---
title: "നാടിനെ കണ്ണീരിലാഴ്ത്തി വിയോഗം...:  യുകെയിൽ മലയാളി നഴ്സിങ് വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു"
english_title: "Malayali Nursing Student Dies After Collapsing in UK"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387605/malayali-nursing-student-dies-uk"
published_at: "2026-10-18T12:29:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad46ea0d619a_malayali-nursing-student-dies-uk.jpg"
keywords: ["MalayaliStudent", "NursingStudent", "UKNews", "KeralaNews", "UniversityOfSurrey"]
---

# നാടിനെ കണ്ണീരിലാഴ്ത്തി വിയോഗം...:  യുകെയിൽ മലയാളി നഴ്സിങ് വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു

> **Lead Summary:** **ലണ്ടൻ/കൊല്ലം: **യുകെയിൽ മലയാളി നഴ്സിങ് വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം കടയ്ക്കൽ സീഡ്ഫാം നന്ദനത്തിൽ, കൊല്ലം റൂറൽ എസ്പി ഓഫിസ് എസ്‌ഐ ജിനു പി.യുടെയും ധന്യ എൻ.ആറിന്റെയും മകൾ നന്ദന ജിനുവാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം ഭക്ഷണം കഴിച്ച ശേഷം മുറിയിൽ വിശ്രമിക്കാനായി പോയ നന്ദന കിടക്കയിൽ നിന്ന് കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് മരണം സംഭവിച്ചതായാണ് പ്രാഥമിക വിവരം.

## Article Content

**ലണ്ടൻ/കൊല്ലം: **യുകെയിൽ മലയാളി നഴ്സിങ് വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം കടയ്ക്കൽ സീഡ്ഫാം നന്ദനത്തിൽ, കൊല്ലം റൂറൽ എസ്പി ഓഫിസ് എസ്‌ഐ ജിനു പി.യുടെയും ധന്യ എൻ.ആറിന്റെയും മകൾ നന്ദന ജിനുവാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം ഭക്ഷണം കഴിച്ച ശേഷം മുറിയിൽ വിശ്രമിക്കാനായി പോയ നന്ദന കിടക്കയിൽ നിന്ന് കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് മരണം സംഭവിച്ചതായാണ് പ്രാഥമിക വിവരം.

നഴ്സിങ് പഠനത്തിനായി കഴിഞ്ഞ മാസം 21-നാണ് നന്ദന യുകെയിലെത്തിയത്. ഗിൽഫോർഡിലെ യൂണിവേഴ്സിറ്റി ഓഫ് സറേയിൽ നഴ്സിങ് പഠനത്തിന് പ്രവേശനം ലഭിച്ചതിനെ തുടർന്ന് യൂണിവേഴ്സിറ്റിക്ക് സമീപത്തായിരുന്നു താമസം. എറണാകുളത്തെ സ്വകാര്യ ഏജൻസി മുഖേനയാണ് നന്ദന യുകെയിലെത്തിയത്. കടയ്ക്കൽ ഗവ. ഹൈസ്കൂളിൽ പ്ലസ് ടു പഠനം പൂർത്തിയാക്കിയ ശേഷമായിരുന്നു യുകെയിലേക്കുള്ള യാത്ര.

വലിയ പ്രതീക്ഷകളോടെ പഠനത്തിനായിയെത്തി ദിവസങ്ങൾ പിന്നിടും മുൻപുള്ള അപ്രതീക്ഷിത വേർപാട് കുടുംബത്തിനും സുഹൃത്തുക്കൾക്കും നാടിനും വലിയ ഞെട്ടലായി മാറിയിരിക്കുകയാണ്. നന്ദനയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ യൂണിവേഴ്സിറ്റി അധികൃതരുടെയും യുക്മയടക്കമുള്ള പ്രാദേശിക മലയാളി സംഘടനകളുടെയും സഹകരണത്തോടെ നടന്നുവരികയാണ്. ഗോപികയാണ് ഏക സഹോദരി. അരുൺ സഹോദരീ ഭർത്താവാണ്. നന്ദനയുടെ പിതൃസഹോദര പുത്രിയും കുടുംബവും യുകെയിലുണ്ട്.

A 19-year-old Malayali nursing student from Kollam died after collapsing in her room in the UK. She had arrived in the country only last month to pursue nursing studies at the University of Surrey in Guildford. Arrangements are under way to bring her body back to Kerala with the help of university authorities and local Malayali groups.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387605/malayali-nursing-student-dies-uk)