---
title: "സ്പായുടെ മറവിൽ ഞെട്ടിക്കുന്ന ക്രൂരത; പതിനാറുകാരിയെ പൈസയ്ക്ക് വിറ്റ് മാതൃസഹോദരിയും ഭര്‍ത്താവും, പിന്നാലെ ലൈംഗിക ചൂഷണത്തിനിരയാക്കിയ സ്പാ ഉടമകൾ അറസ്റ്റില്‍"
english_title: "Cruelty Behind Spa Front: Relatives Sold Teen Girl, Spa Owners Arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387610/spa-cruelty-teen-girl-arrested"
published_at: "2026-10-18T13:24:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad47b6ceb7e9_spa-cruelty-teen-girl-arrested.jpg"
keywords: ["SpaOwners", "HumanTrafficking", "MinorAbuse", "KeralaPolice", "Thiruvananthapuram"]
---

# സ്പായുടെ മറവിൽ ഞെട്ടിക്കുന്ന ക്രൂരത; പതിനാറുകാരിയെ പൈസയ്ക്ക് വിറ്റ് മാതൃസഹോദരിയും ഭര്‍ത്താവും, പിന്നാലെ ലൈംഗിക ചൂഷണത്തിനിരയാക്കിയ സ്പാ ഉടമകൾ അറസ്റ്റില്‍

> **Lead Summary:** തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്പായിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്ത സംഭവത്തിൽ രണ്ട് സ്പാ ഉടമകൾ അറസ്റ്റിൽ. ആന്ധ്ര സ്വദേശിനിയായ 16 വയസ്സുകാരിയായ പെൺകുട്ടിയെ മാതൃസഹോദരിയും ഭർത്താവും ചേർന്ന് കേരളത്തിലെത്തിച്ച് വിൽക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കുട്ടിയുടെ മാതാപിതാക്കൾ മരിച്ചതിനാൽ സംരക്ഷണ ചുമതല ഇവർക്കായിരുന്നു.

## Article Content

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്പായിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്ത സംഭവത്തിൽ രണ്ട് സ്പാ ഉടമകൾ അറസ്റ്റിൽ. ആന്ധ്ര സ്വദേശിനിയായ 16 വയസ്സുകാരിയായ പെൺകുട്ടിയെ മാതൃസഹോദരിയും ഭർത്താവും ചേർന്ന് കേരളത്തിലെത്തിച്ച് വിൽക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കുട്ടിയുടെ മാതാപിതാക്കൾ മരിച്ചതിനാൽ സംരക്ഷണ ചുമതല ഇവർക്കായിരുന്നു.

ഇക്കഴിഞ്ഞ ജൂലൈ മാസത്തിലാണ് പെൺകുട്ടിയെ മാതൃസഹോദരിയും ഭർത്താവും കോവളത്ത് എത്തിച്ചത്. ജൂലൈ മുതൽ വിവിധ സ്പായിൽ കുട്ടി ജോലി ചെയ്തു വരികയായിരുന്നു. ഇതിനിടയിൽ കോവളത്തെ സ്പായിലെ യുവാവുമായി കുട്ടി അടുപ്പത്തിലാവുകയും, അവിടെ നിന്നും ഒളിച്ചോടാൻ ശ്രമിക്കുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് പൊലീസ് വിവിധ സ്പായിൽ നടത്തിയ പരിശോധനയിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. പൂവാർ സ്വദേശിയായ ഒരാളെയും ആലപ്പുഴ സ്വദേശിയായ മറ്റൊരാളെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

കുട്ടി ലൈംഗിക ചൂഷണത്തിന് വിധേയയായതായി പൊലീസിന്റെ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കുട്ടിയുടെ കൈവശം 20 വയസ്സുണ്ടെന്ന് കാണിക്കുന്ന വ്യാജ ആധാർ കാർഡും കണ്ടെത്തിയിട്ടുണ്ട്. കുട്ടിയെ വിറ്റ ബന്ധുക്കൾ ആന്ധ്രയിലേക്ക് കടന്നതായാണ് വിവരം. ഇവരെ കണ്ടെത്താൻ കോവളം സി.ഐ. ശ്രീകുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Two spa owners have been arrested in Thiruvananthapuram over the sexual exploitation of a 16-year-old girl from Andhra Pradesh. Police say the girl was brought to Kerala and sold by her maternal aunt and uncle, who are now absconding.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387610/spa-cruelty-teen-girl-arrested)