---
title: "കോഴിക്കോട് മണിയൂരിൽ കടന്നൽക്കൂട്ടത്തിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ വയോധിക മരിച്ചു"
english_title: "Elderly Woman Dies After Hornet Attack in Maniyur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387652/maniyur-hornet-attack-elderly-woman-dies"
published_at: "2026-10-18T20:28:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad4ded5c6765_maniyur-hornet-attack-elderly-woman-dies.jpg"
keywords: ["HornetAttack", "KozhikodeNews", "Maniyur", "ElderlyWoman", "VadakaraHospital"]
---

# കോഴിക്കോട് മണിയൂരിൽ കടന്നൽക്കൂട്ടത്തിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ വയോധിക മരിച്ചു

> **Lead Summary:** **കോഴിക്കോട് : മ**ണിയൂരിൽ കടന്നൽക്കൂട്ടത്തിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. മണിയൂർ തെരുവിലെ തൂന്നൂറ കുന്നുമ്മൽ ചന്ദ്രി ആണ് വടകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.

## Article Content

**കോഴിക്കോട് : മ**ണിയൂരിൽ കടന്നൽക്കൂട്ടത്തിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. മണിയൂർ തെരുവിലെ തൂന്നൂറ കുന്നുമ്മൽ ചന്ദ്രി ആണ് വടകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.

വീടിന്റെ പറമ്പിലെ മരത്തിലുണ്ടായിരുന്ന കടന്നൽക്കൂട്ടമാണ് ചന്ദ്രിയെ ആക്രമിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ശരീരമാസകലം കടന്നൽ കുത്തേറ്റതിനെത്തുടർന്ന് ഗുരുതരാവസ്ഥയിലായ ചന്ദ്രിയുടെ അടുത്തേക്ക് രക്ഷാപ്രവർത്തനം നടത്താൻ ആദ്യം ആർക്കും സാധിച്ചിരുന്നില്ല. തുടർന്ന് രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയാണ് ഇവരെ ഉടൻ തന്നെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.

ആരോഗ്യനില ഗുരുതരമായതിനെത്തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി വരികയായിരുന്നെങ്കിലും, ഇന്ന് രാവിലെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. തുടർന്ന് ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ രാത്രിയോടെ റെസ്ക്യൂ ടീം സ്ഥലത്തെത്തി മരത്തിലുണ്ടായിരുന്ന കടന്നൽക്കൂട് പൂർണ്ണമായും നീക്കം ചെയ്തു. ചാത്തപ്പന്റെയും കല്യാണിയുടെയും മകളാണ്. സഹോദരങ്ങൾ: ചന്ദ്രൻ, ശൈലജ, പരേതരായ വിമല, സുഗത.

A 70-year-old woman, Chandri, died at a private hospital in Vadakara after being severely attacked by a swarm of hornets in the backyard of her home in Maniyur, Kozhikode. Rescue workers later removed the hornet nest from the tree where the attack occurred.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387652/maniyur-hornet-attack-elderly-woman-dies)