---
title: "പിച്ചിച്ചീന്തി ജീവനെടുത്തു...! ദസറ ആഘോഷത്തിനിടെ  ഒമ്പതുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി  പീഡിപ്പിച്ച് കൊലപ്പെടുത്തി; പ്രതിക്ക് വധശിക്ഷ"
english_title: "Death Sentence for Accused in Mysuru Child Rape-Murder Case During Dasara Festivities"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387619/dasara-child-abduction-murder-death-sentence"
published_at: "2026-10-18T14:52:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad48ff51f56f_dasara-child-abduction-murder-death-sentence.jpg"
keywords: ["MysuruCrime", "DasaraFestival", "ChildSafety", "DeathSentence", "FastTrackCourt"]
---

# പിച്ചിച്ചീന്തി ജീവനെടുത്തു...! ദസറ ആഘോഷത്തിനിടെ  ഒമ്പതുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി  പീഡിപ്പിച്ച് കൊലപ്പെടുത്തി; പ്രതിക്ക് വധശിക്ഷ

> **Lead Summary:** **മൈസൂരു : ദ**സറ ആഘോഷത്തിനിടെ കുടുംബത്തോടൊപ്പം ബലൂൺ വിൽക്കാനെത്തിയ ഒമ്പതുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വധശിക്ഷ. മൈസൂരു സിദ്ധലിംഗാപുര സ്വദേശി കാർത്തിക് നെയാണ് അതിവേഗ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. 2025 ഒക്ടോബർ ഏഴിനായിരുന്നു നാടിനെ ഞെട്ടിച്ച ക്രൂരകൃത്യം നടന്നത്.

## Article Content

**മൈസൂരു : ദ**സറ ആഘോഷത്തിനിടെ കുടുംബത്തോടൊപ്പം ബലൂൺ വിൽക്കാനെത്തിയ ഒമ്പതുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വധശിക്ഷ. മൈസൂരു സിദ്ധലിംഗാപുര സ്വദേശി കാർത്തിക് നെയാണ് അതിവേഗ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. 2025 ഒക്ടോബർ ഏഴിനായിരുന്നു നാടിനെ ഞെട്ടിച്ച ക്രൂരകൃത്യം നടന്നത്.

ദസറ ഗ്രൗണ്ടിൽ കുടുംബത്തോടൊപ്പം രാത്രി ഉറങ്ങുകയായിരുന്ന കുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചശേഷം കൊലപ്പെടുത്തുകയായിരുന്നു. രാവിലെ കുട്ടിയെ കാണാനില്ലെന്ന് മനസ്സിലാക്കി കുടുംബം നടത്തിയ തിരച്ചിലിനിടെ ഗ്രൗണ്ടിന്റെ ഒരു ഭാഗത്തുനിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമിച്ച കാർത്തികിനെ പൊലീസ് കാലിന് വെടിവെച്ചാണ് കീഴ്പ്പെടുത്തിയത്. ബസ് ക്ലീനറായി ജോലി ചെയ്തിരുന്ന ഇയാൾ മുൻപും സമാനമായ കേസിൽ പ്രതിയായിരുന്നു. 2019ൽ ഒരു പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് കോടതി ഇയാൾക്ക് നാലുവർഷത്തെ തടവുശിക്ഷ വിധിച്ചിരുന്നു.

ഈ കേസിൽ ഹൈക്കോടതിയിൽ അപ്പീൽ നൽകി ജാമ്യത്തിലിറങ്ങിയ ശേഷമാണ് ഇയാൾ വീണ്ടും അതിക്രൂരമായ കുറ്റകൃത്യം നടത്തിയത്. കേസിൽ അതിവേഗ വിചാരണ പൂർത്തിയായതോടെയാണ് കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചത്.

An eight-year-old girl who had come with her family to sell balloons during Mysuru’s Dasara festivities was abducted, sexually assaulted and murdered. A fast-track court sentenced the accused, Kartik of Siddalingapura, to death after a swift trial. The police had earlier shot him in the leg when he tried to escape during evidence collection.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387619/dasara-child-abduction-murder-death-sentence)