---
title: "'പൂച്ചയോ നായയോ മുന്നിൽ ചാടിയാൽ ബ്രേക്ക് ചവിട്ടുന്നവരാണ് സാധാരണക്കാർ, മക്കളെ പണക്കാരാക്കയല്ല മനുഷ്യരായി വളർത്തണം' -കെ.ബി. ഗണേഷ് കുമാർ"
english_title: "Raise Children as Good Humans, Not Just the Rich: K.B. Ganesh Kumar"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387671/raise-children-good-humans"
published_at: "2026-10-19T06:36:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad56f3aedbd1_raise-children-good-humans.jpg"
keywords: ["KBGaneshKumar", "NedumbasseryAccident", "KeralaNews", "RoadSafety", "ChildRaising"]
---

# 'പൂച്ചയോ നായയോ മുന്നിൽ ചാടിയാൽ ബ്രേക്ക് ചവിട്ടുന്നവരാണ് സാധാരണക്കാർ, മക്കളെ പണക്കാരാക്കയല്ല മനുഷ്യരായി വളർത്തണം' -കെ.ബി. ഗണേഷ് കുമാർ

> **Lead Summary:** **തിരുവനന്തപുരം: ** നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ പ്രതികരണവുമായി മുൻ ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ. വണ്ടി ഓടിക്കുമ്പോൾ ഒരു നായയോ പൂച്ചയോ എടുത്തു ചാടിയാൽ അതിന്റെ ജീവൻ രക്ഷിക്കാൻ ബ്രേക്ക് ചവിട്ടുന്നവരാണ് സാധാരണ മനുഷ്യരെന്നും, എന്നാൽ ദയവും കനിവുമൊന്നുമില്ലാത്ത സമൂഹമായി നമ്മൾ മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

## Article Content

**തിരുവനന്തപുരം: ** നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ പ്രതികരണവുമായി മുൻ ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ. വണ്ടി ഓടിക്കുമ്പോൾ ഒരു നായയോ പൂച്ചയോ എടുത്തു ചാടിയാൽ അതിന്റെ ജീവൻ രക്ഷിക്കാൻ ബ്രേക്ക് ചവിട്ടുന്നവരാണ് സാധാരണ മനുഷ്യരെന്നും, എന്നാൽ ദയവും കനിവുമൊന്നുമില്ലാത്ത സമൂഹമായി നമ്മൾ മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികളിലെ കലാ - കായികപരമായ കഴിവുകൾ വളർത്തിയെടുത്ത് നല്ല മനുഷ്യരായി അവരെ വളർത്തണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കലാകാരന്മാരുടെ സംഘടനയായ കേരള ഫിഗർ ആർട്ടിസ്റ്റ് കളക്ടീവിന്റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

> "സാധാരണ മനുഷ്യരെ സംബന്ധിച്ച് ഒരു പൂച്ചയോ നായയോ വാഹനത്തിന് മുന്നിൽ ചാടിയാൽ പെട്ടെന്ന് ബ്രേക്ക് ചവിട്ടും. വണ്ടിക്ക് എന്തെങ്കിലും സംഭവിക്കും എന്നു കരുതിയല്ല, മറിച്ച് അതിന്റെ ജീവൻ രക്ഷിക്കാൻ. എന്നാൽ മനസാക്ഷി ഇല്ലാത്തവനും മൃഗീയമായ മനസുള്ളവനും വണ്ടിയോടിക്കുമ്പോൾ മറ്റൊരു ജീവൻ പ്രശ്നമേയല്ല. മുമ്പൊക്കെ മരിച്ചയാളുടെ മൃതദേഹം വീട്ടിലെത്തുന്നതിന് മുമ്പ് അപകടമുണ്ടാക്കിയ വ്യക്തിക്ക് ജാമ്യം ലഭിക്കുമായിരുന്നു. എന്നാൽ ഇത്തവണ അതിൽ മാറ്റമുണ്ടായി. നെടുമ്പാശ്ശേരി അപകടത്തിൽ പ്രതിക്ക് ജാമ്യം ലഭിച്ചില്ല.

ഒരു ചെറുപ്പക്കാരൻ മറ്റ് മൂന്ന് ചെറുപ്പക്കാരുടെ ജീവന് വിലകൽപ്പിക്കാതെയായി. അത്തരമൊരു സമൂഹമായി നമ്മൾ മാറി. കലാപരമായ മനസുള്ളവന് ഒരു ദയവും കനിവും ഉണ്ടാകും. ഇതൊന്നുമില്ലാത്ത സമൂഹമായി നമ്മൾ മാറുന്നു. അതുകൊണ്ട് തന്നെ നമ്മുടെ മക്കളിലെ കലാവാസന വളർത്തണം.

> മക്കളെ പണക്കാരായോ പ്രമാണിമാരായോ വളർത്തുകയല്ല, അവരിലെ കലാ - കായികപരമായ കഴിവുകൾ വളർത്തിയെടുത്ത് നല്ല മനുഷ്യരായി വളർത്തണം. കോടതിയിൽ നിന്നുപോലും പ്രതിക്ക് ദയവ് കിട്ടാത്തത് അവനിലൊരു നിഷ്കളങ്കത ഇല്ലാത്തതിനാലാണ്"- അദ്ദേഹം വ്യക്തമാക്കി.

ഇത്തരം അപകടങ്ങൾ ഓരോ കുടുംബങ്ങളിലുണ്ടാക്കുന്ന ദുരന്തത്തിന്റെ അളവ് വലുതായിരിക്കുമെന്നും, അതിനാലാണ് പൊലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കേറ്റ് ഉള്ളവർ വണ്ടിയോടിച്ചാൽ മതിയെന്ന നിലപാട് താൻ സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Former Transport Minister K.B. Ganesh Kumar said the Nedumbassery Mini Cooper accident reflects a growing loss of empathy in society. He urged parents to nurture children’s artistic and athletic abilities and raise them as good human beings, not merely wealthy or influential ones.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387671/raise-children-good-humans)