---
title: "പട്ടാമ്പി രായിരനെല്ലൂർ മലകയറ്റത്തിനിടയിൽ ശ്വാസതടസ്സം; യുവാവ് കുഴഞ്ഞ് വീണ് മരിച്ചു"
english_title: "Youth Dies After Breathlessness During Rairanellur Hill Climb in Pattambi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387633/pattambi-rairanellur-hill-climb-death"
published_at: "2026-10-18T16:40:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad4a984af971_pattambi-rairanellur-hill-climb-death.jpg"
keywords: ["PattambiNews", "PalakkadNews", "RairanellurHill", "BreathlessnessDeath", "KeralaNews"]
---

# പട്ടാമ്പി രായിരനെല്ലൂർ മലകയറ്റത്തിനിടയിൽ ശ്വാസതടസ്സം; യുവാവ് കുഴഞ്ഞ് വീണ് മരിച്ചു

> **Lead Summary:** **പാലക്കാട്: **പട്ടാമ്പി രായിരനെല്ലൂർ മലകയറ്റത്തിന് എത്തിയ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. മലപ്പുറം തിരൂരങ്ങാടി കുളത്തായി വീട്ടിൽ സനേഷ് ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. മലകയറുന്നതിനിടയിൽ ഉച്ചയോടുകൂടി സനേഷിന് മലമുകളിൽ വെച്ച് ശ്വാസതടസ്സം അനുഭവപ്പെടുകയായിരുന്നു.

## Article Content

**പാലക്കാട്: **പട്ടാമ്പി രായിരനെല്ലൂർ മലകയറ്റത്തിന് എത്തിയ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. മലപ്പുറം തിരൂരങ്ങാടി കുളത്തായി വീട്ടിൽ സനേഷ് ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. മലകയറുന്നതിനിടയിൽ ഉച്ചയോടുകൂടി സനേഷിന് മലമുകളിൽ വെച്ച് ശ്വാസതടസ്സം അനുഭവപ്പെടുകയായിരുന്നു.

തുടർന്ന് ഉടൻതന്നെ കൊപ്പത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. പെയിന്റിങ് തൊഴിലാളിയായ സനേഷ്, കഴിഞ്ഞ നാല് കൊല്ലമായി സ്ഥിരമായി രായിരനെല്ലൂർ മല ചവിട്ടുന്ന ആളാണെന്ന് നാട്ടുകാർ പറഞ്ഞു.

A 45-year-old man from Tirurangadi, Malappuram, died after collapsing during a climb to Rairanellur hill in Pattambi, Palakkad. He developed breathing difficulty near the hilltop on Sunday and died on the way to a private hospital in Koppam. Locals said he had been regularly climbing the hill for the past four years.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387633/pattambi-rairanellur-hill-climb-death)