---
title: "വഖഫിൽ എല്ലാ മുസ്ലിം സംഘടനകൾക്കും അർഹമായ പ്രാതിനിധ്യം നൽകിയിട്ടുണ്ട്; പരാതിയുള്ളവർക്ക് കോടതിയെ സമീപിക്കാമെന്ന് സാദിഖലി തങ്ങൾ"
english_title: "Sadiqali Thangal Says All Muslim Groups Have Due Representation in Waqf"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387625/waqf-board-muslim-representation-sadiqali-thangal"
published_at: "2026-10-18T15:36:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad49b74d1c10_waqf-board-muslim-representation-sadiqali-thangal.jpg"
keywords: ["WaqfBoard", "SadiqaliThangal", "MuslimOrganizations", "KeralaPolitics", "Samastha"]
---

# വഖഫിൽ എല്ലാ മുസ്ലിം സംഘടനകൾക്കും അർഹമായ പ്രാതിനിധ്യം നൽകിയിട്ടുണ്ട്; പരാതിയുള്ളവർക്ക് കോടതിയെ സമീപിക്കാമെന്ന് സാദിഖലി തങ്ങൾ

> **Lead Summary:** **മലപ്പുറം: **വഖഫ് ബോർഡിൽ എല്ലാ മുസ്ലിം സംഘടനകൾക്കും പ്രാതിനിധ്യം നൽകിയിട്ടുണ്ടെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. വഖഫ് ബോർഡിൽ സമസ്തയ്ക്ക് രണ്ട് പ്രതിനിധികളുണ്ടെന്നും, മുസ്തഫൽ ഫൈസി ഇ.കെ. വിഭാഗത്തിന്റെ പ്രതിനിധിയും സമസ്തയുടെ നോമിനിയുമാണെന്നും അദ്ദേഹം വ്യക്തമാക്കി. വഖഫിൽ പരിഗണന ലഭിക്കാത്തവരെ ഹജ്ജ് കമ്മിറ്റി, മദ്രസ ബോർഡ് തുടങ്ങിയ മറ്റ് സംവിധാനങ്ങളിൽ പരിഗണിക്കുമെന്നും ഇതുസംബന്ധിച്ച ചർച്ചകൾ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

## Article Content

**മലപ്പുറം: **വഖഫ് ബോർഡിൽ എല്ലാ മുസ്ലിം സംഘടനകൾക്കും പ്രാതിനിധ്യം നൽകിയിട്ടുണ്ടെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. വഖഫ് ബോർഡിൽ സമസ്തയ്ക്ക് രണ്ട് പ്രതിനിധികളുണ്ടെന്നും, മുസ്തഫൽ ഫൈസി ഇ.കെ. വിഭാഗത്തിന്റെ പ്രതിനിധിയും സമസ്തയുടെ നോമിനിയുമാണെന്നും അദ്ദേഹം വ്യക്തമാക്കി. വഖഫിൽ പരിഗണന ലഭിക്കാത്തവരെ ഹജ്ജ് കമ്മിറ്റി, മദ്രസ ബോർഡ് തുടങ്ങിയ മറ്റ് സംവിധാനങ്ങളിൽ പരിഗണിക്കുമെന്നും ഇതുസംബന്ധിച്ച ചർച്ചകൾ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എ.പി. വിഭാഗം പ്രതിനിധിയാണ് നിലവിൽ ഹജ്ജ് കമ്മിറ്റി ചെയർമാനെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുൻ ചെയർമാൻ കെ.എസ്. ഹംസ കോടതിയെ സമീപിച്ച സംഭവം ചൂണ്ടിക്കാണിച്ചപ്പോൾ, തീരുമാനങ്ങളിൽ എതിർപ്പുള്ളവർക്ക് അതിനുള്ള അവകാശമുണ്ടെന്നും നിയമപരമായി കോടതിയെ സമീപിക്കാമെന്നും സാദിഖലി തങ്ങൾ പ്രതികരിച്ചു. ഇക്കാര്യത്തിൽ ആരും ഇതുവരെ ഔദ്യോഗികമായി പരാതി നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വഖഫ് ബോർഡ് പുനഃസംഘടനയിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കാന്തപുരം വിഭാഗം മുഖപത്രം സിറാജ് രംഗത്തെത്തിയിരുന്നു. സുന്നികളെ അങ്ങേയറ്റം അവഹേളിക്കുന്നതും വേദനിപ്പിക്കുന്നതുമാണ് പുനഃസംഘടന ഉത്തരവെന്നാണ് എഡിറ്റോറിയലിലെ വിമർശനം. വഖഫ് ബോർഡിലും ഹജ് കമ്മിറ്റിയിലും അർഹമായ പ്രാതിനിധ്യം മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു.

പുതിയ ബോർഡ് പരിശോധിച്ചാൽ സർക്കാരിൻ്റെ കപട മുഖം വ്യക്തമാകും. ഒരു ശതമാനം പോലും വഖഫ് സ്വത്തുകൾ കൈകാര്യം ചെയ്യാൻ അർഹതയില്ലാത്ത ജമാഅത്തെ ഇസ്ലാമിക്കും മുജാഹിദിനും അംഗത്വം നൽകി. തീവ്ര താത്പര്യക്കാരുടെ കൈകളിൽ സ്വത്തുക്കൾ ഏൽപ്പിക്കുന്നതിന്റെ ഉദ്ദേശ്യമെന്താണെന്നും എഡിറ്റോറിയലിൽ ചോദിക്കുന്നു. നിയമപരമായ വഴിയിലൂടെയും, ജനകീയ സമരത്തിലൂടെയും അനീതിക്കെതിരെ സുന്നികൾ പോരാടും. രാഷ്ട്രീയപ്പാർട്ടിയുടെ താല്പര്യം സംരക്ഷിക്കാനുള്ളതല്ല വഖഫ് ബോർഡ് എന്നും എഡിറ്റോറിയൽ പറയുന്നു.

Pannakkad Sadiqali Shihab Thangal said all Muslim organizations have been given representation in the Waqf Board and that those with grievances can approach the court. He noted that the current board includes representatives from Samastha and the AP faction in key posts, while no official complaint has been filed so far.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387625/waqf-board-muslim-representation-sadiqali-thangal)