---
title: "അമ്മയ്‌ക്കെതിരെ ഇൻസ്റ്റഗ്രാമിൽ അശ്ലീല കമന്റ്; ചോദ്യം ചെയ്ത യുവാവിന്റെ കൈകളിൽ സ്റ്റാപ്ലർ പിൻ അടിച്ചുകയറ്റി, ശരീരം ബ്ലേഡ് കൊണ്ട് വരഞ്ഞു ; പ്രതി പിടിയിൽ"
english_title: "Man Arrested for Brutal Attack After Instagram Comment Against Mother Was Questioned"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387672/instagram-comment-attack-arrest-thiruvananthapuram"
published_at: "2026-10-19T06:49:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad571b215ee5_instagram-comment-attack-arrest-thiruvananthapuram.jpg"
keywords: ["InstagramAbuse", "KeralaPolice", "Thiruvananthapuram", "AssaultCase", "CyberHarassment"]
---

# അമ്മയ്‌ക്കെതിരെ ഇൻസ്റ്റഗ്രാമിൽ അശ്ലീല കമന്റ്; ചോദ്യം ചെയ്ത യുവാവിന്റെ കൈകളിൽ സ്റ്റാപ്ലർ പിൻ അടിച്ചുകയറ്റി, ശരീരം ബ്ലേഡ് കൊണ്ട് വരഞ്ഞു ; പ്രതി പിടിയിൽ

> **Lead Summary:** **തിരുവനന്തപുരം: ** അമ്മയ്‌ക്കെതിരെ ഇൻസ്റ്റഗ്രാമിൽ അശ്ലീല കമന്റിട്ടത് ചോദ്യംചെയ്തതിനു ബ്ലേഡ് കൊണ്ട് യുവാവിന്റെ ശരീരം വരഞ്ഞ് ഗുരുതര പരുക്കേൽപിച്ച കേസിൽ പ്രതി പിടിയിൽ. അമ്പലത്തറ മുട്ടാറ്റുവരമ്പ് വീട്ടിൽ ഷാൻ ഷിബുവിനെയാണ് എറണാകുളത്തുനിന്ന് ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്.

## Article Content

**തിരുവനന്തപുരം: ** അമ്മയ്‌ക്കെതിരെ ഇൻസ്റ്റഗ്രാമിൽ അശ്ലീല കമന്റിട്ടത് ചോദ്യംചെയ്തതിനു ബ്ലേഡ് കൊണ്ട് യുവാവിന്റെ ശരീരം വരഞ്ഞ് ഗുരുതര പരുക്കേൽപിച്ച കേസിൽ പ്രതി പിടിയിൽ. അമ്പലത്തറ മുട്ടാറ്റുവരമ്പ് വീട്ടിൽ ഷാൻ ഷിബുവിനെയാണ് എറണാകുളത്തുനിന്ന് ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്.

പുളിയറക്കോണം സ്വദേശിയായ യുവാവിനെയാണ് ഷാൻ അതിക്രൂരമായി ആക്രമിച്ചത്. മർദിച്ച് അവശനാക്കിയതിനു പുറമെ, തലയിലും കഴുത്തിലും ബ്ലേഡ് ഉപയോഗിച്ച് ഗുരുതര പരിക്കേൽപിക്കുകയും കൈകളിൽ മുപ്പതോളം സ്റ്റാപ്ലർ പിൻ അടിച്ചു കയറ്റുകയും ചെയ്തുവെന്നാണ് പൊലീസിന് ലഭിച്ച പരാതിയിലുള്ളത്.

സംഭവത്തിനുശേഷം തമിഴ്നാട്ടിലും കേരളത്തിലുമായി വിവിധ സ്ഥലങ്ങളിൽ ഒളിവിൽപോയ പ്രതിയെ പിടികൂടുന്നതിനായി ഫോർട്ട് സി.ഐ. ആർ.എസ്. ശ്രീകാന്തിന്റെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചിരുന്നു. എസ്.ഐ. ജഗ്‌മോഹൻ കൃഷ്ണമോഹൻ, സി.പി.ഒമാരായ റഷീദ്, അജീഷ്, ശരത്ത് എന്നിവരടങ്ങുന്ന സംഘമാണ് എറണാകുളത്തുനിന്ന് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Fort police in Thiruvananthapuram have arrested Shan Shibu, 22, for allegedly attacking a youth with a blade and stapling his hands after he questioned an obscene Instagram comment made against the victim’s mother. The accused, who had been absconding across Kerala and Tamil Nadu, was traced by a special police team and remanded by court.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387672/instagram-comment-attack-arrest-thiruvananthapuram)