---
title: "നിയന്ത്രണംവിട്ട ഗുഡ്സ് ഓട്ടോ തലകീഴായി മറിഞ്ഞു; ഭർത്താവിന്റെ കണ്ണുമുന്നിൽ ഭാര്യയ്ക്ക് ദാരുണാന്ത്യം, ഓട്ടോ ഓടിച്ചിരുന്ന ഭർത്താവിന് ഗുരുതര പരിക്ക്"
english_title: "Goods Auto Overturns in Kalamassery; Wife Killed, Husband Critically Injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387651/goods-auto-overturns-kalamassery-wife-killed"
published_at: "2026-10-18T20:14:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad4db88c5ffe_goods-auto-overturns-kalamassery-wife-killed.jpg"
keywords: ["KalamasseryAccident", "GoodsAuto", "KochiNews", "RoadSafety", "KeralaNews"]
---

# നിയന്ത്രണംവിട്ട ഗുഡ്സ് ഓട്ടോ തലകീഴായി മറിഞ്ഞു; ഭർത്താവിന്റെ കണ്ണുമുന്നിൽ ഭാര്യയ്ക്ക് ദാരുണാന്ത്യം, ഓട്ടോ ഓടിച്ചിരുന്ന ഭർത്താവിന് ഗുരുതര പരിക്ക്

> **Lead Summary:** **കൊച്ചി: **കളമശ്ശേരിയിൽ ഗുഡ്സ് ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞ് യാത്രക്കാരിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. അപകടത്തിൽ ഓട്ടോ ഓടിച്ചിരുന്ന ഭർത്താവിന് ഗുരുതരമായി പരിക്കേറ്റു. എറണാകുളം നോച്ചിമ സ്വദേശിനി വസന്തകുമാരി ആണ് മരിച്ചത്. ഭർത്താവ് കലാധരനെ ഗുരുതരമായ പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

**കൊച്ചി: **കളമശ്ശേരിയിൽ ഗുഡ്സ് ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞ് യാത്രക്കാരിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. അപകടത്തിൽ ഓട്ടോ ഓടിച്ചിരുന്ന ഭർത്താവിന് ഗുരുതരമായി പരിക്കേറ്റു. എറണാകുളം നോച്ചിമ സ്വദേശിനി വസന്തകുമാരി ആണ് മരിച്ചത്. ഭർത്താവ് കലാധരനെ ഗുരുതരമായ പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഞായറാഴ്ച ഉച്ചയ്ക്ക് 12.30-ഓടെ കളമശ്ശേരി എൻ.എ.ഡി (NAD) റോഡിലായിരുന്നു ദാരുണമായ ഈ അപകടം സംഭവിച്ചത്. കളമശ്ശേരി ഭാഗത്തുനിന്ന് എൻ.എ.ഡി ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന ഗുഡ്സ് ഓട്ടോ പെട്ടെന്ന് നിയന്ത്രണംവിട്ട് റോഡിലേക്ക് തലകീഴായി മറിയുകയായിരുന്നു.

അപകടം നടന്നയുടൻ തന്നെ ഓട്ടോയിലുണ്ടായിരുന്ന ദമ്പതിമാരെ നാട്ടുകാരും പൊലീസും ചേർന്ന് കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വസന്തകുമാരിയുടെ ജീവൻ രക്ഷിക്കാനായില്ല. തലയ്ക്കും ശരീരത്തിനും ഗുരുതരമായി പരിക്കേറ്റ കലാധരനെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

A 58-year-old woman, Vasanthakumari of Nochima in Ernakulam, died after a goods auto-rickshaw overturned on NAD Road in Kalamassery, Kochi. Her husband Kaladharan, who was driving the vehicle, sustained serious injuries and was shifted to a private hospital for advanced treatment.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387651/goods-auto-overturns-kalamassery-wife-killed)