---
title: "കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപം യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Man Found Dead Under Suspicious Circumstances Near Kozhikode Railway Station"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387666/man-found-dead-near-kozhikode-station"
published_at: "2026-10-18T22:43:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad4fe69ad177_man-found-dead-near-kozhikode-station.jpg"
keywords: ["KozhikodeNews", "RailwayStation", "SuspiciousDeath", "PoliceInvestigation", "KeralaNews"]
---

# കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപം യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **കോഴിക്കോട്: **റെയിൽവേ സ്റ്റേഷന് സമീപമുള്ള പണിപൂർത്തിയാകാത്ത കെട്ടിടത്തിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം വെഞ്ഞാറമൂട് പുല്ലമ്പാറ സ്വദേശി അൻസാര്‍ ആണ് മരിച്ചത്. പണി പൂർത്തിയാകാത്ത കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ നിന്നാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്.

## Article Content

**കോഴിക്കോട്: **റെയിൽവേ സ്റ്റേഷന് സമീപമുള്ള പണിപൂർത്തിയാകാത്ത കെട്ടിടത്തിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം വെഞ്ഞാറമൂട് പുല്ലമ്പാറ സ്വദേശി അൻസാര്‍ ആണ് മരിച്ചത്. പണി പൂർത്തിയാകാത്ത കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ നിന്നാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്.

മരണകാരണം സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. ഇയാൾ ലഹരിക്ക് അടിമയായിരുന്നുവെന്ന് സംശയമുള്ളതായി നാട്ടുകാർ പറഞ്ഞു. അൻസാറിനെ ഈ പ്രദേശത്ത് പലതവണ കണ്ടിട്ടുണ്ടെന്ന് സമീപത്തുള്ള കടക്കാരും സ്ഥിരീകരിച്ചിട്ടുണ്ട്. വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ടെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

A 39-year-old man, Ansar from Venjaramoodu in Thiruvananthapuram, was found dead under suspicious circumstances on the upper floor of an unfinished building near Kozhikode railway station. Police have registered an unnatural death case and launched an investigation.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387666/man-found-dead-near-kozhikode-station)