---
title: "വഖഫ് ബോർഡ് പുനഃസംഘടന: സുന്നി വിഭാഗത്തിന്റെ പ്രാതിനിധ്യം അവഗണിച്ചത് പ്രതിഷേധാർഹം – അഹമ്മദ് ദേവർ കോവിൽ"
english_title: "Waqf Board Reconstitution: Ignoring Sunni Representation Is Regrettable, Says Ahmed Devar Kovil"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387632/waqf-board-reconstitution-sunni-representation"
published_at: "2026-10-18T16:35:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad4a86a87eab_waqf-board-reconstitution-sunni-representation.jpg"
keywords: ["WaqfBoard", "SunniRepresentation", "KeralaPolitics", "INL", "JamaatEIslami"]
---

# വഖഫ് ബോർഡ് പുനഃസംഘടന: സുന്നി വിഭാഗത്തിന്റെ പ്രാതിനിധ്യം അവഗണിച്ചത് പ്രതിഷേധാർഹം – അഹമ്മദ് ദേവർ കോവിൽ

> **Lead Summary:** **കോഴിക്കോട്: **കേരളത്തിലെ വഖഫ് ബോർഡ് പുനഃസംഘടനയിൽ പ്രബലമായ സുന്നി വിഭാഗത്തിന് അർഹമായ പ്രാതിനിധ്യം നൽകാതെ, ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധപ്പെട്ട വെൽഫെയർ പാർട്ടിയുടെ പ്രതിനിധിയെ ഉൾപ്പെടുത്തിയ നടപടി പ്രതിഷേധാർഹമാണെന്ന് ഐ.എൻ.എൽ സംസ്ഥാന പ്രസിഡന്റ്‌ അഹമ്മദ് ദേവർ കോവിൽ പ്രസ്താവനയിൽ വ്യക്തമാക്കി.

## Article Content

**കോഴിക്കോട്: **കേരളത്തിലെ വഖഫ് ബോർഡ് പുനഃസംഘടനയിൽ പ്രബലമായ സുന്നി വിഭാഗത്തിന് അർഹമായ പ്രാതിനിധ്യം നൽകാതെ, ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധപ്പെട്ട വെൽഫെയർ പാർട്ടിയുടെ പ്രതിനിധിയെ ഉൾപ്പെടുത്തിയ നടപടി പ്രതിഷേധാർഹമാണെന്ന് ഐ.എൻ.എൽ സംസ്ഥാന പ്രസിഡന്റ്‌ അഹമ്മദ് ദേവർ കോവിൽ പ്രസ്താവനയിൽ വ്യക്തമാക്കി.

സമുദായത്തിലെ വിവിധ വിഭാഗങ്ങൾക്ക് നീതിപൂർവമായ പ്രാതിനിധ്യം ഉറപ്പാക്കേണ്ട സർക്കാർ, സുന്നി വിഭാഗത്തിന്റെ ന്യായമായ ആവശ്യങ്ങൾ അവഗണിക്കുന്നത് തിരുത്തണം. ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധപ്പെട്ട രാഷ്ട്രീയ ശക്തികൾക്ക് യു.ഡി.എഫ് നൽകുന്ന പരിഗണന കേരളത്തിന്റെ മതേതര രാഷ്ട്രീയ പാരമ്പര്യത്തെക്കുറിച്ചും ഗൗരവമായ ചോദ്യങ്ങൾ ഉയർത്തുന്നതാണ്.

ഈ വിഷയത്തിൽ സമസ്തയുടെയും എ.പി. വിഭാഗം ഉൾപ്പെടെയുള്ള സുന്നി നേതാക്കളുമായി ചർച്ച നടത്തി, അവരുടെ ന്യായമായ ആവശ്യങ്ങൾക്കൊപ്പം നിന്ന് രാഷ്ട്രീയവും സാമൂഹികവുമായ ഇടപെടലുകൾ നടത്തും. വഖഫ് ബോർഡിൽ നീതിപൂർവമായ പ്രാതിനിധ്യം ഉറപ്പാക്കാനും സർക്കാർ തെറ്റുതിരുത്താനും ആവശ്യപ്പെട്ട് ശക്തമായ ജനാധിപത്യ പ്രചാരണങ്ങളുമായി ഐ.എൻ.എൽ മുന്നോട്ടുപോകുമെന്ന് സംസ്ഥാന പ്രസിഡന്റ്‌ അഹമ്മദ് ദേവർ കോവിൽ അറിയിച്ചു.

INL state president Ahmed Devar Kovil has criticized the Kerala Waqf Board reconstitution, saying the Sunni community’s rightful representation was denied while a Welfare Party representative linked to Jamaat-e-Islami was included. He said the government must correct the imbalance and promised political and social interventions after discussions with Sunni leaders, including Samastha and the A.P. faction.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387632/waqf-board-reconstitution-sunni-representation)