---
title: "ആഹാ, പണി പാളി..., ചായയ്ക്കൊപ്പം ബണ്ണും വൈനും! ബേക്കറികളിലൂടെയുള്ള ഹോർട്ടി വൈൻ വിൽപ്പന; തീരുമാനം റദ്ദാക്കും"
english_title: "Horti Wine Sale Through Bakeries to Be Scrapped"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387606/horti-wine-bakery-sale-scrapped"
published_at: "2026-10-18T12:40:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad4710c73abc_horti-wine-bakery-sale-scrapped.jpg"
keywords: ["KeralaExcise", "HortiWine", "BakerySale", "AbkariAct", "LiquorPolicy"]
---

# ആഹാ, പണി പാളി..., ചായയ്ക്കൊപ്പം ബണ്ണും വൈനും! ബേക്കറികളിലൂടെയുള്ള ഹോർട്ടി വൈൻ വിൽപ്പന; തീരുമാനം റദ്ദാക്കും

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്തിന്റെ അബ്കാരി ചരിത്രത്തിലാദ്യമായി ബേക്കറികളിലൂടെ 15 ശതമാനം വീര്യമുള്ള ഹോർട്ടി വൈൻ വിൽപന നടത്താനുള്ള നീക്കം സർക്കാരിലെ അതൃപ്തിയെ തുടർന്ന് റദ്ദാക്കുന്നു. എക്സൈസ് കമ്മീഷണറെ തെറ്റിദ്ധരിപ്പിച്ചാണ് തീരുമാനമെടുത്തതെന്നാണ് സർക്കാരിന്റെ പ്രാഥമിക വിലയിരുത്തൽ. വിഷയത്തിൽ അബ്കാരി ഡെപ്യൂട്ടി കമ്മീഷണർക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് സൂചന.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്തിന്റെ അബ്കാരി ചരിത്രത്തിലാദ്യമായി ബേക്കറികളിലൂടെ 15 ശതമാനം വീര്യമുള്ള ഹോർട്ടി വൈൻ വിൽപന നടത്താനുള്ള നീക്കം സർക്കാരിലെ അതൃപ്തിയെ തുടർന്ന് റദ്ദാക്കുന്നു. എക്സൈസ് കമ്മീഷണറെ തെറ്റിദ്ധരിപ്പിച്ചാണ് തീരുമാനമെടുത്തതെന്നാണ് സർക്കാരിന്റെ പ്രാഥമിക വിലയിരുത്തൽ. വിഷയത്തിൽ അബ്കാരി ഡെപ്യൂട്ടി കമ്മീഷണർക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് സൂചന.

അബ്കാരി ആക്ടിൽ ഭേദഗതി വരുത്തിയത് സംബന്ധിച്ച് അടിയന്തരമായി നിയമോപദേശം തേടാൻ അഡിഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാലിന് എക്സൈസ് മന്ത്രി നിർദേശം നൽകി. വിഷയത്തിൽ മന്ത്രി കടുത്ത അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. വിവാദ ലൈസൻസ് നൽകിയ സാഹചര്യവും ഇതിന് പിന്നിലെ ഫയൽ നീക്കങ്ങളും സമഗ്രമായി പരിശോധിച്ച് വ്യക്തമായ റിപ്പോർട്ട് സമർപ്പിക്കാനും എക്സൈസ് മന്ത്രി ആവശ്യപ്പെട്ടു.

The government is set to cancel its move to allow the sale of 15% strength horti wine through bakeries in Kerala. The decision reportedly followed dissatisfaction within the government, and officials say the excise commissioner may have been misled while approving it.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387606/horti-wine-bakery-sale-scrapped)