---
title: "ലോഡ്ജ് മുറിയിൽ കണ്ണൂർ സ്വദേശിനിയുമൊത്ത്  ലഹരി ഇടപാട്; ജാമ്യത്തിലിറങ്ങി ഒന്നര മാസത്തിനുള്ളിൽ വീണ്ടും എംഡിഎംഎയുമായി പിടിയിലായി കുപ്രസിദ്ധ കുറ്റവാളി"
english_title: "Two Held With MDMA in Lodge Room in Valanchery"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387609/lodge-room-mdma-arrest-valanchery"
published_at: "2026-10-18T13:18:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad47a72539f8_lodge-room-mdma-arrest-valanchery.jpg"
keywords: ["MDMA", "ExciseRaid", "DrugBust", "Malappuram", "KeralaCrime"]
---

# ലോഡ്ജ് മുറിയിൽ കണ്ണൂർ സ്വദേശിനിയുമൊത്ത്  ലഹരി ഇടപാട്; ജാമ്യത്തിലിറങ്ങി ഒന്നര മാസത്തിനുള്ളിൽ വീണ്ടും എംഡിഎംഎയുമായി പിടിയിലായി കുപ്രസിദ്ധ കുറ്റവാളി

> **Lead Summary:** **വളാഞ്ചേരി: **മലപ്പുറം വളാഞ്ചേരിയിൽ ലോഡ്ജ് കേന്ദ്രീകരിച്ച് നടന്നിരുന്ന ലഹരി വിൽപനയ്ക്കിടെ എംഡിഎംഎയുമായി യുവതിയടക്കം രണ്ടുപേർ എക്സൈസിന്റെ പിടിയിലായി. അങ്ങാടിപ്പുറം സ്വദേശി നബീൽ, കണ്ണൂർ അഴീക്കോട് സ്വദേശിനി ആരതി എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് 1.5 ഗ്രാം എംഡിഎംഎ എക്സൈസ് സംഘം പിടിച്ചെടുത്തു.

## Article Content

**വളാഞ്ചേരി: **മലപ്പുറം വളാഞ്ചേരിയിൽ ലോഡ്ജ് കേന്ദ്രീകരിച്ച് നടന്നിരുന്ന ലഹരി വിൽപനയ്ക്കിടെ എംഡിഎംഎയുമായി യുവതിയടക്കം രണ്ടുപേർ എക്സൈസിന്റെ പിടിയിലായി. അങ്ങാടിപ്പുറം സ്വദേശി നബീൽ, കണ്ണൂർ അഴീക്കോട് സ്വദേശിനി ആരതി എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് 1.5 ഗ്രാം എംഡിഎംഎ എക്സൈസ് സംഘം പിടിച്ചെടുത്തു.

പിടിയിലായ നബീൽ മുൻപും ലഹരിക്കടത്ത് കേസുകളിൽ പ്രതിയായിട്ടുള്ളയാളാണ്. ഒന്നര മാസം മുമ്പ് ബംഗളൂരുവിൽ വെച്ച് 27 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് ഇയാൾ വീണ്ടും വളാഞ്ചേരിയിലെത്തി ലഹരി വിൽപന നടത്തിയത്. പ്രതികളെ എക്സൈസ് സംഘം ചോദ്യം ചെയ്തുവരികയാണ്. ലഹരിയുടെ ഉറവിടത്തെക്കുറിച്ചും വിതരണ ശൃംഖലയെക്കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.

In Valanchery, Malappuram, excise officials arrested two people, including a woman, with 1.5 grams of MDMA during a drug sale operation at a lodge. One of the accused, Nabeel, had earlier been released on bail in a 27-gram MDMA case in Bengaluru and was allegedly back in the trade within a month and a half.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387609/lodge-room-mdma-arrest-valanchery)