---
title: "യൂട്യൂബർ മുംതാസ് അബ്ദുൽ സലാം പോക്‌സോ കേസിൽ അറസ്റ്റിൽ; മജിസ്ട്രട്ട് മുമ്പാകെ ഹാജറാക്കും"
english_title: "YouTuber Mumtaz Abdul Salam Arrested in POCSO Case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387630/youtuber-mumtaz-abdul-salam-pocso-arrest"
published_at: "2026-10-18T16:25:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad4a5e49e539_youtuber-mumtaz-abdul-salam-pocso-arrest.jpg"
keywords: ["POCSOCase", "YouTuberArrest", "KeralaPolice", "Thripunithura", "MumtazAbdulSalam"]
---

# യൂട്യൂബർ മുംതാസ് അബ്ദുൽ സലാം പോക്‌സോ കേസിൽ അറസ്റ്റിൽ; മജിസ്ട്രട്ട് മുമ്പാകെ ഹാജറാക്കും

> **Lead Summary:** **കൊച്ചി: **യൂട്യൂബ് ചാനലിലൂടെ പ്രായപൂർത്തിയാകാത്ത മകനെയും അമ്മയെയും ലൈംഗികമായി അധിക്ഷേപിക്കുകയും അസഭ്യം പറയുകയും ചെയ്ത കേസിൽ തിരുവനന്തപുരം സ്വദേശിനിയായ യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ.

## Article Content

**കൊച്ചി: **യൂട്യൂബ് ചാനലിലൂടെ പ്രായപൂർത്തിയാകാത്ത മകനെയും അമ്മയെയും ലൈംഗികമായി അധിക്ഷേപിക്കുകയും അസഭ്യം പറയുകയും ചെയ്ത കേസിൽ തിരുവനന്തപുരം സ്വദേശിനിയായ യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ.

തൃപ്പൂണിത്തുറ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസി (FIR നമ്പർ: 0591/26) ലാണ് ഇന്ന് രാവിലെ 10 മണിയോടെയാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അല്പസമയത്തിനകം ഇവരെ തൃപ്പൂണിത്തറ മജിസ്ട്രേട്ടിന് മുമ്പാകെ ഹാജറാക്കും. പരാതിക്കാരായ അമ്മയുടെയും മകന്റെയും ചിത്രങ്ങൾ ഫേസ്ബുക്കിൽ നിന്ന് എടുത്ത ശേഷം, സ്വന്തം യൂട്യൂബ് ചാനലായ 'വോയ്‌സ് ഓഫ് ട്രൂത്ത്' (Voice of Truth)-ലൂടെ ലൈംഗികാധിക്ഷേപം നടത്തുകയും മോശമായ രീതിയിൽ അസഭ്യം പറയുകയുമായിരുന്നു.

തുടർന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പോലീസ് നടപടി സ്വീകരിച്ചതെന്ന് തൃപ്പൂണിത്തറ പൊലീസ് അറിയിച്ചു.

Mumtaz Abdul Salam, a YouTuber from Thiruvananthapuram, has been arrested in a POCSO case linked to alleged sexual abuse and abusive remarks against a minor boy and his mother. Police said she was taken into custody in Thripunithura and will be produced before the magistrate shortly.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387630/youtuber-mumtaz-abdul-salam-pocso-arrest)