---
title: "മന്ത്രിമാർക്ക് പിന്നാലെ ഉദ്യോഗസ്ഥരും വിദേശയാത്രയ്ക്ക്; പ്രിൻസിപ്പൽ സെക്രട്ടറി ബി. അശോകിന് എട്ടു ദിവസത്തെ അവധി അനുവദിച്ച് സർക്കാർ"
english_title: "After Ministers, Bureaucrat Too Heads Abroad; B. Ashok Gets 8-Day Leave"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387647/bureaucrat-foreign-trip-b-ashok-leave"
published_at: "2026-10-18T19:27:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad4d07f0801d_bureaucrat-foreign-trip-b-ashok-leave.jpg"
keywords: ["KeralaGovernment", "BAshok", "ForeignVisit", "HigherEducation", "AdministrativeLeave"]
---

# മന്ത്രിമാർക്ക് പിന്നാലെ ഉദ്യോഗസ്ഥരും വിദേശയാത്രയ്ക്ക്; പ്രിൻസിപ്പൽ സെക്രട്ടറി ബി. അശോകിന് എട്ടു ദിവസത്തെ അവധി അനുവദിച്ച് സർക്കാർ

> **Lead Summary:** **തിരുവനന്തപുരം: **മന്ത്രിമാരുടെ വിദേശയാത്രകൾക്ക് പിന്നാലെ ഉദ്യോഗസ്ഥരും വിദേശയാത്രയ്ക്ക് ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി. അശോകിന് സർക്കാർ അവധി അനുവദിച്ചു. സ്വകാര്യ വിദേശ സന്ദർശനത്തിനായി എട്ടു ദിവസത്തേക്കാണ് അവധി നൽകിയിരിക്കുന്നത്. ബി. അശോകിന് അധിക ചുമതലയുള്ള ജനറൽ അഡ്മിനിസ്ട്രേഷൻ വകുപ്പ് തന്നെയാണ് അവധി അപേക്ഷ പരിഗണിച്ചത്.

## Article Content

**തിരുവനന്തപുരം: **മന്ത്രിമാരുടെ വിദേശയാത്രകൾക്ക് പിന്നാലെ ഉദ്യോഗസ്ഥരും വിദേശയാത്രയ്ക്ക് ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി. അശോകിന് സർക്കാർ അവധി അനുവദിച്ചു. സ്വകാര്യ വിദേശ സന്ദർശനത്തിനായി എട്ടു ദിവസത്തേക്കാണ് അവധി നൽകിയിരിക്കുന്നത്. ബി. അശോകിന് അധിക ചുമതലയുള്ള ജനറൽ അഡ്മിനിസ്ട്രേഷൻ വകുപ്പ് തന്നെയാണ് അവധി അപേക്ഷ പരിഗണിച്ചത്.

തുടർച്ചയായ എട്ടു ദിവസത്തെ അവധിക്കായി കഴിഞ്ഞ ദിവസമാണ് ബി. അശോക് അപേക്ഷ നൽകിയത്. തുടർന്ന് ഡിസംബർ 4 മുതൽ 11 വരെ അവധി അനുവദിച്ച് സർക്കാർ ഉത്തരവ് ഇറങ്ങുകയായിരുന്നു. ഉന്നത വിദ്യാഭ്യാസത്തിന് പുറമേ പൊതുഭരണമടക്കമുള്ള നാല് വകുപ്പുകളുടെ അധിക ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥൻ കൂടിയാണ് അദ്ദേഹം. യുകെ, കാനഡ അടക്കമുള്ള സ്ഥലങ്ങളിലേക്കുള്ള സ്വകാര്യ സന്ദർശനത്തിനാണ് അവധിയെന്നാണ് സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നത്.

തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് മുൻ സർക്കാരിനെ വിമർശിച്ചുവെന്ന കാരണത്താൽ മുൻപ് സസ്പെൻഷൻ നേരിട്ട ഉദ്യോഗസ്ഥൻ കൂടിയാണ് ബി. അശോക്. പിന്നീട് യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയപ്പോഴാണ് അദ്ദേഹം പ്രധാനപ്പെട്ട പദവിയിലേക്ക് തിരിച്ചെത്തിയത്. അതേസമയം, യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം ഇതുവരെ 9 മന്ത്രിമാർ വിദേശയാത്ര നടത്തിയെന്നാണ് മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിയമസഭയിലെ മറുപടി. സാംസ്കാരിക ടൂറിസം വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് മാത്രമാണ് കൂട്ടത്തിൽ ഔദ്യോഗിക ആവശ്യങ്ങൾക്കായി യാത്ര നടത്തിയിട്ടുള്ളത്.

Following a series of ministerial foreign trips, Kerala government has granted Higher Education Principal Secretary B. Ashok an eight-day leave for a private visit abroad. The order says he will travel to the UK and Canada, and the leave was approved by the General Administration Department, which holds his additional charge.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387647/bureaucrat-foreign-trip-b-ashok-leave)