---
title: "'കണ്ണീരോർമ്മയായി ആ മൂന്ന് ജീവനുകൾ, അവസാന വിമാനയാത്രയിലും ഒരുമിച്ച്'; ജർമനി തീപിടിത്തത്തിൽ പൊലിഞ്ഞവരുടെ ഭൗതികശരീരം ഒരേ വിമാനത്തിൽ എത്തിക്കും"
english_title: "Bodies of Three Malayalis Killed in Germany Fire to Arrive Together on One Flight"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387608/germany-fire-malayali-bodies-one-flight"
published_at: "2026-10-18T13:07:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad4778cb9767_germany-fire-malayali-bodies-one-flight.jpg"
keywords: ["GermanyFire", "MalayaliRepatriation", "NorkaRoots", "BochumFire", "IndianConsulate"]
---

# 'കണ്ണീരോർമ്മയായി ആ മൂന്ന് ജീവനുകൾ, അവസാന വിമാനയാത്രയിലും ഒരുമിച്ച്'; ജർമനി തീപിടിത്തത്തിൽ പൊലിഞ്ഞവരുടെ ഭൗതികശരീരം ഒരേ വിമാനത്തിൽ എത്തിക്കും

> **Lead Summary:** **ജർമനി: ബോ**ഹുമിൽ അപ്പാർട്മെന്റിലുണ്ടായ തീപിടിത്തത്തിൽ ജീവൻ നഷ്ടപ്പെട്ട മൂന്ന് മലയാളികളുടെയും ഭൗതികശരീരങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള മുഴുവൻ ഔദ്യോഗിക പേപ്പർവർക്കുകളും നിയമപരമായ നടപടിക്രമങ്ങളും റെക്കോർഡ് വേഗത്തിൽ വെറും 72 മണിക്കൂറുകൾക്കുള്ളിൽ പൂർത്തിയായി. അഞ്ജലി, സിവിൻ, നോവ എന്നിവരുടെ മൃതദേഹങ്ങൾ ഒരേ വിമാനത്തിൽ തന്നെ ഒരുമിച്ച് കേരളത്തിലെത്തിക്കാനുള്ള അന്തിമ ഒരുക്കങ്ങളിലാണ് അധികൃതർ.

## Article Content

**ജർമനി: ബോ**ഹുമിൽ അപ്പാർട്മെന്റിലുണ്ടായ തീപിടിത്തത്തിൽ ജീവൻ നഷ്ടപ്പെട്ട മൂന്ന് മലയാളികളുടെയും ഭൗതികശരീരങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള മുഴുവൻ ഔദ്യോഗിക പേപ്പർവർക്കുകളും നിയമപരമായ നടപടിക്രമങ്ങളും റെക്കോർഡ് വേഗത്തിൽ വെറും 72 മണിക്കൂറുകൾക്കുള്ളിൽ പൂർത്തിയായി. അഞ്ജലി, സിവിൻ, നോവ എന്നിവരുടെ മൃതദേഹങ്ങൾ ഒരേ വിമാനത്തിൽ തന്നെ ഒരുമിച്ച് കേരളത്തിലെത്തിക്കാനുള്ള അന്തിമ ഒരുക്കങ്ങളിലാണ് അധികൃതർ.

ജർമൻ ക്രിമിനൽ പൊലീസ്, ബോഹുമിലെ സിവിൽ റജിസ്ട്രേഷൻ ഓഫിസ്, ഫ്രാങ്ക്ഫർട്ടിലെ ഫ്യൂണറൽ സർവീസ് ഏജൻസി, ഫ്രാങ്ക്ഫർട്ടിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഓഫിസ് എന്നിവരെല്ലാം ഒന്നിച്ചാണ് ഈ സങ്കീർണ്ണമായ ദൗത്യത്തിൽ കൈകോർത്തത്. സാധാരണ നിലയിൽ ദിവസങ്ങളോളം നീണ്ടുനിൽക്കാറുള്ള പൊലീസ് ക്ലിയറൻസ്, മരണ സർട്ടിഫിക്കറ്റുകൾ, എംബാമിങ് നടപടികൾ, കോൺസുലേറ്റിന്റെ അനുമതികൾ എന്നിവയെല്ലാം അധികൃതരുടെ സജീവ പിന്തുണയോടെ ചുരുങ്ങിയ സമയത്തിനകം പൂർത്തിയാക്കാൻ സാധിച്ചു.

മൂന്ന് പേരുടെ ഭൗതികശരീരങ്ങളും വെവ്വേറെ അയക്കാതെ, ഒരേ കാർഗോ ഫ്ലൈറ്റിൽ തന്നെ നാട്ടിലെത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. നിലവിൽ ഫ്ലൈറ്റിന്റെ ലഭ്യതയും സമയക്രമവും സംബന്ധിച്ച അന്തിമ സ്ഥിരീകരണത്തിനായുള്ള കാത്തിരിപ്പിലാണ്. വിമാനം പുറപ്പെടുന്ന തീയതിയും സമയവും ഉൾപ്പെടെയുള്ള കൃത്യമായ വിവരങ്ങൾ തിങ്കളാഴ്ച ഉച്ചയ്ക്ക് മുൻപായി ഔദ്യോഗികമായി ലഭ്യമാകും. മൂന്നുപേരുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള മുഴുവൻ ചെലവുകളും വഹിക്കുന്നത് കേരള സർക്കാർ സ്ഥാപനമായ നോർക്ക റൂട്സ് (NORKA Roots) ആണ്.

ജർമനിയിലെ പൊലീസ്, നഗരസഭാ അധികൃതർ, ഇന്ത്യൻ കോൺസുലേറ്റ്, ഫ്യൂണറൽ ഹോം എന്നിവരുമായി നിരന്തരം സമ്പർക്കം പുലർത്തി മുഴുവൻ പേപ്പർ വർക്കുകളും കൃത്യസമയത്ത് ഏകോപിപ്പിച്ച് പൂർത്തിയാക്കിയത് നോർക്ക ജർമനി കോ-ഓർഡിനേഷൻ കൗൺസിൽ അംഗം ജോസ് കുമ്പിളുവേലിൽ ആണ്. പ്രിയപ്പെട്ടവരുടെ ചേതനയറ്റ ശരീരങ്ങൾ ഒരുനോക്ക് കാണാൻ കണ്ണീരോടെ കാത്തിരിക്കുന്ന കുടുംബാംഗങ്ങൾക്ക് എത്രയും വേഗം ഭൗതികശരീരങ്ങൾ എത്തിച്ചുനൽകാനുള്ള തീവ്രശ്രമത്തിലാണ് അധികൃതർ.

The bodies of three Malayalis who died in a Bochum apartment fire in Germany were cleared for repatriation in record time, with paperwork and legal formalities completed within 72 hours. Norka Roots is funding the repatriation, and the remains of Anjali, Sivin and Noah are expected to reach Kerala together on the same cargo flight.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387608/germany-fire-malayali-bodies-one-flight)