേക്ക് കുട്ടികളുമായി എത്തുകയായിരുന്നു.

കുട്ടികൾക്ക് ആവശ്യമായ പാലോ ഭക്ഷണമോ മാതാവ് കൊടുത്തിരുന്നില്ലെന്ന് ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗം ബബിത ജയൻ പറഞ്ഞു. നാട്ടുകാർ ഇടപെട്ട് ഇവരെ മറ്റു പല ഇടങ്ങളിലായി വാടകവീടുകൾ എടുത്തുനൽകിയെങ്കിലും എന്തെങ്കിലും വിഷയം ഉണ്ടാക്കി കുട്ടികളുമായി ഇവർ വീണ്ടും അതേ സ്ഥലത്തേക്ക് തന്നെ എത്തുമായിരുന്നു.

കുട്ടികൾ ആഹാരം കഴിക്കാതെ ഇരിക്കുമ്പോൾ നാട്ടുകാരാണ് ഭക്ഷണം നൽകിയിരുന്നത്. ആഹാരം പാകം ചെയ്യാനായി കുട്ടികളുടെ അമ്മ പലപ്പോഴും തയ്യാറാവാറില്ലെന്നും ഇവർ പറയുന്നു.

ഒരു കവർ പാൽ വാങ്ങി, അതിൽ വെള്ളം ചേർത്ത് കുപ്പിയിലാക്കി കുഞ്ഞുങ്ങളുടെ കയ്യിൽ കൊടുക്കും. കുടിച്ചാൽ കുടിക്കും. തേയിലവെള്ളം തിളപ്പിച്ച് രണ്ട് ബിസ്ക്കറ്റ് കയ്യിൽ കൊടുക്കും. കുഞ്ഞുങ്ങളെ കുളിപ്പിക്കാറുമില്ല. 9 വയസുള്ള മൂത്ത കുഞ്ഞാണ് താഴെയുള്ള നാലുപേരെ നോക്കുന്നത്. രണ്ടര വയസുകാരന്റെ മരണത്തിന് പിന്നാലെ അയൽവാസികൾ പറയുന്നു.

രാഹുൽ മരിച്ച ശേഷം ബന്ധുവീട്ടിൽ എത്തിച്ച് കുഴിച്ചിടാൻ അച്ഛൻ രാജേഷ് പറഞ്ഞു. കുഞ്ഞ് മരിച്ചിട്ടും ഇന്നലെ ആശുപത്രിയിൽ എത്തിക്കാൻ തയ്യാറായില്ല. ആദ്യ കുട്ടി മരിച്ചത് ആരെയും അറിയിച്ചില്ല. അച്ഛന്റെ വീട്ടിൽ മൃതദേഹം മറവ് ചെയ്യുകയായിരുന്നു. ആറ് കുട്ടികൾക്കും മുലപ്പാൽ കൊടുത്തിരുന്നില്ലെന്ന് രാഹുലിന്റെ മുത്തശ്ശി പറഞ്ഞു.

A two-year-old boy’s death in Haripad has triggered shocking allegations of severe neglect and unhygienic living conditions. Neighbours and local representatives say the children were denied proper food, milk, and care, while the family repeatedly returned to the same location after intervention.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387706/haripad-two-year-old-death-neglect)