---
title: "സ്പാകളുടെ മറവിൽ നടക്കുന്നത് എന്ത്? സംസ്ഥാനത്തുടനീളം പൊലീസ് റെയ്ഡ്,  14 സ്ഥാപനങ്ങൾക്കെതിരെ കേസ്, അഞ്ച് പേർ അറസ്റ്റിലായി"
english_title: "Statewide Spa Raids: 14 Cases, 5 Arrests in Kerala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387613/statewide-spa-raids-kerala-new"
published_at: "2026-10-18T14:01:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad4847c769f4_statewide-spa-raids-kerala.jpg"
keywords: ["SpaRaid", "KeralaPolice", "OperationSpa", "KeralaNews", "LawEnforcement"]
---

# സ്പാകളുടെ മറവിൽ നടക്കുന്നത് എന്ത്? സംസ്ഥാനത്തുടനീളം പൊലീസ് റെയ്ഡ്,  14 സ്ഥാപനങ്ങൾക്കെതിരെ കേസ്, അഞ്ച് പേർ അറസ്റ്റിലായി

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്തുടനീളമുള്ള സ്പാകളിൽ പൊലീസ് നടത്തിയ 'ഓപ്പറേഷൻ സ്പാ' എന്ന പേരുള്ള മിന്നൽ പരിശോധനയിൽ 14 സ്ഥാപനങ്ങൾക്കെതിരെ കേസെടുത്തു. സംഭവത്തിൽ 5 പേർ അറസ്റ്റിലായി. ആകെ നിരീക്ഷണത്തിലുണ്ടായിരുന്ന 821 സ്ഥാപനങ്ങളിൽ 586 സ്പാകളിലാണ് പൊലീസ് ഒരേസമയം പരിശോധന നടത്തിയത്.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്തുടനീളമുള്ള സ്പാകളിൽ പൊലീസ് നടത്തിയ 'ഓപ്പറേഷൻ സ്പാ' എന്ന പേരുള്ള മിന്നൽ പരിശോധനയിൽ 14 സ്ഥാപനങ്ങൾക്കെതിരെ കേസെടുത്തു. സംഭവത്തിൽ 5 പേർ അറസ്റ്റിലായി. ആകെ നിരീക്ഷണത്തിലുണ്ടായിരുന്ന 821 സ്ഥാപനങ്ങളിൽ 586 സ്പാകളിലാണ് പൊലീസ് ഒരേസമയം പരിശോധന നടത്തിയത്.

ചട്ടങ്ങൾ പാലിക്കാതെ പ്രവർത്തിച്ച 44 സ്പാകൾക്ക് അടിയന്തര നോട്ടീസ് നൽകിയിട്ടുണ്ട്. പരിശോധനയിൽ ഏറ്റവും കൂടുതൽ നടപടികൾ ഉണ്ടായത് കോഴിക്കോട് സിറ്റിയിലാണ്. ഇവിടെ 87 കേന്ദ്രങ്ങളിൽ 70 എണ്ണത്തിലും റെയ്ഡ് നടത്തി. നാല് കേസുകൾ രജിസ്റ്റർ ചെയ്യുകയും നാല് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മലപ്പുറം ജില്ലയിൽ 78 കേന്ദ്രങ്ങളിൽ 71 എണ്ണത്തിലും, തൃശ്ശൂർ സിറ്റിയിൽ 58-ൽ 56 എണ്ണത്തിലും, പാലക്കാട് 71-ൽ 55 എണ്ണത്തിലും പരിശോധന പൂർത്തിയാക്കി.

പത്തനംതിട്ടയിലും ആലപ്പുഴയിലും മൂന്ന് കേസുകൾ വീതം രജിസ്റ്റർ ചെയ്തു. എറണാകുളം റൂറലിൽ രണ്ടും കോട്ടയം, ഇടുക്കി ജില്ലകളിൽ ഓരോ കേസ് വീതവും രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിയമങ്ങൾ കാറ്റിൽപ്പറത്തി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ വരും ദിവസങ്ങളിലും കർശന നടപടികൾ തുടരുമെന്ന് ക്രമസമാധാന വിഭാഗം എഡിജിപി അറിയിച്ചു.

Police conducted a statewide surprise inspection, codenamed ‘Operation Spa’, at 586 spa centres across Kerala and registered cases against 14 establishments. Five people were arrested, while 44 spas received immediate notices for violating regulations.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387613/statewide-spa-raids-kerala-new)