---
title: "ഭക്ഷ്യവിഷബാധയെന്ന കഥ പൊളിഞ്ഞു; നോയിഡയിൽ പിഞ്ചുകുഞ്ഞുങ്ങളടക്കം അഞ്ചുപേരുടെ ജീവനെടുത്തത് സ്വന്തം അച്ഛൻ! ഞെട്ടിക്കുന്ന ഫോൺ സന്ദേശം പുറത്ത്"
english_title: "Not Food Poisoning: Father Suspected in Noida Family Deaths"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387637/noida-family-deaths-father-poison-suspected"
published_at: "2026-10-18T17:08:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad4b02fec5d4_noida-family-deaths-father-poison-suspected.jpg"
keywords: ["NoidaNews", "FamilyTragedy", "PoisoningCase", "CrimeInvestigation", "FoodSafety"]
---

# ഭക്ഷ്യവിഷബാധയെന്ന കഥ പൊളിഞ്ഞു; നോയിഡയിൽ പിഞ്ചുകുഞ്ഞുങ്ങളടക്കം അഞ്ചുപേരുടെ ജീവനെടുത്തത് സ്വന്തം അച്ഛൻ! ഞെട്ടിക്കുന്ന ഫോൺ സന്ദേശം പുറത്ത്

> **Lead Summary:** **നോയിഡ: ** ഗ്രേറ്റർ നോയിഡയിൽ കുടുംബത്തിലെ അഞ്ച് പേർ മരിച്ച സംഭവത്തിൽ നിർണായക വഴിതിരിവ്. ഭക്ഷ്യവിഷബാധയല്ല, വസ്തുത്തർക്കത്തെ തുടർന്ന് പിതാവ് നൂഡിൽസിൽ വിഷം കലർത്തി നൽകിയതാണെന്ന സംശയവുമായി പൊലീസ്. ഗ്രേറ്റർ നോയിഡയിലെ നഗ്ല ശ്രീ പദം ഗ്രാമത്തിലെ വീട്ടിൽ മഹേഷ് , ഭാര്യ ലളിത , മകൾ മിശ്തി , മകൻ ലഡു , മൂന്നാം മകൻ സാക്ഷാത് എന്നിവരെയാണ് ശനിയാഴ്ച രാവിലെ എട്ടുമണിയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

**നോയിഡ: ** ഗ്രേറ്റർ നോയിഡയിൽ കുടുംബത്തിലെ അഞ്ച് പേർ മരിച്ച സംഭവത്തിൽ നിർണായക വഴിതിരിവ്. ഭക്ഷ്യവിഷബാധയല്ല, വസ്തുത്തർക്കത്തെ തുടർന്ന് പിതാവ് നൂഡിൽസിൽ വിഷം കലർത്തി നൽകിയതാണെന്ന സംശയവുമായി പൊലീസ്. ഗ്രേറ്റർ നോയിഡയിലെ നഗ്ല ശ്രീ പദം ഗ്രാമത്തിലെ വീട്ടിൽ മഹേഷ് , ഭാര്യ ലളിത , മകൾ മിശ്തി , മകൻ ലഡു , മൂന്നാം മകൻ സാക്ഷാത് എന്നിവരെയാണ് ശനിയാഴ്ച രാവിലെ എട്ടുമണിയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്.

വെള്ളിയാഴ്ച വൈകുന്നേരം പ്രാദേശിക മേള സന്ദർശിച്ച് രാത്രി 10 മണിയോടെ തിരിച്ചെത്തിയ കുടുംബം അത്താഴത്തിന് നൂഡിൽസ് കഴിച്ചിരുന്നതിനാൽ ആദ്യം ഇതൊരു ഭക്ഷ്യവിഷബാധയാണെന്നായിരുന്നു കരുതിയത്. എന്നാൽ മഹേഷ് നൂഡിൽസിൽ വിഷം കലർത്തുകയായിരുന്നുവെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. മരണത്തിന് കാരണം തന്റെ രണ്ട് സഹോദരിമാരും ഒരു അളിയനുമാണെന്ന് കുറ്റപ്പെടുത്തുന്ന ഒരു ഓഡിയോ സന്ദേശം മഹേഷിന്റെ ഫോണിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

ഇതിന്റെ അടിസ്ഥാനത്തിൽ സഹോദരിമാരെയും അളിയനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. കുടുംബ സ്വത്ത് വീതം വെയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് മഹേഷിന്റെ സഹോദരീ ഭർത്താവിന്റെ ബന്ധു പറഞ്ഞു. സംഭവം ഭക്ഷ്യവിഷബാധയല്ല, മറിച്ച് വിഷം നൽകിയുള്ള കൊലപാതകമാണെന്ന് പരിശോധന നടത്തിയ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചു.

സ്ഥലത്തുനിന്ന് കണ്ടെത്തിയ ഭക്ഷണാവശിഷ്ടങ്ങളും പാക്കറ്റുകളും പരിശോധിച്ചതിൽ കാലാവധി കഴിഞ്ഞ ഉൽപ്പന്നങ്ങൾ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് ഫുഡ് സേഫ്റ്റി ഓഫീസർ ഒ.പി. സിംഗ് പറഞ്ഞു. കൂടാതെ, ഛർദ്ദിയോ വയറിളക്കമോ പോലുള്ള ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങൾ ആർക്കും ഉണ്ടായിരുന്നില്ലെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

Police in Greater Noida suspect that the deaths of five members of a family, including three children, were caused by poison mixed into noodles by the father, not food poisoning. Investigators said a dispute over family property may have triggered the incident, and an audio message found on his phone pointed to blame on two sisters and a brother-in-law.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387637/noida-family-deaths-father-poison-suspected)