---
title: "തൊഴിലാളികളുടെ ജീവനെടുത്ത് കാറപകടം; പഞ്ചാബിൽ നിയന്ത്രണംവിട്ട കാർ തൊഴിലുറപ്പ് തൊഴിലാളികൾക്കിടയിലേക്ക് പാഞ്ഞുകയറി, എട്ടുപേർക്ക് ദാരുണാന്ത്യം"
english_title: "Out-of-Control Car Rams MGNREGA Workers in Punjab; 8 Killed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387668/punjab-car-rams-mgnrega-workers"
published_at: "2026-10-19T06:13:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad568ec34109_punjab-car-rams-mgnrega-workers.jpg"
keywords: ["PunjabAccident", "MGNREGAWorkers", "RoadCrash", "SangrurNews", "PoliceManhunt"]
---

# തൊഴിലാളികളുടെ ജീവനെടുത്ത് കാറപകടം; പഞ്ചാബിൽ നിയന്ത്രണംവിട്ട കാർ തൊഴിലുറപ്പ് തൊഴിലാളികൾക്കിടയിലേക്ക് പാഞ്ഞുകയറി, എട്ടുപേർക്ക് ദാരുണാന്ത്യം

> **Lead Summary:** **ചണ്ഡീഗഢ്: **പഞ്ചാബിലെ സംഗ്രൂർ ജില്ലയിൽ റോഡരികിൽ ജോലി ചെയ്തുകൊണ്ടിരുന്ന തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്കു നേരെ അമിതവേഗത്തിലെത്തിയ കാർ ഇടിച്ചുകയറി എട്ട് പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ നിരവധി തൊഴിലാളികൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ലെഹ്രാഗഗ-ജാഖൽ റോഡിൽ തൊഴിലുറപ്പ് ജോലികളിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികൾക്ക് നേരെയാണ് പാഞ്ഞെത്തിയ ഷെവർലെ മാഗ്നം കാർ നിയന്ത്രണം വിട്ട് ഇടിച്ചുകയറിയത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് വലിയ രീതിയിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്.

## Article Content

**ചണ്ഡീഗഢ്: **പഞ്ചാബിലെ സംഗ്രൂർ ജില്ലയിൽ റോഡരികിൽ ജോലി ചെയ്തുകൊണ്ടിരുന്ന തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്കു നേരെ അമിതവേഗത്തിലെത്തിയ കാർ ഇടിച്ചുകയറി എട്ട് പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ നിരവധി തൊഴിലാളികൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ലെഹ്രാഗഗ-ജാഖൽ റോഡിൽ തൊഴിലുറപ്പ് ജോലികളിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികൾക്ക് നേരെയാണ് പാഞ്ഞെത്തിയ ഷെവർലെ മാഗ്നം കാർ നിയന്ത്രണം വിട്ട് ഇടിച്ചുകയറിയത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് വലിയ രീതിയിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്.

അപകടസമയത്ത് 23-ഓളം തൊഴിലാളികൾ സ്ഥലത്ത് ജോലി ചെയ്യുന്നുണ്ടായിരുന്നു. പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. എന്നാൽ അപകടം നടന്ന് ഏറെ നേരം കഴിഞ്ഞിട്ടും പൊലീസിന്റെയും ആംബുലൻസിന്റെയും ഭാഗത്തുനിന്നും കൃത്യസമയത്ത് സഹായം ലഭിച്ചില്ലെന്നാരോപിച്ച് പ്രദേശവാസികൾ രംഗത്തെത്തിയിട്ടുണ്ട്. റായ്ധ്രാന സ്വദേശിയായ പർഗത് സിങ് കല എന്നയാളാണ് കാർ ഓടിച്ചിരുന്നത്. ഇയാൾക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.

Eight MGNREGA workers were killed and several others injured when an overspeeding car rammed into them while they were working along the Lehragaga-Jakhal road in Punjab’s Sangrur district. Locals protested, alleging delays in ambulance and police response, while police launched a manhunt for the driver, Pargat Singh Kala.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387668/punjab-car-rams-mgnrega-workers)