---
title: "'ഫ്രാൻസ് കത്തുകയാണ്, കാരണം കുടിയേറ്റക്കാർ'; വിവാദ പരാമർശവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്"
english_title: "Trump Blames Immigrants for France Unrest in Controversial Remarks"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387654/trump-blames-immigrants-france-unrest"
published_at: "2026-10-18T20:42:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad4e1f90136a_trump-blames-immigrants-france-unrest.jpg"
keywords: ["DonaldTrump", "FranceProtests", "Immigration", "Riots", "USPolitics"]
---

# 'ഫ്രാൻസ് കത്തുകയാണ്, കാരണം കുടിയേറ്റക്കാർ'; വിവാദ പരാമർശവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്

> **Lead Summary:** **പാരീസ്: ** ഫ്രാൻസിലെ വ്യാപകമായ കലാപത്തിൽ വിവാദ പരാമർശവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കലാപത്തിന് കാരണം കുടിയേറ്റക്കാരാണെന്നാണ് ട്രംപിന്റെ പ്രധാന ആരോപണം. വെറുപ്പുമായി വന്നവരാണ് ഫ്രാൻസിൽ കലാപം നടത്തുന്നതെന്നും മഹത്തായ ഒരു രാജ്യം അവർ തകർത്തുവെന്നും ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ അക്കൗണ്ടിൽ കുറിച്ചു. ഫ്രാൻസ് കത്തുകയാണെന്നും, എത്രയും പെട്ടെന്ന് അതിർത്തികൾ അടച്ച് സുരക്ഷ ശക്തമാക്കാനും ഫ്രഞ്ച് സർക്കാരിനോട് അദ്ദേഹം ആവശ്യപ്പെട്ടു.

## Article Content

**പാരീസ്: ** ഫ്രാൻസിലെ വ്യാപകമായ കലാപത്തിൽ വിവാദ പരാമർശവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കലാപത്തിന് കാരണം കുടിയേറ്റക്കാരാണെന്നാണ് ട്രംപിന്റെ പ്രധാന ആരോപണം. വെറുപ്പുമായി വന്നവരാണ് ഫ്രാൻസിൽ കലാപം നടത്തുന്നതെന്നും മഹത്തായ ഒരു രാജ്യം അവർ തകർത്തുവെന്നും ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ അക്കൗണ്ടിൽ കുറിച്ചു. ഫ്രാൻസ് കത്തുകയാണെന്നും, എത്രയും പെട്ടെന്ന് അതിർത്തികൾ അടച്ച് സുരക്ഷ ശക്തമാക്കാനും ഫ്രഞ്ച് സർക്കാരിനോട് അദ്ദേഹം ആവശ്യപ്പെട്ടു.

ശനിയാഴ്ച ഫ്രാൻസിലുടനീളം ലക്ഷക്കണക്കിന് ആളുകളാണ് തെരുവിൽ പ്രതിഷേധവുമായി ഇറങ്ങിയത്. രാജ്യവ്യാപകമായ പ്രതിഷേധങ്ങൾക്കിടെ ഇതുവരെ 1,200-ലേറെ പേരെ അറസ്റ്റ് ചെയ്തുവെന്നാണ് ഔദ്യോഗിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പ്രക്ഷോഭത്തിനിടയിൽ 150-ലധികം പൊലീസുകാർക്ക് പരിക്കേറ്റിട്ടുമുണ്ട്.

പാരീസിൽ നിരവധി കടകൾ കൊള്ളയടിക്കപ്പെട്ടു. ലിമോജസിലെ സിറ്റി ഹാൾ തീപിടിത്തത്തിൽ ഭൂരിഭാഗവും തകർന്നു. മാഴ്സെയിൽ പ്രതിഷേധക്കാർ നഗരസഭാ മന്ദിരത്തിൽ അതിക്രമിച്ചു കയറുകയും ചെയ്തു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ വിവിധ നഗരങ്ങളിൽ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. കഴിഞ്ഞ മാർച്ച് മാസത്തിൽ പാരീസിലെ ചില നഗരങ്ങളിൽ വിദ്യാർത്ഥി പ്രക്ഷോഭമായി ആരംഭിച്ച സമരമാണ് പിന്നീട് സർക്കാരിനെതിരെ രാജ്യവ്യാപകമായ വലിയ പ്രക്ഷോഭമായി മാറിയത്. അധ്യാപകക്ഷാമം, വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാനസൗകര്യങ്ങളുടെ തകർച്ച എന്നിവ ചൂണ്ടിക്കാട്ടിയാണ് വിദ്യാർത്ഥികൾ ആദ്യം തെരുവിൽ ഇറങ്ങിയത്.

US President Donald Trump has blamed immigrants for the widespread riots and mass protests in France, calling on the French government to tighten borders and strengthen security. The unrest has led to more than 1,200 arrests and left over 150 police officers injured as student-led protests escalated nationwide.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387654/trump-blames-immigrants-france-unrest)