---
title: "ഇനി കടയിൽ നിന്ന് വാങ്ങേണ്ട; നാവിലലിയുന്ന 'ലഡ്ഡു' ഇനി വീട്ടിൽ തയ്യാറാക്കാം"
english_title: "No Need to Buy Anymore: Make Melt-in-the-Mouth Laddus at Home"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387612/homemade-laddu-recipe-at-home-new-"
published_at: "2026-10-18T13:37:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad47f495a5d7_homemade-laddu-recipe-at-home.jpg"
keywords: ["LadduRecipe", "HomemadeSweets", "IndianDessert", "KeralaKitchen", "BoondiLaddu"]
---

# ഇനി കടയിൽ നിന്ന് വാങ്ങേണ്ട; നാവിലലിയുന്ന 'ലഡ്ഡു' ഇനി വീട്ടിൽ തയ്യാറാക്കാം

> **Lead Summary:** ** **വിശേഷദിവസങ്ങളിലും ആഘോഷങ്ങളിലും മലയാളികളുടെ പ്രിയപ്പെട്ട മധുരപലഹാരങ്ങളിലൊന്നാണ് ലഡ്ഡു. കടകളിൽ നിന്ന് വാങ്ങുന്ന അതേ രുചിയിലും മൃദുത്വത്തിലും ലഡ്ഡു ഇനി വീട്ടിലും എളുപ്പത്തിൽ തയ്യാറാക്കാം.**

## Article Content

** **വിശേഷദിവസങ്ങളിലും ആഘോഷങ്ങളിലും മലയാളികളുടെ പ്രിയപ്പെട്ട മധുരപലഹാരങ്ങളിലൊന്നാണ് ലഡ്ഡു. കടകളിൽ നിന്ന് വാങ്ങുന്ന അതേ രുചിയിലും മൃദുത്വത്തിലും ലഡ്ഡു ഇനി വീട്ടിലും എളുപ്പത്തിൽ തയ്യാറാക്കാം.**

ആവശ്യമായ ചേരുവകൾ:

കടലമാവ് - 1 കപ്പ്

പഞ്ചസാര - 1.5 കപ്പ്

വെള്ളം - അര കപ്പ്

നെയ്യ് - ആവശ്യത്തിന് (വറുക്കാൻ)

കശുവണ്ടിപ്പരിപ്പ്, മുന്തിരി - ആവശ്യത്തിന്

ഏലക്കാപൊടി - 1 ടീസ്പൂൺ

ഗ്രാമ്പൂ (ആവശ്യമെങ്കിൽ) - 2 എണ്ണം

ഫുഡ് കളർ (മഞ്ഞയോ ഓറഞ്ചോ) - അൽപ്പം

തയ്യാറാക്കുന്ന വിധം:**

ആദ്യം ഒരു പാത്രത്തിൽ കടലമാവും അൽപ്പം മഞ്ഞ കളറും ചേർത്ത്, ആവശ്യത്തിന് വെള്ളം ഒഴിച്ച് ദോശമാവിന്റെ പരുവത്തിൽ (കട്ടകളില്ലാതെ) നന്നായി കലക്കി എടുക്കുക. പാനിൽ നെയ്യോ എണ്ണയോ ചൂടാക്കുക. ഒരു ചെറിയ ദ്വാരങ്ങളുള്ള അരിപ്പ ചട്ടകം എണ്ണയ്ക്ക് മുകളിലായി പിടിച്ച് അതിലേക്ക് മാവ് ഒഴിച്ച് ചെറിയ തുള്ളികളായി എണ്ണയിലേക്ക് വീഴ്ത്തുക.

ബോയിന്ദി ഗോൾഡൻ കളറായി വരുമ്പോൾ കോരി മാറ്റുക. (കൂടുതൽ മൊരിഞ്ഞുപോകരുത്). മറ്റൊരു പാത്രത്തിൽ പഞ്ചസാരയും അര കപ്പ് വെള്ളവും ചേർത്ത് തിളപ്പിക്കുക. ഒരു നൂൽ പരുവം ആകുമ്പോൾ തീ ഓഫ് ചെയ്യാം. ഇതിലേക്ക് ഏലക്കാപൊടിയും ചേർക്കുക.

തയ്യാറാക്കി വെച്ചിരിക്കുന്ന ചൂടുള്ള ബോയിന്ദി പഞ്ചസാര പാവിലേക്ക് ഇടുക. ഇത് നന്നായി ഇളക്കി 10-15 മിനിറ്റ് മൂടിവെക്കുക. ബോയിന്ദി പാവ് പൂർണ്ണമായും വലിച്ചെടുക്കും. നെയ്യിൽ വറുത്ത കശുവണ്ടിപ്പരിപ്പും മുന്തിരിയും ഇതിലേക്ക് ചേർക്കുക. കൈയിൽ അൽപ്പം നെയ്യോ വെള്ളമോ ചേർത്ത്, ചെറുചൂടോടെ ഈ കൂട്ട് ഉരുളകളാക്കി മാറ്റുക.

This article explains how to prepare soft, tasty laddus at home with simple ingredients like gram flour, sugar, ghee, cashews, and raisins. It outlines the step-by-step process for making boondi, sugar syrup, and shaping the mixture into laddus.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387612/homemade-laddu-recipe-at-home-new-)