---
title: "പെണ്ണേ നീ കൊള്ളാമല്ലോ ...! വിവാഹ ബ്രോക്കർ ചമഞ്ഞ് വയോധികനിൽനിന്ന് സ്വർണവും പണവും കവർന്നു; യുവതി പിടിയിൽ"
english_title: "Woman Arrested for Posing as Marriage Broker and Robbing Elderly Man in Kollam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387664/woman-arrested-marriage-broker-robbery-kollam"
published_at: "2026-10-18T22:12:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad4f72e23fae_woman-arrested-marriage-broker-robbery-kollam.jpg"
keywords: ["KollamCrime", "KundaraPolice", "GoldRobbery", "MarriageFraud", "KeralaNews"]
---

# പെണ്ണേ നീ കൊള്ളാമല്ലോ ...! വിവാഹ ബ്രോക്കർ ചമഞ്ഞ് വയോധികനിൽനിന്ന് സ്വർണവും പണവും കവർന്നു; യുവതി പിടിയിൽ

> **Lead Summary:** **കൊല്ലം: **വിവാഹ ബ്രോക്കർ ചമഞ്ഞ് വയോധികനിൽനിന്ന് സ്വർണവും പണവും കവർന്ന സംഭവത്തിൽ യുവതി അറസ്റ്റിൽ. ചന്ദനത്തോപ്പ്‌ സ്വദേശി ഹസീന ആണ് കുണ്ടറ പൊലീസിന്റെ പിടിയിലായത്. അഞ്ചുതെങ്ങ് സ്വദേശി ബാബുവാണ് ഈ തട്ടിപ്പിനിരയായത്.

## Article Content

**കൊല്ലം: **വിവാഹ ബ്രോക്കർ ചമഞ്ഞ് വയോധികനിൽനിന്ന് സ്വർണവും പണവും കവർന്ന സംഭവത്തിൽ യുവതി അറസ്റ്റിൽ. ചന്ദനത്തോപ്പ്‌ സ്വദേശി ഹസീന ആണ് കുണ്ടറ പൊലീസിന്റെ പിടിയിലായത്. അഞ്ചുതെങ്ങ് സ്വദേശി ബാബുവാണ് ഈ തട്ടിപ്പിനിരയായത്.

വിവാഹ ബ്രോക്കറാണെന്ന് വിശ്വസിപ്പിച്ച് ഹസീന, വയോധികനെ കേരളപുരത്തുള്ള ഒരു വീട്ടിലേക്കു വിളിച്ചുവരുത്തുകയും തുടർന്ന് മർദിക്കുകയും സ്വർണവും പണവും കവരുകയുമായിരുന്നു. ബാബുവിന്റെ കൈവശമുണ്ടായിരുന്ന മാലയും മോതിരവുമടക്കം നാല് പവനിലധികം സ്വർണാഭരണങ്ങളും അയ്യായിരം രൂപയും പ്രതികൾ തട്ടിയെടുത്തതായാണ് പരാതിയിൽ വ്യക്തമാക്കുന്നത്. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നും ഇവർക്കായുള്ള അന്വേഷണം ഊർജിതമായി തുടരുകയാണെന്നും കുണ്ടറ പൊലീസ് അറിയിച്ചു.

A 33-year-old woman from Chandanathoppu was arrested by Kundara police in Kollam for allegedly posing as a marriage broker and cheating a 68-year-old man. Police said she and her accomplices lured the victim to a house in Keralapuram, assaulted him, and stole more than four sovereigns of gold and cash.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387664/woman-arrested-marriage-broker-robbery-kollam)