---
title: "എങ്ങനെ തോന്നി ....? കോവളത്ത് സ്പയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിറ്റ സംഭവം; ഒളിവിലായിരുന്ന മാതൃസഹോദരിയും ഭർത്താവും പിടിയിൽ"
english_title: "Kovalam Spa Minor Trafficking Case: Maternal Aunt and Husband Arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387663/kovalam-spa-minor-trafficking-case"
published_at: "2026-10-18T21:59:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad4f3fb3d312_kovalam-spa-minor-trafficking-case.jpg"
keywords: ["KovalamCase", "KeralaPolice", "MinorTrafficking", "SpaAbuse", "AndhraPradesh"]
---

# എങ്ങനെ തോന്നി ....? കോവളത്ത് സ്പയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിറ്റ സംഭവം; ഒളിവിലായിരുന്ന മാതൃസഹോദരിയും ഭർത്താവും പിടിയിൽ

> **Lead Summary:** **തിരുവനന്തപുരം: **കോവളത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിറ്റ സംഭവത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന ബന്ധുക്കൾ പിടിയിൽ. ആന്ധ്രപ്രദേശിൽ നിന്നാണ് കോവളം പൊലീസ് പ്രതികളെ പിടികൂടിയത്. പെൺകുട്ടിയുടെ മാതാവിന്റെ സഹോദരിയും ഭർത്താവുമാണ് പിടിയിലായത്.

## Article Content

**തിരുവനന്തപുരം: **കോവളത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിറ്റ സംഭവത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന ബന്ധുക്കൾ പിടിയിൽ. ആന്ധ്രപ്രദേശിൽ നിന്നാണ് കോവളം പൊലീസ് പ്രതികളെ പിടികൂടിയത്. പെൺകുട്ടിയുടെ മാതാവിന്റെ സഹോദരിയും ഭർത്താവുമാണ് പിടിയിലായത്.

ഇക്കഴിഞ്ഞ ജൂലൈ മാസത്തിലാണ് പെൺകുട്ടിയെ മാതൃസഹോദരിയും ഭർത്താവും കോവളത്ത് എത്തിച്ചത്. കുട്ടിയുടെ മാതാപിതാക്കൾ മരിച്ചതിനാൽ കുട്ടിയുടെ സംരക്ഷണ ചുമതല ഇവർക്കായിരുന്നു. ജൂലൈ മുതൽ വിവിധ സ്പായിൽ കുട്ടി ജോലി ചെയ്തു വരികയായിരുന്നു. ഇതിനിടയിൽ കോവളത്തെ സ്പായിലെ യുവാവുമായി കുട്ടി പ്രണയത്തിലാകുകയും, അവിടെ നിന്ന് ഒളിച്ചോടാൻ ശ്രമിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വിഷയം പുറത്തറിയുന്നത്.

തുടർന്ന് പൊലീസ് വിവിധ സ്പായിൽ നടത്തിയ പരിശോധനയിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. സംഭവവുമായി ബന്ധപ്പെട്ട് പൂവാർ സ്വദേശിയായ ഒരാളെയും ആലപ്പുഴ സ്വദേശിയായ മറ്റൊരാളെയും സ്പായിൽ നിന്ന് പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ നിലവിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്.

16 വയസ്സ് പ്രായമുണ്ടെന്ന് പൊലീസ് പറയുന്ന ഈ പെൺകുട്ടി ലൈംഗിക ചൂഷണത്തിന് വിധേയയായി എന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കുട്ടിയുടെ കൈവശം 20 വയസ്സുണ്ടെന്ന് തെളിയിക്കുന്ന ഒരു ആധാർ കാർഡുണ്ടായിരുന്നുവെങ്കിലും, ഇത് വ്യാജമാണെന്നാണ് പൊലീസിന്റെ സംശയം. ആന്ധ്രയിലേക്ക് കടന്ന പ്രതികളെയാണ് ഇപ്പോൾ കോവളം പൊലീസ് സംഘം പിടികൂടിയിരിക്കുന്നത്.

Kerala police have arrested the maternal aunt and her husband of a minor girl who was allegedly trafficked and sexually exploited at a spa in Kovalam. The accused were traced to Andhra Pradesh, while two spa owners had already been arrested earlier in the case.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387663/kovalam-spa-minor-trafficking-case)