---
title: "സ്ത്രീകളെ എത്തിച്ചത് ഏജന്റുമാർ വഴി; ചെറായിയിലെ ലോഡ്ജിൽ പെൺവാണിഭമെന്ന് പൊലീസ്, റെയ്ഡിൽ നാലുപേർ അറസ്റ്റിൽ"
english_title: "Four Arrested in Cherai Lodge Sex Racket After Women Brought in Through Agents"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387691/cherai-lodge-sex-racket-arrests"
published_at: "2026-10-19T09:27:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad595c051e9f_cherai-lodge-sex-racket-arrests.jpg"
keywords: ["KeralaPolice", "Cherai", "Ernakulam", "SexRacket", "CrimeNews"]
---

# സ്ത്രീകളെ എത്തിച്ചത് ഏജന്റുമാർ വഴി; ചെറായിയിലെ ലോഡ്ജിൽ പെൺവാണിഭമെന്ന് പൊലീസ്, റെയ്ഡിൽ നാലുപേർ അറസ്റ്റിൽ

> **Lead Summary:** എറണാകുളം: എറണാകുളം ചെറായിയിലെ ലോഡ്‌ജ് കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തിവന്ന നാലംഗ സംഘം അറസ്റ്റിൽ. മുനമ്പം പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

## Article Content

എറണാകുളം: എറണാകുളം ചെറായിയിലെ ലോഡ്‌ജ് കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തിവന്ന നാലംഗ സംഘം അറസ്റ്റിൽ. മുനമ്പം പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ചെറായി പള്ളിപ്പുറം സ്വദേശികളായ മരോട്ടിക്കൽ വീട്ടിൽ ഹരി (55), ഇരുപതിൽ പറമ്പിൽ വീട്ടിൽ രമേഷ്‌ (49), വെച്ചിലേടത്ത്‌ വീട്ടിൽ സുമേഷ്‌ (42), വലിയതറ വീട്ടിൽ പ്രേംനാഥ്‌ (50) എന്നിവരാണ്‌ അറസ്റ്റിലായത്‌. ഇവർ കോൺഗ്രസ്‌, ബിജെപി പ്രവർത്തകർ ഉൾപ്പെട്ട സംഘമാണെന്നും സൂചനയുണ്ട്.

ചെറായി ബീച്ച്‌ റോഡിലെ ‘മലയാളീസ്‌’ ലോഡ്‌ജിലാണ് പ്രതികൾ സ്‌ത്രീകളെ എത്തിച്ച്‌ അനാശാസ്യ കേന്ദ്രം നടത്തി വന്നിരുന്നത്. ചെറായി മർച്ചന്റ്സ് അസോസിയേഷൻ വക കെട്ടിടത്തിൽ വാടകയ്ക്ക് പ്രവർത്തിക്കുന്ന ലോഡ്ജ് കേന്ദീകരിച്ചാണ് പെൺ വാണിഭവും ചൂതാട്ടവും നടന്നു വന്നിരുന്നത്.

രഹസ്യ വിവരത്തെ തുടർന്ന്‌ ഞാറക്കൽ സിഐയുടെ നേതൃത്വത്തിൽ മുനമ്പം പൊലീസ്‌ ശനിയാഴ്ച രാത്രി നടത്തിയ റെയ്ഡിലാണ് പെൺവാണിഭ സംഘം പിടിയിലായത്.

സംഘത്തിൽ ഒരാൾ കോൺഗ്രസ് പ്രവർത്തകനും മറ്റുള്ളവർ ബിജെപി പ്രവർത്തകരുമാണെന്ന് നാട്ടുകാർ പറഞ്ഞു. ലോഡ്ജ് നടത്തിപ്പുകാരനായ ഹരിയെ സമാന കേസിൽ ഇതിനു മുൻപും പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തിട്ടുണ്ട്‌. പ്രേംനാഥ്‌ പൊലീസുകാരനെ ആക്രമിച്ച കേസിൽ പ്രതിയാണ്‌.

നേരത്തേ ഗുണ്ടാ സംഘത്തിൽ പ്രവർത്തിച്ചിരുന്ന ഇയാൾ മറ്റ്‌ നിരവധി ക്രിമിനൽ കേസുകളിലും ഉൾപെട്ടിട്ടുണ്ട്‌. മുനമ്പം എസ് എച്ച് ഒ എം എസ് ഷെറി , എ എസ് ഐ മാരായ രാജേഷ്, വിജയകൃഷ്ണൻ, സി പി ഒ മാരായ അനു, സിജിത്ത് എന്നിവരുൾപ്പെട്ട സംഘമാണ് റെയ്ഡ് നടത്തിയത്.

പത്തനംതിട്ട, കൊടുങ്ങല്ലൂർ, ചെറായി, സ്വദേശികളായ മൂന്നു സ്ത്രീകളും ആസാം സ്വദേശിയായ മറ്റൊരു സ്ത്രീയും ലോഡ്ജിൽ നിന്നും ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. മറ്റു ജില്ലകളിൽ നിന്നും ഏജന്റുമാർ വഴി ചെറായിയിൽ എത്തിക്കുന്ന സ്‌ത്രീകളെ ഉപയോഗിച്ചാണ്‌ അനാശാസ്യ കേന്ദ്രം നടത്തിയിരുന്നത്‌.

സ്ഥാപനത്തിന് ലൈസൻസുണ്ടെന്ന്‌ പറഞ്ഞ്‌ സ്‌ത്രീകളെ തെറ്റിദ്ധരിപ്പിച്ചാണ്‌ ഏജന്റുമാർ വഴി സ്ഥലത്തെത്തിച്ചിരുന്നത് എന്നും എഫ്‌ഐആറിൽ പറയുന്നു.

ലോഡ്‌ജ്‌ വാടകയ്‌ക്കെടുത്ത്‌ പലയിടങ്ങളിൽ നിന്ന്‌ സ്ത്രീകളെ എത്തിച്ച്‌ അനാശാസ്യം നടത്തി പണം വാങ്ങിയിരുന്നതായും എഫ്‌ഐആറിൽ പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഇതേ ലോഡ്ജിൽ പണം വെച്ച് ചീട്ടു കളിച്ചിരുന്ന സംഘത്തെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

Police arrested four people in a raid on a lodge in Cherai, Ernakulam, where they allegedly ran a sex racket and gambling operation. Officers said women were brought in through agents from other districts, and several women were found at the lodge during the raid.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387691/cherai-lodge-sex-racket-arrests)