---
title: "മഴയുണ്ടേ ശ്രദ്ധിച്ചോ ...! ഒക്ടോബർ 22 വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്"
english_title: "Yellow Alert in Multiple Kerala Districts Till October 22"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387645/kerala-yellow-alert-october-22"
published_at: "2026-10-18T19:11:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad4cf17a6410_kerala-yellow-alert-october-22.jpg"
keywords: ["KeralaRain", "YellowAlert", "IMDWarning", "NortheastMonsoon", "HeavyRain"]
---

# മഴയുണ്ടേ ശ്രദ്ധിച്ചോ ...! ഒക്ടോബർ 22 വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് തുലാവർഷത്തിന്റെ പശ്ചാത്തലത്തിൽ വരും ദിവസങ്ങളിലും വിവിധ ജില്ലകളിൽ കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ ഭാഗമായി ഒക്ടോബർ 18 മുതൽ 22 വരെയുള്ള തീയതികളിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് തുലാവർഷത്തിന്റെ പശ്ചാത്തലത്തിൽ വരും ദിവസങ്ങളിലും വിവിധ ജില്ലകളിൽ കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ ഭാഗമായി ഒക്ടോബർ 18 മുതൽ 22 വരെയുള്ള തീയതികളിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ന് പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ 6 ജില്ലകളിലും, നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂർ എന്നീ 7 ജില്ലകളിലും യെല്ലോ അലർട്ടായിരിക്കും. തുടർന്ന് ഒക്ടോബർ 20-ന് തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിലും, 21-ന് തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള പത്ത് ജില്ലകളിലും, 22-ന് ഇടുക്കി മുതൽ കണ്ണൂർ വരെയുള്ള എട്ട് ജില്ലകളിലുമാണ് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്.

ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഈ ദിവസങ്ങളിൽ ജാഗ്രതയുടെ ഭാഗമായി ശക്തമായ ഇടിമിന്നൽ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം, കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

The India Meteorological Department has issued yellow alerts across several districts in Kerala from October 18 to 22 as the northeast monsoon intensifies. Heavy rain and thunderstorm warnings remain in place, while fishing is not restricted along the Kerala, Karnataka and Lakshadweep coasts today.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387645/kerala-yellow-alert-october-22)