---
title: "പാൽ കുടുങ്ങിയതല്ല, മരണകാരണം പോഷകാഹാരക്കുറവ്; ഹരിപ്പാടത്ത് രണ്ട് വയസുകാരൻ മരിച്ച സംഭവത്തിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്"
english_title: "Not Milk Choking: Malnutrition Cited in Haripad Two-Year-Old’s Death"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387658/haripad-two-year-old-malnutrition-death"
published_at: "2026-10-18T21:06:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad4e84d2a2c1_haripad-two-year-old-malnutrition-death.jpg"
keywords: ["Malnutrition", "Haripad", "PostmortemReport", "KeralaNews", "ChildDeath"]
---

# പാൽ കുടുങ്ങിയതല്ല, മരണകാരണം പോഷകാഹാരക്കുറവ്; ഹരിപ്പാടത്ത് രണ്ട് വയസുകാരൻ മരിച്ച സംഭവത്തിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

> **Lead Summary:** **ആലപ്പുഴ: **ഹരിപ്പാട് കാർത്തികപ്പള്ളിയിൽ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ രണ്ടു വയസുകാരന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. കടുത്ത പോഷകാഹാരക്കുറവാണ് കുഞ്ഞിന്റെ മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഞായറാഴ്ച രാവിലെയാണ് രാജേഷ്-താര ദമ്പതിമാരുടെ മകൻ രാഹുലിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

**ആലപ്പുഴ: **ഹരിപ്പാട് കാർത്തികപ്പള്ളിയിൽ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ രണ്ടു വയസുകാരന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. കടുത്ത പോഷകാഹാരക്കുറവാണ് കുഞ്ഞിന്റെ മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഞായറാഴ്ച രാവിലെയാണ് രാജേഷ്-താര ദമ്പതിമാരുടെ മകൻ രാഹുലിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കുഞ്ഞിന് ആവശ്യത്തിന് ആഹാരം ലഭിച്ചിരുന്നില്ലെന്നാണ് പരിശോധനയിൽ കണ്ടെത്തിയിട്ടുള്ളത്. കൂടാതെ, പ്രായത്തിന് അനുസരിച്ചുള്ള തൂക്കം കുഞ്ഞിന് ഉണ്ടായിരുന്നില്ലെന്നും ഗുരുതരമായ രക്തക്കുറവിന്റെ പ്രശ്‌നങ്ങൾ നേരിട്ടിരുന്നുവെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

കുഞ്ഞിന്റെ തൊണ്ടയിൽ പാൽ കുടുങ്ങിയതാണ് മരണകാരണമെന്നാണ് പിതാവ് പ്രാദേശിക ജനപ്രതിനിധികളോട് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ മരണത്തിൽ ദുരൂഹതയുണ്ടെന്ന സംശയത്തെ തുടർന്ന് പൊലീസ് ഇടപെടുകയും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് വിധേയമാക്കുകയുമായിരുന്നു. പ്രാഥമിക റിപ്പോർട്ടിൽ മറ്റ് ബാഹ്യമായ അസ്വാഭാവികതകൾ ഒന്നും കണ്ടെത്തിയിട്ടില്ലെങ്കിലും, കുട്ടിയുടെ ആരോഗ്യസ്ഥിതിയും മരണ സാഹചര്യവും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

The preliminary postmortem report says severe malnutrition and lack of proper food caused the death of the two-year-old boy found dead in Haripad’s Karthikappally. Police are investigating the circumstances after the father initially claimed the child had choked on milk.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387658/haripad-two-year-old-malnutrition-death)